AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘അനുവിന് എന്നോട് ഒരു ക്രഷുള്ളതായി തോന്നിയിട്ടുണ്ട്, ഗോസിപ്പ്സ് ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ്’; ആര്യൻ

Aryan Kathuria Opens Up About Anumol: അനുവിന് തന്നോട് ക്രഷള്ളുതായി തോന്നിയിട്ടുണ്ടെന്നും ആ​ഗ്രഹിച്ച ആൺ‌കുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം അല്ലെങ്കിൽ അയാൾക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നിയിട്ടുണ്ടെന്നും ആര്യൻ പറയുന്നു.

Bigg Boss Malayalam 7:  ‘അനുവിന് എന്നോട് ഒരു ക്രഷുള്ളതായി തോന്നിയിട്ടുണ്ട്, ഗോസിപ്പ്സ് ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ്’; ആര്യൻ
Aryan , Anumol
sarika-kp
Sarika KP | Updated On: 27 Oct 2025 14:40 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ വെറും എട്ട് മത്സരാർത്ഥികൾ മാത്രമാണ് ബി​ഗ് ബോസ് ഹൗസിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ആര്യൻ വീട്ടിൽ നിന്ന് പുറത്ത് പോയത്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ആര്യന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അനുവിന് തന്നോട് വിരോധം തോന്നാനുള്ള കാരണം എന്താണെന്ന് ആര്യൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. പുറത്തായതിനു ശേഷം ഏഷ്യനെറ്റിന്റെ ലൈൻ കട്ട് പ്രോ​ഗ്രാമിൽ സംസാരിക്കവെയായിരുന്നു ആര്യന്റെ പ്രതികരണം. അനുവിന് തന്നോട് ക്രഷള്ളുതായി തോന്നിയിട്ടുണ്ടെന്നും ആ​ഗ്രഹിച്ച ആൺ‌കുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം അല്ലെങ്കിൽ അയാൾക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നിയിട്ടുണ്ടെന്നും ആര്യൻ പറയുന്നു.

Also Read:‘പിള്ളേരുടെയും എന്റെയും കാര്യങ്ങള്‍ നോക്കണം, നല്ലൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടണം; എന്നാലേ വിവാഹം കഴിക്കൂ’; രേണു സുധി

അനുമോളുമായി താൻ ഇടയ്ക്ക് സൗഹൃദത്തിലാകുമെന്നും ഇടയ്ക്ക് എതിരാളിയാകുമെന്നാണ് ആ​ര്യൻ പറയുന്നത്. എന്നാൽ അനുമോളുമായി താൻ അധികം വഴക്ക് കൂടാൻ പോകാറില്ലെന്ന് പറഞ്ഞ ആര്യൻ ഇതിനുള്ള കാരണവും വ്യക്തമാക്കി. അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ട്. ഇത് പേടിച്ചാണ് താൻ അധികം എതിർത്ത് സംസാരിക്കാൻ പോകാതിരുന്നത്. പിആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല. എന്ത് തെറ്റ് ചെയ്താലും പുറത്ത് വരുമ്പോൾ അത് ശരിയാണെന്ന രീതിയിലാണ് പിആർ അവതരിപ്പിക്കുമെന്നാണ് ആര്യൻ പറയുന്നത്.

അനുവിന് തന്നോട് പ്രത്യേക ഇഷ്ടമുണ്ട്. തനിക്ക് തന്നെ അത് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. സ്കൂൾ സമയത്തൊക്കെ പ്രണയം വന്നാൽ നമുക്ക് ഒരു ചിന്തവരും. ആ​ഗ്രഹിച്ച ആൺ‌കുട്ടിയെ കിട്ടിയില്ലെങ്കിൽ അയാളെ ഇല്ലാതാക്കാം അല്ലെങ്കിൽ അയാൾക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നി. ഇടയ്ക്ക് വഴക്കിടാനും സ്നേ​ഹം കാണിക്കാനും അനുമോൾ തന്റെടുത്ത് വരുമായിരുന്നു. തന്നോട് സ്നേഹം കാണിക്കുമ്പോൾ താൻ അത് സ്വീകരിച്ചിട്ടുണ്ടെന്നും പക്ഷെ കുറ്റം പറഞ്ഞാൽ അത് സ്നേഹമായി എടുക്കാൻ കഴിയില്ലല്ലോ. അതുപോലെ ​ഗോസിപ്പ്സ് ഉണ്ടാക്കാൻ താൽപര്യമുള്ളയാളാണ് അനുമോളെന്ന് തോന്നിയിട്ടുണ്ടെന്നും ആര്യൻ പറ‍ഞ്ഞു.