AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘തലനിറയെ പേൻ, എപ്പോഴും ചൊറിയുന്നത് കാണാം, അ‍ഞ്ച് ദിവസത്തിൽ ഒരിക്കൽ മുടി കഴുകും’

Renu Sudhi Hair Extension Debate: രേണു പറഞ്ഞ കാര്യത്തിലെ സത്യാവസ്ഥ ബി​ഗ് ബോസിൽ രേണു ഇറങ്ങിയതിനു ശേഷം തന്റെ സ്ഥാപനത്തിൽ കൊണ്ടുവന്ന് എല്ലാവർക്കും അറിയിച്ച് തരുമെന്ന് കോസ്മെറ്റോളജിസ്റ്റ് പറയുന്നത്.

Renu Sudhi: ‘തലനിറയെ പേൻ, എപ്പോഴും ചൊറിയുന്നത് കാണാം, അ‍ഞ്ച് ദിവസത്തിൽ ഒരിക്കൽ മുടി കഴുകും’
Renu Sudhi Image Credit source: social media
Sarika KP
Sarika KP | Updated On: 12 Aug 2025 | 08:05 AM

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിൽ വാശിയേറിയ പോരാട്ടമാണ് രേണു സുധി കാഴ്ചവെയ്ക്കുന്നത്. ഇതിനിടെയിൽ രേണു സുധി ഹെയർ എക്സ്റ്റൻഷനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. സഹമത്സരാർത്ഥികളോടെ സംസാരിക്കുന്നതിനിടെയിലാണ് ഹെയർ എക്സ്റ്റൻഷനെ കുറിച്ച് രേണു പറയുന്നത്. ഹെയർ എക്സ്റ്റൻഷനിലെ പ്രശ്നങ്ങളാണ് രേണു പറയുന്നത്. വെച്ച മുടി ഇളകിപ്പോകുന്നുവെന്നും കറുത്ത ഒരു പൊടി വീഴുന്നുവെന്നുമാണ് രേണു പറയുന്നത്. പ്രമോഷന്റെ ഭാ​ഗമായി റൂമ കോസ്മെറ്റോളജി എന്ന സ്ഥാപനമാണ് സൗജന്യമായി രേണുവിന് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തത്.

ഇപ്പോഴിതാ രേണുവിന്റെ ഹെയർ എക്സ്റ്റൻഷൻ വിവാദത്തിൽ പ്രതികരിച്ച് റൂമ കോസ്മെറ്റോളജിയിലെ കോസ്മെറ്റോളജിസ്റ്റ് രം​ഗത്ത് എത്തി. രേണു പറഞ്ഞ കാര്യത്തിലെ സത്യാവസ്ഥ ബി​ഗ് ബോസിൽ രേണു ഇറങ്ങിയതിനു ശേഷം തന്റെ സ്ഥാപനത്തിൽ കൊണ്ടുവന്ന് എല്ലാവർക്കും അറിയിച്ച് തരുമെന്ന് കോസ്മെറ്റോളജിസ്റ്റ് പറയുന്നത്. ഹെയർ എക്സ്റ്റൻഷൻ ചെയ്തവർക്ക് അറിയാം അത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ കെയറിങ് മുടിക്ക് കൊടുക്കാൻ പറ്റുമോയെന്ന് വിശദമായി ചോദിച്ച് മനസിലാക്കി കൺസന്റ് ഫോം കൊടുത്തിട്ടാണ് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുക്കുന്നതെന്നുമാണ് ഇവർ പറയുന്നത്. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിലാണ് കോസ്മെറ്റോളജിസ്റ്റ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രേണുവിന്റെ ഹെയർ എക്സ്റ്റൻഷനെ കുറിച്ച് ഓൺലൈനിൽ ഒരുപാട് വീഡിയോകളും വാർത്തകളും വന്നത് താൻ കണ്ടു. സ്വന്തം മുടി വളർത്തി എടുക്കുന്നതല്ലെന്നും അതുകൊണ്ട് തന്നെ അതിന്റെതായ കെയറിങ് നൽകേണ്ടത് വളരെ പ്രാധാന്യമാണെന്നാണ് വീഡിയോയിൽ അവർ പറയുന്നത്. ഹെയറിന്റെ കാര്യത്തിൽ മാത്രമല്ല നമ്മൾ എന്ത് ചെയ്താലും അതിന്റെ പരിപാലനം വളരെ പ്രാധാന്യമാണ്. അതിനാൽ തന്നെ ഇതൊന്നും ചെയ്യാത്ത ഒരാൾക്ക് ചെയ്ത് കൊടുത്ത ഹെയർ എക്സ്റ്റൻഷൻ ഒരിക്കലും ലാസ്റ്റ് ചെയ്യില്ല. അത് ആർക്കും അറിയാത്ത കാര്യവുമല്ലെന്നും കോസ്മെറ്റോളജിസ്റ്റ് പറയുന്നു.

രേണുവിനും ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തിരുന്നു. അവർക്ക് ഇതിനു ശേഷം എന്നും ഷൂട്ടിംങ്ങാണ്. അവർ നന്നായി മുടി ചീകുന്നതോ നല്ല രീതിയിൽ ഡീറ്റാം​ഗിൾ ചെയ്യുന്നതോ മുടി കെട്ടിവെക്കുന്നതോ താൻ കണ്ടിട്ടില്ലെന്നും എന്നും തല ചൊറിയുന്നതും മുടി എപ്പോഴും മുന്നിലോട്ട് ഇട്ട് വലിക്കുന്നതും കാണാമെന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ ചെയ്താൽ മുടിയുടെ അവസ്ഥ എന്താകുമെന്ന് എല്ലാവർക്കും അറിയാം. ഹെയർ എക്സ്റ്റൻഷൻ ചെയ്ത് തന്നവർ മുടി കഴുകരുതെന്ന് പറഞ്ഞതായി രേണു പറഞ്ഞത് കേട്ട് താൻ ഞെട്ടിപോയെന്നും അത് തെറ്റായ ഒരു കാര്യമാണ് എന്നാണ് കോസ്മെറ്റോളജിസ്റ്റ് പറയുന്നത്. ദിവസവും കഴുകാൻ പറ്റുന്ന ഹെയർ എക്സ്റ്റൻഷനാണ് വെച്ചിരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.

Also Read: ‘ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്ത് ശരതിനെപ്പറ്റി വ്യാജപ്രചാരണങ്ങൾ’; ആരോപിച്ച് അപ്പാനി ശരതിൻ്റെ കുടുംബം

അഞ്ച് ദിവസത്തിൽ ഒരിക്കലെ മുടി കഴുകാറുള്ളുവെന്ന് രേണു പറഞ്ഞിരുന്നു. അത് പറ്റില്ലെന്ന് അന്ന് തന്നെ ഞങ്ങൾ പറഞ്ഞിരുന്നു. ഡെയ്ലി ഹെയർ വാഷ് ചെയ്യണമെന്നും അല്ലാത്ത പക്ഷം താരനും പേനുമെല്ലാം വരും. മുടി കൊഴിയുന്നു എന്നല്ല തലയിൽ നിന്നും കറുത്ത കളറിൽ എന്തോ സാധനം താഴേക്ക് വീഴുന്നുവെന്നാണ് രേണു പറയുന്നത്. ചിലപ്പോൾ തലനിറയെ പേൻ ആയിട്ടുണ്ടാകും. ആ നാണക്കേട് മറയ്ക്കാനാണ് വാക്സാണ് എന്ന തരത്തിൽ സംസാരിച്ചത്. പൊടിയായി വരാനുള്ള ഒന്നും ഹെയർ എക്സ്റ്റൻഷനിലില്ല തങ്ങൾ ചെയ്യാറില്ലെന്നും ഇവർ പറയുന്നു.