Bigg Boss Malayalam Season 7: ‘ആരാധകർക്കായി മീറ്റപ്പ് സംഘടിപ്പിക്കും’; അച്ഛനും അമ്മയ്ക്കും വിഷമമുണ്ടെന്ന് അനുമോളുടെ സഹോദരിമാർ
Anumol's Sisters About Bigg Boss Finale: അനുമോളുടെ ആരാധകർക്കായി മീറ്റപ്പ് സംഘടിപ്പിക്കുമെന്ന് സഹോദരിമാർ. അച്ഛനും അമ്മയ്ക്കും വിഷമമുണ്ടെന്നും സഹോദരിമാർ പറഞ്ഞു.
അനുമോളുടെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും വിഷമമുണ്ടെന്ന് സഹോദരിമാർ. അനുമോളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സഹോദരിമാരാണ് വിവരം പുറത്തുവിട്ടത്. ആരാധകരുടെ സ്നേഹത്തിൽ നന്ദിയുണ്ടെന്നും എല്ലാവരെയും കാണാനായി മീറ്റപ്പ് സംഘടിപ്പിക്കുമെന്നും പങ്കുവച്ച വിഡിയോയിൽ ഇരുവരും അറിയിച്ചു.
“ഫിനാലെയിലേക്ക് ഇനി രണ്ട് ദിവസം മാത്രമേയുള്ളൂ. രണ്ട് ദിവസത്തെ വോട്ടിങ് ആണ് ഇനി പെൻഡിങ്. ഇത്രയും നാളും വളരെയധികം മെസേജുകളും റെസ്പോൺസും ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ ഒരു കുഞ്ഞിനെപ്പോലെ കരുതി അവളെ സ്നേഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വളരെ നന്ദി. ഇനിയും ഇതുപോലെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.”- വിഡിയോയിൽ സഹോദരിമാർ പറഞ്ഞു.




“എല്ലാവരും കാണണം എന്നൊക്കെ പറയുന്നുണ്ട്. ഞങ്ങൾ ഒരു മീറ്റപ്പൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്. നിങ്ങൾക്കെല്ലാവർക്കും അനുവിനെ കാണാൻ സാധിക്കും. ഇനി രണ്ട് ദിവസം കൂടിയേ ഉള്ളൂ. ആരും മിസ് ചെയ്യാതെ അനുവിന് വോട്ട് ചെയ്യണം. എന്തെങ്കിലും സംശയമുള്ളവർക്കായി താഴെ നമ്പർ കൊടുത്തേക്കാം. കോണ്ടാക്ട് ചെയ്യുക. അല്ലെങ്കിൽ സ്റ്റോറിയിൽ നമ്പർ കൊടുത്തിട്ടുണ്ടാവും. അതിൽ വിളിച്ചാൽ മതി. വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം.”- അവർ തുടർന്നു.
ആരാധകരും പ്രേക്ഷകരും നൽകുന്ന പിന്തുണ വളരെയധികമാണ്. അനുവിനെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ പണ്ടും ഉണ്ടെന്നറിയാം. പക്ഷേ, ഇത്രയും ആൾക്കാര് അനുവിനെ സ്നേഹിക്കുന്നുണ്ടെന്ന് വിചാരിച്ചില്ല. പലരും ഞങ്ങളെ വിളിച്ചിരുന്നു. അനു കരഞ്ഞപ്പോൾ കൂടെ കരഞ്ഞ്, കുടുംബത്തിലെ എല്ലാവരും ഓക്കെയാണോ എന്ന് ചോദിക്കുന്നവരുണ്ട്. അവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആശ്വാസമാണ്. അച്ഛനും അമ്മയും ഓക്കെയല്ല. അവർക്ക് സങ്കടമുണ്ട്. അതുകൊണ്ടാണ് വിഡിയോ എടുക്കാൻ വിളിച്ചിട്ട് വരാത്തത്. പിന്തുണകൾക്ക് നന്ദി. വോട്ടിലൂടെ ഈ പിന്തുണ അനുമോൾക്ക് നൽകുക എന്നും ഇരുവരും വിഡിയോയിലൂടെ അഭ്യർത്ഥിച്ചു.
വിഡിയോ കാണാം