Bigg Boss Malayalam Season 7: ആര്യന്റെ ചേട്ടനെയാണ് ഇഷ്ടപ്പെട്ടതെന്ന് ശൈത്യ; നിന്നെ എട്ടത്തിയമ്മേ എന്ന് വിളിക്കേണ്ടി വരുമോ എന്ന് ആര്യൻ
ആര്യൻ ഞെട്ടുന്നതും കാണാം. ഇതോടെ താൻ നിന്നെ എട്ടത്തിയമ്മേ എന്ന് വിളിക്കേണ്ടി വരുമോ എന്നാണ് ആര്യൻ ചോദിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാൻഡ് ഫിനാലെ നാളെയാണ്. നിലവിൽ ആറ് മത്സരാർത്ഥികളാണുള്ളത്. ഇതിൽ ഒരാൾ ഇന്ന് എവിക്ടായി പുറത്ത് പോകും. ഇതോടെ ടോപ്പ് ഫൈവിൽ എത്തുന്നവർ ആരൊക്കെയായിരിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇതിനിടെയിൽ കഴിഞ്ഞ ദിവസങ്ങളിൽ എവിക്ടായ മത്സരാർഥികളെല്ലാം തിരിച്ചെത്തിയിരുന്നു. വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഒരു ഒത്തുചേരലായിരുന്നു ഇത്തവണ പ്രേക്ഷകർ കണ്ടത്.
ബിഗ് ബോസിലൂടെ ലഭിച്ച നെഗറ്റീവ് ഇമേജ് മാറ്റികൊടുക്കാനായിരുന്നു പലരുടേയും ശ്രമം. നിലവിലെ മത്സരാർഥികളിൽ പലർക്കുമെതിരെ റീഎൻട്രി നടത്തിയവരുടെ നീക്കങ്ങളും ശ്രദ്ധേയമായിരുന്നു. ഇതിനെല്ലാം ഇടയിൽ രസകരമായ നിമിഷങ്ങളും ഹൗസിൽ നിറയുന്നുണ്ട്. അതിലൊന്നായിരുന്നു ശൈത്യയുടെ വിവാഹാലോചന.
സാബുമാനും ശൈത്യയും തമ്മിലുള്ള വിവാഹാലോചനയാണ് ഹൗസിലെ ചർച്ചാവിഷയം. കളി ചിരി നിറഞ്ഞ സംസാരത്തിനിടെയിൽ ശൈത്യ പറഞ്ഞ വാക്കുകളാണ് പിന്നീട് ചർച്ചയായത്. തനിക്ക് ആര്യന്റെ ചേട്ടനെയാണ് ഇഷ്ടപ്പെട്ടത് എന്നാണ് ശൈത്യ പറഞ്ഞത്. ഇതോടെ ആര്യൻ ഞെട്ടുന്നതും കാണാം. ഇതോടെ താൻ നിന്നെ എട്ടത്തിയമ്മേ എന്ന് വിളിക്കേണ്ടി വരുമോ എന്നാണ് ആര്യൻ ചോദിക്കുന്നത്. ഇതോടെ ഹൗസിലുള്ള മറ്റുള്ളവരും ആര്യന്റെ ചേട്ടൻ സൂപ്പറാണ് എന്നാണ് പറയുന്നത്.
അതേസമയം ബിഗ് ബോസ് ഫാമിലി വീക്കിൽ ആര്യന്റെ ചേട്ടനും അമ്മയും എത്തിയിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ആര്യന്റെ സഹോദരന് ആരാധകർ കൂടിയിരുന്നു. ചേട്ടന്റെ നമ്പർ ചോദിച്ച് ആളുകൾ മെസേജ് അയക്കുന്നുണ്ട് എന്ന് എവിക്ട് ആയതിന് പിന്നാലെ ആര്യൻ പറഞ്ഞിരുന്നു.