AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam : അനുമോൾക്ക് എന്നോട് ക്രഷുണ്ടായിരുന്നു, അതിൻ്റെ ഫ്രസ്ട്രേഷനാണ് ഇതെല്ലാം; ആര്യൻ

Bigg Boss Malayalam Season 7 Aryan Anumol Issue : ആര്യനും ജിസേലും പുതുപ്പനടിയിൽ വെച്ച് ചുംബിച്ചുയെന്ന് അനുമോളുടെ ആരോപണത്തെ ഉന്നയിച്ചുകൊണ്ടുള്ള ചർച്ച വീക്കൻഡ് എപ്പിസോഡിൽ നടന്നപ്പോഴാണ് ആര്യൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Bigg Boss Malayalam : അനുമോൾക്ക് എന്നോട് ക്രഷുണ്ടായിരുന്നു, അതിൻ്റെ ഫ്രസ്ട്രേഷനാണ് ഇതെല്ലാം; ആര്യൻ
Aryan AnumolImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 06 Sep 2025 23:41 PM

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ആരംഭിച്ച് ഒരു സീസൺ പൂർത്തിയാകുമ്പോൾ ഏറ്റവും ചർച്ചയായ സംഭവമായിരുന്ന പുതുപ്പിനുള്ളിൽ ആര്യനും ജിസേലും ചുംബിച്ചുയെന്നുള്ള അനുമോളുടെ ആരോപണം. ഇക്കാര്യം വീക്കൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദ്യം ചെയ്യുകയും ചെയ്തു. രൂക്ഷമായ ഭാഷയിലാണ് അനുമോളെ മോഹൻലാൽ വിമർശിച്ചത്. ഇത്രയധികം ക്യാമറയും 300 ഓളം പേരും ജോലി ചെയ്യുന്ന സെറ്റിനുള്ളിൽ ആരു കാണാത്ത കാര്യമാണ് അനുമോൾ കണ്ടുയെന്ന് പറയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ ആര്യനും ജിസേലും തമ്മിൽ ചുംബിച്ചുയെന്ന് താൻ കണ്ടുയെന്ന നിലപാടിൽ അനുമോൾ ഉറച്ചു നിൽക്കുകയും ചെയ്തു.

അനുമോളുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത് ആര്യൻ രംഗത്തെത്തിയപ്പോഴാണ് നടി തന്നോട് ക്രഷുണ്ടായിരുന്നുയെന്ന് വെളിപ്പെടുത്തിയത്. അനുമോൾക്ക് തന്നോട് ക്രഷുണ്ടെന്നും അതിൻ്റെ ഫ്രസ്ട്രേഷനിലാണ് ജിസേലുമായി കഥയുണ്ടാക്കുന്നതെന്നും ആര്യൻ തുറന്നടിച്ചു. ഇക്കാര്യം ഷോയിൽ അനുമോളുടെ സുഹൃത്തായിരുന്ന ശൈത്യ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ അത് തമാശ മാത്രമാണെന്നും തന്നെക്കാൾ പ്രായം കുറവുള്ള ആര്യനെ ഒരു കുഞ്ഞനുജൻ പോലെയാണ് കണ്ടതെന്നും അനുമോൾ തൻ്റെ ഭാഗം വ്യക്തമാക്കുകയും ചെയ്തു.

ALSO READ : Arya: ‘വേണമെങ്കിൽ ലിവ് ഇൻ ടു​ഗെ​ദർ തിരഞ്ഞെടുക്കാമായിരുന്നു, പക്ഷെ എനിക്കൊരു മകളുണ്ട്’; ആര്യ

അതേസമയം ബിഗ് ബോസിൽ ഓണത്തിനോട് അനുബന്ധിച്ചുള്ള വീക്കൻഡ് എപ്പോസോഡിൽ രണ്ട് എവിക്ഷനാണ് നടന്നത്. ആദ്യം പുറത്തായത് സോഷ്യൽ മീഡിയ താരം രേണു സുധിയാണ്. കുറെ എപ്പിസോഡുകളിലായി തന്നെ പുറത്ത് വിടണമെന്ന് രേണു ആവശ്യപ്പെടാറുണ്ടായിരുന്നു. ആ ആവശ്യം പരിഗണിച്ചാണ് രേണുവിന് ഷോയിൽ നിന്നും എവിക്ട് ചെയ്യുന്നതെന്ന് മോഹൻലാൽ അറിയിച്ചു. രേണുവിന് പിന്നാലെ നടൻ അപ്പാനി ശരത്തും ഷോയിൽ നിന്നും പുറത്തായി.

ബിഗ് ബോസിൻ്റെ വീക്കൻഡ് എപ്പിസോഡ് പ്രൊമോ