Noora -Adhila: ‘മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കും, ചത്തു തരാമോ എന്ന് ചോദിച്ചു’; ബി​ഗ് ബോസ് വീട്ടിൽ ആദില കരഞ്ഞതിന് കാരണം ഇത്!

Bigg Boss Malayalam Season 7 Fame Adhila: ബി​ഗ് ബോസിൽ ആദ്യമായാണ് ആദില ഇത്രയും വെെകാരികമായി സംസാരിക്കുന്നത്. ആദിലയ്ക്ക് പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാനായില്ല. ഇതിനിടെയിൽ ആദിലയെ ആശ്വസിപ്പിക്കാൻ നൂറ ശ്രമിക്കുന്നുണ്ട്.

Noora -Adhila: മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കും, ചത്തു തരാമോ എന്ന് ചോദിച്ചു; ബി​ഗ് ബോസ് വീട്ടിൽ ആദില കരഞ്ഞതിന് കാരണം ഇത്!

Adhila Noora

Updated On: 

11 Aug 2025 | 11:26 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളാണ് ആദില നസ്രിൻ- നൂറ ഫാത്തിമ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വീട്ടിലേക്ക് ഒരു ലെസ്ബിയൻ കപ്പിൾ എത്തിയത്. തുടക്കത്തിൽ വിമർശനം ഏറ്റവാങ്ങിയിരുന്നെങ്കിലും ഇന്ന് നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ബി​ഗ് ബോസ് വീട്ടിൽ കരയുന്ന ആദിലെയാണ് കാണാൻ സാധിച്ചത്.

അനീഷ് ഇരുവരുടെയും ട്രോമകൾ മനസിലാക്കാതെ സംസാരിച്ചതാണ് ആദില കരയാൻ കാരണം. പ്രായത്തിൽ കള്ളം പറയുന്നുവെന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. ഇതിനു ശേഷം .ഫാമിലി ഇഷ്യൂവിലേക്ക് എത്തുകയായിരുന്നു. തങ്ങൾക്ക് തങ്ങളുടെ മാതാപിതാക്കളെ ഇഷ്ടമാണെന്നും പാർട്ണേർസിലായും മക്കളിലായാലും നല്ലതും മോശവുമുണ്ട്‌ എന്നും പറഞ്ഞ ആദിലയുടെ ശബ്​ദം ഇടറുന്ന കാഴ്ചയാണ് കണ്ടത്. ബി​ഗ് ബോസിൽ ആദ്യമായാണ് ആദില ഇത്രയും വെെകാരികമായി സംസാരിക്കുന്നത്. ആദിലയ്ക്ക് പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാനായില്ല. ഇതിനിടെയിൽ ആദിലയെ ആശ്വസിപ്പിക്കാൻ നൂറ ശ്രമിക്കുന്നുണ്ട്.

Also Read:ബിഗ് ബോസ് മലയാളം സീസൺ 7 താത്കാലികമായി നിർത്തുന്നോ? ഏഴിന്റെ പണിയുമായി ‘ബിഗ് ബോസ്’

ഇതോടെ ആദിലയുടേത് ഡ്രാമയാണെന്ന് പറഞ്ഞ് ചിലർ രം​ഗത്ത് എത്തി. എന്നാൽ ആദിലയുടെ ഉള്ളിലെ വിഷമമാണ് പുറത്തേക്ക് വന്നതെന്ന് പല പ്രേക്ഷകരും പറയുന്നു. കുടുംബത്തിൽ നേരിട്ടത് ഇന്നും പൂർണമായും ഇരുവരും തുറന്നു പറഞ്ഞിട്ടില്ല.പിതാവിൽ നിന്ന് തനിക്ക് ഉപദ്രവമുണ്ടായിട്ടുണ്ടെന്ന് ആദില ഒരിക്കൽ തന്റെ വ്ലോ​ഗിൽ വെളിപ്പെടുത്തിയിരുന്നു.

എട്ടാം ക്ലാസ് പഠിക്കുമ്പോൾ തനിക്ക് വീട്ടിൽ നിന്ന് ഓടിപോകാൻ തോന്നിയിട്ടുണ്ടെന്നുവെന്നാണ് ആദില പറഞ്ഞത്. പിതാവ് മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കുമെന്നുമാണ് ആദില പറയുന്നത്. മാതാപിതാക്കളും കുടുംബവും തങ്ങളുടെ ചെയ്ത കാര്യങ്ങൾ ഇതുവരെയും എവിടെയും പറഞ്ഞിട്ടില്ലെന്ന് മുൻപൊരിക്കൽ നൂറയും പറഞ്ഞിരുന്നു. നേരിട്ട അനുഭവങ്ങൾ കാരണം വലിയ ട്രോമ തങ്ങൾക്കുണ്ടായിരുന്നെന്നും ഇരുവരും പറഞ്ഞിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്