Bigg Boss Malayalam Season 7: ‘ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്ത് ശരതിനെപ്പറ്റി വ്യാജപ്രചാരണങ്ങൾ’; ആരോപിച്ച് അപ്പാനി ശരതിൻ്റെ കുടുംബം
Appani Sarath Family Press Release: വാർത്താകുറിപ്പ് പുറത്തുവിട്ട് അപ്പാനി ശരതിൻ്റെ കുടുംബം. താരത്തിനെതിരെ വ്യാജ പ്രചാരണം നടക്കുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
അപ്പാനി ശരതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി കുടുംബം. ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്ത് നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങൾ മാന്യതയുടെ പരിധി ലംഘിക്കുകയാണെന്നും കുടുംബം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയാണ് നടനായ അപ്പാനി ശരത്.
എഡിറ്റഡ് വിഡിയോകളിലൂടെയും തെറ്റിദ്ധരിപ്പിക്കുന്ന കഥകളിലൂടെയും ശരതിനെതിരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നു എന്നാണ് വാർത്താകുറിപ്പിലുള്ളത്. അനാവശ്യമായി ഭാര്യയെയും മാതാപിതാക്കളും വിവാദങ്ങളിലേക്ക് വലിച്ചിടുന്നു. ചിലർ ശരതിനെ മോശക്കാരനാക്കി കാണിക്കാൻ ശ്രമിക്കുകയാണ്. ഇത് അന്യായവും വേദനാജനകവുമാണ്. ശരതിൻ്റെ പേരിലുള്ള വ്യാജ പേജുകളിലൂടെയും പ്രചാരണങ്ങൾ നടക്കുന്നു. ശരതിനെപ്പറ്റിയുള്ള വിവരങ്ങളറിയാനുള്ള ഏക സോഷ്യൽ മീഡിയ പേജ് ഇതാണ് എന്നും കുറിപ്പിൽ പറയുന്നു.
കുടുംബം പുറത്തുവിട്ട വാർത്താകുറിപ്പ്




ശരത് വളരെ ശുദ്ധനായ ഒരാളാണ്. തുറന്ന മനസും സത്യസന്ധനുമായ ശരത് തൻ്റെ നിലപാടുകൾക്കായി നിലകൊള്ളുന്ന വ്യക്തിയാണ്, അത് എളുപ്പമല്ലെങ്കിലും. ഇപ്പോൾ അദ്ദേഹത്തിന് എല്ലാ മലയാളികളുടെയും പിന്തുണ വേണ്ടതുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തിരക്കഥയുള്ള ഡ്രാമയ്ക്കപ്പുറം മലയാളി ഓഡിയൻസ് ആത്മാർത്ഥതയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കുറിപ്പിലുണ്ട്. ശരത് അപ്പാനിയുടെ കുടുംബവും സുഹൃത്തുക്കളും പുറത്തിറക്കുന്നത് എന്ന പേരിലാണ് വാർത്താകുറിപ്പ്.
ബിഗ് ബോസിൽ ഇന്ന് നടന്ന റാങ്കിങ് ടാസ്കിൽ കയ്യാങ്കളിയും തർക്കവുമുണ്ടായിരുന്നു. റാങ്കിങ് ടാസ്കിനിടയിൽ അനീഷും മറ്റ് മത്സരാർത്ഥികളുമായാണ് കയ്യാങ്കളിയുണ്ടായി. ഇതിന് പിന്നാലെ ഷോ നിർത്തിവെക്കുകയാണെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് പുറത്തുവിട്ട റാങ്കിംഗ് ടാസ്ക് പ്രൊമോയിൽ താൻ ഒന്നാം സ്ഥാനത്തിനർഹനാണ് എന്ന് വാദിക്കുന്ന അനീഷിനെ കാണാം. അപ്പാനി ശരതുമായും റെന ഫാത്തിമയുമായും അനീഷ് ഒന്നാം സ്ഥാനത്തിന് വാദിക്കുന്നു. ‘മറ്റുള്ളവരെ മനുഷ്യരായി കാണാത്ത ഇവനെ ഒന്നാം സ്ഥാനത്ത് ഇരുത്തിയിട്ട് പണിപ്പുരയിൽ പോയി കൊണ്ടുവരുന്ന ഡ്രസ് തനിക്ക് വേണ്ട’ എന്ന് അക്ബർ പറയുന്നുണ്ട്.