Bigg Boss Malayalam Season 7: ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറി പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്: ആശങ്കയിൽ മത്സരാർത്ഥികൾ

Water And Gas Connections Banned In BB House: ബിബി ഹൗസിലെ വെള്ളം, ഗ്യാസ് കണക്ഷനുകളും ശുചിമുറിയും നിഷേധിച്ച് ബിഗ് ബോസ്. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തുവിട്ടു.

Bigg Boss Malayalam Season 7: ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറി പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്: ആശങ്കയിൽ മത്സരാർത്ഥികൾ

ബിഗ് ബോസ്

Published: 

07 Oct 2025 07:29 AM

മത്സരാർത്ഥികൾക്കുള്ള ഗ്യാസ്, വെള്ളം കണക്ഷനുകളും ശുചിമുറി പ്രവേശനവും നിഷേധിച്ച് ബിഗ് ബോസ്. വീക്ക്ലി ടാസ്കിനിടയിലാണ് ബിഗ് ബോസിൻ്റെ തീരുമാനം. ഇത് മത്സരാർത്ഥികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിൻ്റെ പ്രൊമോ യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

ഡാൻസ് ടാസ്ക് ആണ് ഈ ആഴ്ച ഹൗസിൽ നടക്കുന്നത്. ആദ്യ ദിവസത്തെ ടാസ്കിൽ പലരും ഡാൻസ് ചെയ്തിരുന്നു. രണ്ടാം ദിവസത്തിലാണ് ബിഗ് ബോസിൻ്റെ കടുത്ത തീരുമാനങ്ങൾ. ഗ്യാസും വെള്ളവും നിഷേധിച്ചതറിയുമ്പോൾ മത്സരാർത്ഥികൾ ആശങ്കപ്പെടുന്നതും ബിഗ് ബോസിനോട് പരാതി പറയുന്നതും പ്രൊമോയിൽ കാണാം. ഗ്യാസും വെള്ളവും ഓണാക്കാമോ എന്ന് ക്യാപ്റ്റൻ ആദിലയടക്കം പലരും ചോദിക്കുന്നുണ്ട്. ഇതിനിടെയാണ് ശുചിമുറിയിലേക്കുള്ള വാതിൽ അടയ്ക്കുന്നതും.

Also Read: Bigg Boss Malayalam Season 7: പുറത്തായ ജിസേൽ സീക്രട്ട് റൂമിലോ?; വിമാനത്താവളത്തിൽ വന്നില്ലെന്ന് സോഷ്യൽ മീഡിയ

മത്സരാർത്ഥികൾ ആശങ്കയോടെ നിൽക്കുന്ന സമയത്ത് ബിഗ് ബോസിൻ്റെ അനൗൺസ്മെൻ്റ് വരുന്നു. ഗ്യാസ്, വാട്ടർ കണക്ഷനുകളും ടോയ്‌ലറ്റ് പ്രവേശനവും നിഷേധിക്കുകയാണെന്നും തിരികെയെടുക്കാൻ ഒരു നിബന്ധനയുണ്ടെന്നുമാണ് അനൗൺസ്മെൻ്റ്. തുടർന്ന് ഗ്യാസ്, വാട്ടർ, ബാത്ത്റൂം എന്നീ ബോർഡുകൾ വച്ച മൂന്ന് സൈക്കിളുകളിൽ ആര്യൻ, ഷാനവാസ്, ലക്ഷ്മി എന്നീ മൂന്ന് പേർ ഇരുന്ന് ചവിട്ടുന്നതാണ് കാണുന്നത്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ ജിസേൽ ജിസേൽ സീക്രട്ട് റൂമിലാണെന്നാണ് സോഷ്യൽ മീഡിയയുടെ അവകാശവാദം. ജിസേലിനെ ഇതുവരെ ഒരു വിമാനത്താവളത്തിലും കണ്ടില്ലെന്നും ബിബി ഹൗസിൽ നിന്ന് പുറത്താവുന്നവർ വിമാനത്താവളത്തിലെത്താറുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു. ഒപ്പം പുറത്തായ ഒനീലിനെ കൊച്ചി വിമാനത്താവളത്തിൽ കണ്ടു. എന്നാൽ, ജിസേലിനെ കണ്ടില്ല. അതുകൊണ്ട് തന്നെ ജിസേൽ സീക്രട്ട് റൂമിലായിരിക്കാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

എന്നാൽ, മോഹൻലാലിനോടും ഹൗസ്മേറ്റ്സിനോടും യാത്ര പറഞ്ഞ് ജിസേൽ പുറത്തേക്ക് പോകുന്നതായാണ് ബിഗ് ബോസ് എപ്പിസോഡിൽ കാണിച്ചത്.

വിഡിയോ കാണാം

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും