50 ലക്ഷം രൂപ കൊടുത്തന്ന് അനുമോൾ; പി ആർ കൊടുത്ത കാര്യം സമ്മതിക്കെന്ന് നെവിൻ
Bigg Boss Malayalam Season 7: ഇതെല്ലാം കേട്ടുനിന്ന അനുമോൾ, തനിക്ക് 50 ലക്ഷം രൂപ കൊടുത്ത് പിആർ ഉണ്ടല്ലോ. അലമാര നിറച്ചും കാശാണ്. അതുകൊണ്ട് തനിക്ക് എങ്ങനെ വേണമെങ്കിലും നിൽക്കാം എന്നാണ് പറയുന്നത്.

Anumol, Nevin
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാന്റ് ഫിനാലേയ്ക്ക് ഇനി വെറും നാലാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ദിവസങ്ങൾ അടുക്കും തോറും മത്സരാർത്ഥികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്. നിലവിൽ പത്ത് മത്സരാർത്ഥികളാണ് വീട്ടിൽ അവശേഷിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ആരൊക്കെ പുറത്ത് പോകുമെന്നും ആരൊക്കെ ടോപ്പ് ഫൈവിൽ എത്തുമെന്നാണ് ബിബി ആരാധകർ കാത്തിരിക്കുന്നത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം നോമിനേഷൻ വോട്ടും നടന്നിരുന്നു. നെവിൻ, സാബുമാൻ, ലക്ഷ്മി, അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, ബിന്നി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നിരിക്കുന്നത്. ഇതിനു പിന്നാലെ അനുമോൾക്കെതിരെ നെവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എങ്ങനെയാണ് ഒരു ടാസ്ക്ക് പോലും വിജയിക്കാതെ ഇവിടെ കടിച്ചുതൂങ്ങി കിടന്നുവെന്ന് ചോദിച്ച നെവിൻ അതിനും വേണം ഒരു തൊലിക്കട്ടി എന്നാണ് പറയുന്നത്.
Also Read: ‘അനുമോൾ പിആർ കൊടുത്തിരിക്കുന്നത് 16 ലക്ഷത്തിന്, അഡ്വാൻസ് 50,000 കൊടുത്തൂ’; ബിന്നി
ആയിക്കോട്ടെ തനിക്ക് അത്യാവശ്യം നല്ല തൊലിക്കട്ടി ഉണ്ടെന്നും തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന് കേട്ടിട്ടില്ലേ. അതുപോലെ തന്നെയാണ് താനെന്നും അനുമോളും മറുപടി നൽകി. വാടാനായിട്ട് വെയിലത്തോട്ട് ഇറങ്ങിയിട്ട് വേണ്ടേ എന്നായി നെവിൻ.സേഫ് ഗെയിം കളിക്കുകയാണെങ്കിൽ സേഫ് ഗെയിമർ എന്നെങ്കിലും വിളിക്കാം. ഇത് അതുമല്ല. ചില സമയത്ത് മത്സരാർത്ഥിയാണെന്ന് തോന്നില്ലെന്നും നീ വെറും കളപ്പാവയാണെന്നും നെവിൻ പറഞ്ഞു.
ഷാനവാസിന്റെ കളിപ്പാവയാണെന്ന് പറയണമെന്നാണ് ഇതിനിടെയിൽ ലക്ഷ്മി പറഞ്ത്. ഇതെല്ലാം കേട്ടുനിന്ന അനുമോൾ, തനിക്ക് 50 ലക്ഷം രൂപ കൊടുത്ത് പിആർ ഉണ്ടല്ലോ. . അലമാര നിറച്ചും കാശാണ്. അതുകൊണ്ട് തനിക്ക് എങ്ങനെ വേണമെങ്കിലും നിൽക്കാം എന്നാണ് അനു മോൾ പറയുന്നത്. അത് ഇപ്പോൾ പറയേണ്ട ആവശ്യമില്ലെന്ന് നെവിൻ പറഞ്ഞപ്പോൾ മോഷ്ടിച്ചതൊന്നുമല്ലെന്നാണ് നടി പറയുന്നത്. പി ആർ കൊടുത്ത കാര്യം സമ്മതിക്കെന്നും നെവിൻ പറയുന്നുണ്ട്.