Bigg Boss Malayalam Season 7: അവതാരക, ഇൻഫ്ലുവൻസർ; ബിബി വീട്ടിൽ ആർ ജെ ബിൻസി സേഫ് ഗെയിമറോ?
RJ Bincy Bigg Boss Malayalam Season 7: ഇത്തവണത്തെ സീസണിൽ എത്തിയ അധികം ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് ആർ ജെ ബിൻസി. അവതാരകയായും ഇൻഫ്ലുൻസറുമായും പരിചിതയായ താരത്തിന് പ്രേക്ഷകരിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നുണ്ട്.
ഏഴിന്റെ പണികളുമായി എത്തിയ ബിഗ് ബോസ് മലയാളം സീസൺ 7 അപ്രതീക്ഷിത സംഭവവികാസങ്ങളുമായി രണ്ടാം ആഴ്ചയിൽ മുന്നേറുകയാണ്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച സീസണിൽ നിന്ന് ആദ്യത്തെ എലിമിനേഷനിൽ മുൻഷി രഞ്ജിത്ത് പുറത്തായി. മറ്റ് പതിനെട്ട് മത്സരാർത്ഥികളിൽ പലരും ആദ്യത്തെ ആഴ്ചയിൽ തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.
ഇത്തവണത്തെ സീസണിൽ എത്തിയ അധികം ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് ആർ ജെ ബിൻസി. അവതാരകയായും ഇൻഫ്ലുൻസറുമായും പരിചിതയായ താരത്തിന് പ്രേക്ഷകരിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നുണ്ട്. കാർത്തിക് സൂര്യയുടെ ഒരുപാട് സെലിബ്രിറ്റികളും ഇൻഫ്ലുൻസേഴ്‌സും വന്ന റിസപ്ഷൻ ഇവന്റിൽ ആങ്കറിംഗ് ചെയ്ത് തിളങ്ങിയതോടൊണ് ആർ ജെ ബിൻസിയെ പലരും ശ്രദ്ധിക്കാൻ ആരംഭിച്ചത്.
ALSO READ: സ്റ്റാർ മാജിക്കിലെ താരം, നടി; ഹൗസിൽ ശബ്ദമുയർന്ന് തുടങ്ങിയ അനുമോൾ
ഓട്ടോക്കാരന്റെ മകളായ ആർ ജെ ബിൻസി ഒറ്റയ്ക്ക് പോരാടിയാണ് ഇതുവരെ എത്തിയത്. എന്നാൽ ആർ ജെ ബിൻസിയുടെ യഥാർത്ഥ എനർജി വീട്ടിൽ ഇതുവരെയും പുറത്തെടുത്തില്ലെന്ന് നിസംശയം പറയാം. ആദ്യ ദിവസത്തെ നോൺസ്റ്റോപ് സംസാരത്തിൽ നിന്ന് ബിൻസി മാറി. ഇടയ്ക്ക് നെവിനുമായി തർക്കമുണ്ടായതൊഴിച്ച് വലിയ രീതിയിൽ സ്ക്രീൻ സ്പേസ് നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.
മറ്റ് മത്സരാർത്ഥികളെ വെച്ച് കമ്പയർ ചെയ്താൽ പ്രേക്ഷകർക്ക് വലിയ പരിചിത മുഖമായിരുന്നില്ല ബിൻസി. എന്നാൽ ഇപ്പോൾ താരം പ്രേക്ഷകമനസ്സിൽ കയറിപ്പറ്റുകയാണ്. സേഫ് ഗെയിമറായി ബിൻസി ഒതുങ്ങുകയാണോ എന്ന സംശയമുണ്ടെങ്കിലും ശക്തമായ മത്സരാർത്ഥിയായ ബിൻസി വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.