Jewel Mary: ‘പലരും മിസ് യൂസ് ചെയ്യും, അവള് പോക്കാ… അവൾക്ക് ഇത് തന്നെയാണ് പണിയെന്നാണ് കരുതുന്നത്’; ജുവൽ മേരി
Jewel Mary About Divorce: താൻ ഒരു അറിയപ്പെടുന്ന വ്യക്തിയായിട്ട് പോലും തന്നോട് ഇങ്ങനെ ചോദിച്ചയാൾ സാധാരണക്കാരായ സ്ത്രീകളോട് എന്തൊക്കെ ചോദിച്ചിട്ടുണ്ടാകുമെന്നാണ് ജുവൽ പറയുന്നത്. മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ജുവൽ മേരി. വിവാഹമോചനത്തെ കുറിച്ചും ഇതിനിടെയിൽ ക്യാൻസർ ബാധിച്ചതും താരം ഈയിടയ്ക്കാണ് തുറന്നുപറഞ്ഞത്. ആറ് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരം വിവാഹമോചനത്തിലേക്ക് കടന്നത്. പ്രണയ വിവാഹമായിരുന്നു നടിയുടേത്. ഇപ്പോഴിതാ വിവാഹമോചന നാളുകളിൽ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദനേടുന്നത്.
ചില കൗൺസിലർമാരും വക്കീലന്മാരും അവസരം മുതലെടുത്ത് അശ്ലീലം കലർന്ന ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും തനിക്കും അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. അയാൾ അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ താൻ മേശയിൽ അടിച്ച് ആ ചോദ്യം എന്തിന് ചോദിക്കുന്നുവെന്ന് ചോദിച്ചതോടെ അയാൾ പതറിയെന്നും താൻ ഒരു അറിയപ്പെടുന്ന വ്യക്തിയായിട്ട് പോലും തന്നോട് ഇങ്ങനെ ചോദിച്ചയാൾ സാധാരണക്കാരായ സ്ത്രീകളോട് എന്തൊക്കെ ചോദിച്ചിട്ടുണ്ടാകുമെന്നാണ് ജുവൽ പറയുന്നത്. മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
വിവാഹം എന്നതിനുള്ളിൽ വരുന്ന ഒന്നാണ് ലൈംഗീകത. അത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ഒരാൾക്ക് ലൈംഗീക രോഗമുണ്ടെന്നതോ, ലൈംഗീക വൈകൃതമുണ്ടെന്നതോ, ഉദ്ധാരണക്കുറവ് ഉണ്ടെന്നതോ തോന്നിയാൽ അത് നമുക്ക് അവർ ചോദിക്കുമ്പോൾ പറയാം. എന്നാൽ ഇതിനപ്പുറമുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വരുമെന്നും താനും അത്തരത്തിലുള്ള ചോദ്യങ്ങൾ കേട്ടിട്ടുണ്ടെന്നും താരം പറയുന്നു.
വിവാഹം കഴിക്കുന്ന ഒരാൾ ഡിവോഴ്സിനെ പറ്റി അറിഞ്ഞിരിക്കണമെന്നാണ് നടി പറയുന്നത്. ഒരു ബന്ധത്തിൽ നിന്ന് രക്ഷപെടേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ഡിവോഴ്സിന്റെ സമയത്ത് പല കാര്യങ്ങളും കൗൺസിലേഴ്സിനോട് വിവരിക്കേണ്ടി വരുമെന്നും എന്നാൽ അത് പലരും മിസ് യൂസ് ചെയ്യുമെന്നാണ് നടി പറയുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ കുറിച്ച് പലർക്കും ഒരു ധാരണയുണ്ട്…. നമ്മൾ എപ്പോഴും ഒന്നിലധികം ലൈംഗിക ബന്ധങ്ങളിലാണെന്നും അവള് പോക്കാ… അവൾക്ക് ഇത് തന്നെയാണ് പണിയെന്നാണ് അവരുടെ ധാരണയെന്നും ജുവൽ മേരി പറയുന്നു.