Bigg Boss Malayalam Season 7: ബിബി ഹൗസിൽ വീണ്ടും ട്വിസ്റ്റ്: നെവിൻ തിരിച്ചെത്തിയോ? ആരാകും ആ അപ്രതീക്ഷിത അതിഥി ?

Bigg Boss Malayalam Season 7 New Promo: ആരാകും ആ അപ്രതീക്ഷിത അതിഥി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നുവെന്നാണ് ബി​ഗ് ബോസ് മറ്റ് മത്സരാർത്ഥികളോട് പറയുന്നത്.

Bigg Boss Malayalam Season 7: ബിബി ഹൗസിൽ വീണ്ടും ട്വിസ്റ്റ്: നെവിൻ തിരിച്ചെത്തിയോ? ആരാകും ആ അപ്രതീക്ഷിത അതിഥി ?

Big Boss (1)

Published: 

28 Aug 2025 09:13 AM

ബി​ഗ് ബോസ് വീട്ടിൽ ഇത്തവണ നാടകീയമായ രം​ഗങ്ങളാണ് അരങ്ങേറുന്നത്. ഓരോ ദിവസം കഴിയും തോറും അപ്രതീക്ഷിത ട്വിസ്റ്റാണ് വീട്ടിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം നെവിന്റെ പുറത്ത് പോകൽ വീട്ടിലെ മറ്റ് മത്സരാർത്ഥികളെ അമ്പരപ്പിച്ചിരുന്നു. അനുമോളെ പുറത്താക്കിയില്ലെങ്കിൽ താൻ പുറത്ത് പോകുമെന്ന് നെവിൻ വെല്ലുവിളിച്ചതോടെയാണ് പുറത്ത് പോകൽ.

നെവിന്റെ തീരുമാനം ആതാണെങ്കിൽ പുറത്ത് പോകാൻ ബിഗ് ബോസും പറഞ്ഞു. ഇതിനായി വീടിന്ററെ മുൻ വാതിൽ തുറന്നു കൊടുക്കയും ചെയ്തു. ഇതോടെ ഹൗസിൽ നിലവിലുള്ള പതിനഞ്ച് മത്സരാർത്ഥികളിൽ ഏറ്റവും എന്റർടെയ്നറായ മത്സരാർത്ഥിയാണ് നെവിൻ. അതുകൊണ്ട് തന്നെ നെവിൻ പുറത്ത് പോയെന്ന വാർത്ത കേട്ട് നിരാശയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ. എന്നാൽ ഇത് ബിഗ് ബോസിന്റെ ഗെയിം ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. സീക്രട്ട് റൂമിൽ നിന്ന് നെവിൻ തിരിച്ച് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read:‘നെവിനെ പ്രകോപിപ്പിച്ചത് തങ്ങളുടെ ബന്ധം തകർക്കണമെന്ന് പറഞ്ഞതിനാൽ’; വിശദീകരിച്ച് ആദിലയും നൂറയും

ഇതിനിടെയിലാണ് ബിഗ് ബോസിന്റെ പുതിയ പ്രമോ പുറത്തുവന്നിരിക്കുന്നത്. ആരാകും ആ അപ്രതീക്ഷിത അതിഥി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നുവെന്നാണ് ബി​ഗ് ബോസ് മറ്റ് മത്സരാർത്ഥികളോട് പറയുന്നത്.

ഇന്ന് നിങ്ങൾക്ക് ഒരു അതിഥിയുണ്ടെന്നാണ് ബി​ഗ് ബോസ് പറയുന്നത്. അതിഥിയെ സ്വീകരിക്കാൻ സ്വാ​ഗതം ​ഗാനം തയ്യാറാക്കാനും ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഇതോടെ ലീവിങ് റൂമിലിരിക്കുന്നവർ പരസ്പം ആരാണെന്ന് ചോ​ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ​ഗാർഡൻ ഏരിയയിൽ വന്ന് ഇവർ എന്തോ കണ്ട് ‍ഞെട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതോടെ ആരാണ് പുതിയ അതിഥി എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നെവിൻ തിരിച്ചെത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ അത് സ്പൈ കുട്ടൻ ആണെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതിനു കാരണമായി അവർ പറയുന്നത് മത്സരാർത്ഥികൾ എല്ലാവരും കൺഫഷൻ റൂമിലെത്തി ആർക്കോ റ്റാറ്റ കൊടുക്കുന്നതാണ്. ഇതോടെ ഏറെ ആകാംഷയിലാണ് ബിബി പ്രേക്ഷകർ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്