AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7; പാഴ്മരങ്ങൾക്ക് തുല്യമെന്ന് ആദില, വൻ പരാജയമായിരുന്നുവെന്ന് സാബുമാൻ; മൂന്ന് ക്യാപറ്റൻമാരെയും വലിച്ചു കീറി

Bigg Boss Malayalam Season 7 Latest Promo: വളരെ മോശം ആയിരുന്നുവെന്നാണ് ഷാനവാസിന്റെ വാക്കുകൾ. ക്യാപ്റ്റൻസി പരാജയമായിരുന്നോ വൻ പരാജയം ആയിരുന്നോ എന്ന് മോഹൻലാലിന്റെ ചോദ്യത്തിന് വൻ പരാജയമായിരുന്നുവെന്നാണ് സാബുമാൻ പറഞ്ഞത്.

Bigg Boss Malayalam Season 7; പാഴ്മരങ്ങൾക്ക് തുല്യമെന്ന് ആദില, വൻ പരാജയമായിരുന്നുവെന്ന് സാബുമാൻ; മൂന്ന് ക്യാപറ്റൻമാരെയും വലിച്ചു കീറി
Bigg Boss Latest PromoImage Credit source: social media
sarika-kp
Sarika KP | Updated On: 26 Oct 2025 18:10 PM

ബി​ഗ് ബോസ് സീസൺ ഏഴ് അതിന്റെ അവസാന​ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. ഫിനാലെയ്ക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കെ വീണ്ടും ഒരു എവിക്ഷൻ കൂടി വന്ന് എത്തിയിരിക്കുകയാണ്. ഇത്തവണ ആരാകും വീട്ടിൽ നിന്ന് പുറത്ത് പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനു മുന്നോടിയായി ഇന്നത്തെ എപ്പിസോഡിന്റെ പുതിയ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മൂന്ന് ക്യാപ്റ്റന്മാരെ കുറിച്ചും മറ്റ് മത്സരാർഥികൾ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്ന് ക്യാപ്റ്റന്മാർ എങ്ങനെയുണ്ടായിരുന്നുവെന്ന് അനീഷിനോടാണ് ആദ്യം മോഹൻലാൽ ചോദിക്കുന്നത്. ഇതിനു ഉത്തരമായി അനീഷ് പറഞ്ഞത് ഇത്രനാളും ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും മോശപ്പെട്ട ക്യാപ്റ്റൻസിയാണ് ഇവര് മൂന്ന് പേരുടേയും എന്നാണ് . ഇതിന് ശേഷം ഷാനവാസ് ആണ് മറുപടി നൽകിയത്. വളരെ മോശം ആയിരുന്നുവെന്നാണ് ഷാനവാസിന്റെ വാക്കുകൾ. ക്യാപ്റ്റൻസി പരാജയമായിരുന്നോ വൻ പരാജയം ആയിരുന്നോ എന്ന് മോഹൻലാലിന്റെ ചോദ്യത്തിന് വൻ പരാജയമായിരുന്നുവെന്നാണ് സാബുമാൻ പറഞ്ഞത്.

താൻ മൂന്ന് പേരെയും ക്യാപ്റ്റന്മാരായിട്ട് കൂട്ടിയിട്ടില്ല എന്നാണ് അനുമോൾ പറഞ്ഞത്. മൂന്ന് പാഴ് മരങ്ങൾക്ക് തുല്യമായിരുന്നു എന്ന രൂക്ഷമായ പ്രതികരണമാണ് ആദില നൽകിയ മറുപടി. ഒരാള് പോലും നല്ലത് പറഞ്ഞില്ലല്ലോ എന്ന് ക്യാപ്റ്റന്മാരോട് മോഹൻലാൽ ചോദിക്കുന്നു. തന്റെ ഒരു ആഗ്രഹത്തിന്റെ പുറത്ത് തന്നതാണ്. അത് നിങ്ങൾക്ക് നന്നായി ചെയ്യാമായിരുന്നോ? അതോ മനപൂർവം മോശമാക്കിയതാണോ എന്ന് അക്ബറിനോട് മോഹൻലാൽ ചോദിക്കുന്നു.

Also Read:ഷാനവാസ് ബിബി ഹൗസിൽ തിരികെ എത്തിയോ? പ്രൊമോയിൽ സസ്പൻസ് പൊളിഞ്ഞു

അതേസമയം ഇത്തവണ മൂന്ന് മത്സരാർത്ഥികളെയാണ് ക്യാപ്റ്റന്മാരാക്കിയത്. ആര്യൻ, അക്ബർ, നെവിൻ എന്നിവരാണ് ക്യാപ്റ്റന്മാർ. വളരെ സംഭവബഹലുമായ ആഴ്ച തന്നെയായിരുന്നു ഇത്. ഷാനവാസിന് നേരെയുള്ള അതിക്രമവും അനുവിന്റെ ബെഡിൽ വെള്ളം ഒഴിച്ചതുമടക്കം നിരവധി പ്രശ്നങ്ങളാണ് വീട്ടിൽ നടന്നത്. ഇതിനിടെയിൽ ഷാനവാസിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ട് ഏപ്പിസോഡിലും ഷാനവാസ് ബിബി ഹൗസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ ഏപ്പിസോഡിൽ ഷാനവാസ് തിരികെയെത്തിയിരുന്നു.