Bigg Boss Malayalam Season 7: ‘കോയിൻ ഒളിപ്പിച്ചത് ചോദിച്ചില്ല, കൈ വിട്ടത് ക്ഷമിച്ചു’; ആര്യന് ബിഗ് ബോസിൻ്റെ സ്പെഷ്യൽ പരിഗണനയോ?
Allegations Against Aryan In Bigg Boss: ബിഗ് ബോസ് ഹൗസിൽ ആര്യന് പ്രത്യേക പരിഗണന ലഭിക്കുന്നു എന്ന് ആരോപണം. സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
ബിഗ് ബോസ് ഹൗസിൽ ആര്യന് പ്രത്യേക പരിഗണനയെന്ന് ആരോപണം. ടാസ്കുകൾക്കിടെ ആര്യൻ ചെയ്യുന്ന പല കള്ളത്തരങ്ങളും ബിഗ് ബോസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരാധകർ ആരോപിക്കുന്നു. ആര്യനെ ജേതാവാക്കാനുള്ള ശ്രമമാണ് ബിഗ് ബോസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് എന്നും ആരോപണമുണ്ട്.
സ്ക്രാച്ച് ആൻഡ് വിൻ ടാസ്കിൽ ആര്യൻ കാർഡുകൾ ഒളിപ്പിച്ചത് ബിഗ് ബോസ് പിടികൂടിയിരുന്നു. ലിവിങ് റൂമിൽ വച്ച് തന്നെ കള്ളി വെളിച്ചത്താവുകയും ആര്യൻ ഈ കാർഡുകൾ ചുരണ്ടി പണി വാങ്ങുകയും ചെയ്തു. ഇക്കാര്യം കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ചോദിച്ചു. ഇതിനിടെ ‘ഒരു കാർഡ് ഒരാൾ ഒളിപ്പിച്ചിട്ടുണ്ട്, അത് ആരാണ്’ എന്ന് മോഹൻലാൽ ചോദിച്ചു. ഇത് സമ്മതിക്കാൻ ആരും തയ്യാറായില്ല. പിന്നീട് ഒളിപ്പിച്ചുവച്ച ഈ കാർഡ് കണ്ടുപിടിച്ചാൽ പണികൾ ഒഴിവാക്കാമെന്ന് മോഹൻലാൽ പറഞ്ഞതനുസരിച്ച് മത്സരാർത്ഥികൾ വീട് മുഴുവൻ പരതിയെങ്കിലും കാർഡ് കിട്ടിയില്ല. എങ്കിലും മോഹൻലാൽ പണി ഒഴിവാക്കിക്കൊടുത്തു.




മോഹൻലാൽ പറഞ്ഞ ഈ കാർഡ് ഒളിപ്പിച്ചത് ആര്യനാണെന്നാണ് പ്രേക്ഷകരുടെ ആരോപണം. ആര്യൻ കാർഡ് ഒളിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. 24*7 ലൈവിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ, ഇങ്ങനെ ഒളിപ്പിച്ച കാർഡുകൾ ബിഗ് ബോസ് പറഞ്ഞ സമയത്ത് തന്നെ ആര്യൻ സമ്മതിച്ചു എന്ന മറുവാദവും ഉയരുന്നുണ്ട്.
ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാം ടാസ്കായ കച്ചിത്തുരുമ്പ് ടാസ്കിൽ ആര്യൻ ഇടയ്ക്ക് കൈവിട്ടതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മഴപെയ്തപ്പോൾ ബാറ്ററി ഊരാനെന്ന വ്യാജേന നേരത്തെ ആര്യൻ കൈമാറ്റിയെന്നും അത് ബിഗ് ബോസ് വെറുതെവിട്ടു എന്നും പ്രേക്ഷകർ പറയുന്നു. ഇതുപോലെ സാബുമാൻ കൈവിട്ടപ്പോൾ സാബുമാനെ ടാസ്കിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുയരുന്നു.