AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: പലഹാരമല്ല ആർമി, കീചെയ്നാണേ…വൈറലായി ബിടിഎസ് താരത്തിന്റെ ‘ഫാഷൻ സെൻസ്’

BTS' Jungkook: ബിടിഎസ് താരങ്ങളുമായി ബന്ധപ്പെട്ടുള്ള ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വേ​ഗത്തിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ജങ്കുക്കും താരത്തിന്റെ കീചെയ്നുമാണ് ചർച്ചാവിഷയം.

BTS: പലഹാരമല്ല ആർമി, കീചെയ്നാണേ…വൈറലായി ബിടിഎസ് താരത്തിന്റെ ‘ഫാഷൻ സെൻസ്’
JungkookImage Credit source: Instagram
nithya
Nithya Vinu | Updated On: 26 Oct 2025 23:12 PM

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബാാൻഡാണ് ബിടിഎസ്. കിം നംജൂൺ, ജിൻ, ഷു​ഗ, ജെ ഹോപ്പ്, വി, ജിമിൻ, ജങ്കുക്ക് എന്നീ ഏഴ് പേരടങ്ങുന്ന ​ഗ്രൂപ്പ് പാട്ടിലൂടെയും നൃത്തത്തിലൂടെയും ലോകം കീഴടക്കാൻ ആരംഭിച്ചിട്ട് വർഷം കുറേയായി. അതുകൊണ്ട് തന്നെ താരങ്ങളുമായി ബന്ധപ്പെട്ടുള്ള ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വേ​ഗത്തിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ, ജങ്കുക്കും താരത്തിന്റെ കീചെയ്നുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ജങ്കുക്ക് ഹൈബ് കെട്ടിടത്തിന് സമീപത്ത് കൂടി നടന്നുപോകുന്നതിൻ്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് ഈ കീചെയിൻ ശ്രദ്ധ നേടിയത്. ഓവർസൈസ് വസ്ത്രങ്ങൾ ധരിച്ച്, ഹെഡ്‌ഫോണും വെച്ച് മൊബൈലിൽ നോക്കി നടന്നുപോകുന്ന ജങ്കൂക്കിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

 

എന്നാൽ ആരാധകരുടെ കണ്ണുടുക്കിയത് താരത്തിന്റെ ബാക്ക്പാക്കിൽ ഉണ്ടായിരുന്ന ഒറ്റനോട്ടത്തിൽ ചിപ്സ് പാക്കറ്റ് എന്ന് തോന്നിക്കുന്ന കീചെയ്നിലാണ്. എന്നാൽ അവ പ്രമുഖ ആഢംബര ബ്രാൻഡായ ബാലെൻസിയാഗയുടെ പ്രോഡക്ട് ആണ്. ഏകദേശം 800 ഡോളറാണ് (66,500 ഇന്ത്യൻ രൂപ) വില.

ജങ്കൂക്കിൻ്റെ കൈവശം ബാലെൻസിയാഗ പ്രോഡക്ടുകൾ പതിവായി കാണാറുള്ളതിനാൽ, താരം ഉടൻ തന്നെ ബാലെൻസിയാഗയുടെ അംബാസഡർ ആകുമെന്നാണ് ആരാധകർ തമാശരൂപേണ പറയുന്നത്. നിലവിൽ ജങ്കൂക്ക് കാൽവിൻ ക്ലൈനിൻ്റെ ഗ്ലോബൽ അംബാസഡറാണ്.