Bigg Boss Malayalam Season 7: മുഖം കണ്ടിട്ട് ആട്ടാൻ തോന്നുന്നെന്ന് നെവിൻ; എങ്കിൽ അത് ചെയ്തിട്ട് പോയാൽ മതിയെന്ന് രേണു സുധി
Renu Sudhi And Nevin Clash: രേണു സുധിയും നെവിനും തമ്മിൽ വാക്കുതർക്കം. രേണുവിൻ്റെ മുഖം കണ്ടിട്ട് ആട്ടാൻ തോന്നുന്നു എന്ന് നെവിൻ പറഞ്ഞതാണ് പ്രശ്നമായത്.
ബിഗ് ബോസിൽ ഏറ്റുമുട്ടി നെവിനും രേണു സുധിയും. മുഖം കണ്ടിട്ട് ആട്ടാൻ തോന്നുന്നു എന്ന് നെവിൻ പറഞ്ഞപ്പോൾ അത് ചെയ്തിട്ട് പോയാൽ മതിയെന്ന് രേണു സുധി മറുപടി പറഞ്ഞു. നെവിനെ രേണു ആട്ടാപ്പുഴു എന്ന് വിളിച്ചതിന് പിന്നാലെയാണ് പ്രശ്നം ആരംഭിച്ചത്. സംഭവത്തിൻ്റെ വിഡിയോ ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ടു.
‘ആട്ടാപ്പുഴു’ എന്ന് രേണു വിളിച്ചപ്പോൾ നെവിൻ രേണുവിനെ ആട്ടിയിട്ട് ‘ആരാണ് നിൻ്റെ ആട്ടാപ്പുഴു?’ എന്ന് ചോദിക്കുന്നു. ഇതിന് മറുപടിയായി രേണു രണ്ട് തവണ നെവിനെ തിരിച്ച് ആട്ടുന്നു. ‘മോന്തയ്ക്കോട്ട് തുപ്പൽ തെറിച്ചില്ല, അല്ലെങ്കിൽ ഇപ്പോൾ ഞാൻ കാണിച്ചേനെ’ എന്നും രേണു പറയുന്നു. ഇതോടെ നെവിൻ ക്ഷമ ചോദിച്ചു. രേണുവും സോറി പറഞ്ഞു.
വിഡിയോ




ഇനി ആട്ടുന്നില്ല എന്ന് പറഞ്ഞ നെവിൻ “നിങ്ങളുടെ മുഖം കണ്ടിട്ട് എങ്ങനെ ആട്ടാതിരിക്കും?” എന്ന് ചോദിക്കുന്നു. “എൻ്റെ മുഖം കണ്ടാൽ നിനക്ക് ആട്ടാൻ തോന്നുമല്ലേ?” എന്നാണ് രേണു തിരികെ ചോദിക്കുന്നത്. എന്താണ് കാരണം എന്ന് രേണു പലതവണ ചോദിക്കുന്നുണ്ട്. “എൻ്റെ മുഖം കണ്ട് ആട്ടാനും ഉരയ്ക്കാനുമൊക്കെയാണ് തോന്നുന്നതെങ്കിൽ അതൊന്ന് കാണിച്ചുതരണം. വാ, വാ. പറഞ്ഞ വാക്കിന് വില വേണം. നീ ഉരപ്പിച്ചിട്ടേ വിടാവൂ. എൻ്റെ മോന്ത നന്നായിട്ട് ഉരയണം. നീ മാത്രമേ ഉരപ്പിക്കാവൂ.”- രേണു പറഞ്ഞു.
ഈ സമയത്ത് ശാരിക ഇടപെട്ടു. രേണു അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്ന് ശാരിക പറഞ്ഞു. “ശാരിക മുഖം ഉരപ്പിക്കുമെന്ന് പറഞ്ഞാൽ ശാരിക എന്ത് ചെയ്യും?” എന്ന് രേണു ചോദിക്കുന്നു. “അപ്പോ നന്നായി പ്രതികരിക്കും” എന്ന് ശാരിക പറയുമ്പോൾ “അതല്ലേ പ്രതികരിച്ചത്. ഞാൻ പിന്നന്താ സിറ്റ് ചെയ്യുകയായിരുന്നോ ഇവിടെ” എന്ന് രേണു തിരികെ ചോദിക്കുന്നു.