AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam : ‘ഏത് വൃത്തികെട്ട ഗസ്റ്റ് വന്നാലും പ്രതികരിക്കും, നീ പോടാ…!’ റിയാസിനെതിരെ ആഞ്ഞടിച്ച് ഷാനാവാസ്

Bigg Boss Malayalam Shanavas-Riyas Salim Clash : ക്ലീനിങ് ഡ്യൂട്ടിയെ സംബന്ധിച്ചുള്ള തർക്കാണ് ഷാനാവസും ഗസ്റ്റായി എത്തിയ റിയാസും തമ്മിൽ വാക്കേറ്റത്തിലേക്കെത്തിച്ചത്. അവസാനം ഷാനവാസ് റിയാസിനെ പോടാ എന്നും നീയാരായെന്നും വിളിക്കുന്നുണ്ട്

Bigg Boss Malayalam : ‘ഏത് വൃത്തികെട്ട ഗസ്റ്റ് വന്നാലും പ്രതികരിക്കും, നീ പോടാ…!’ റിയാസിനെതിരെ ആഞ്ഞടിച്ച് ഷാനാവാസ്
Riyas Salim, ShanavasImage Credit source: Social Media
jenish-thomas
Jenish Thomas | Published: 18 Sep 2025 23:42 PM

ബിഗ് ബോസിലെ ഹോട്ടൽ ടാസ്കിനിടെ ഷോയിലേക്ക് അതിഥിയായി എത്തിയ റിയാസ് സലീമും മത്സാരാർഥിയായ ഷാനവാസും തമ്മിൽ ഏറ്റുമുട്ടി. ടാസ്കിൽ ക്ലീനിങ് സ്റ്റാഫായിരുന്ന ഷാനാവിസനോട് തൻ്റെ കിടയ്ക്ക് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ യൂണിഫോം ഇടാതെ ഡ്യൂട്ടി ചെയ്യില്ലയെന്ന് നിലപാട് എടുത്തോടെയാണ് രണ്ടുപേരും തമ്മിലുള്ള വാക്കേറ്റത്തിന് തുടക്കമായത്.

ഷാനാവാസ് തൻ്റെ നിലപാടിൽ ഉറച്ച് നിന്നതോടെ റിയാസ് ബിഗ് ബോസ് വീട്ടിൽ മുഴുവൻ ചപ്പ് ചവറുകൾ വാരി ഇട്ടു. എന്നിട്ട് ഷാനവാസിനോട് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. യൂണിഫോം ഇട്ടതിന് ശേഷം വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ റിയാസ് പ്രകോപനം തുടരുകയായിരുന്നു. തൊഴിലാളികളോട് ആഞ്ഞപ്പിക്കാൻ അതിഥികൾക്ക് അവകാശമില്ലെന്നും ചൂഷ്ണം പാടില്ലയെന്നും ഷാനവാസ് അറിയിക്കുകയും ചെയ്തു.

ALSO READ : Bigg Boss Malayalam Season 7: ബിബി ഹോട്ടലിനെ ഇളക്കിമറിച്ച് ജീവനക്കാരുടെ കലാപരിപാടികൾ; സ്റ്റാറായി സാബുമാൻ

തുടർന്ന് റിയാസിനെ ഷാനാവാസ് വൃത്തികെട്ട ഗസ്റ്റെന്ന് വിളിക്കുകയും ചെയ്തു. ശേഷം റിയാസ് ഷാനാവസിനെ പ്രകോപിപ്പിക്കുന്നത് തുടർന്നതോടെ ഷാനവാസ് റിയാസിനെ നീ എന്ന് അഭിസംബോധന ചെയ്തതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം വീണ്ടും വർധിച്ചു. പിന്നീട് ഷാനാവാസ് റിയാസിനെ പോടാ എന്നും കൂടി വിളിച്ചതോടെ താൻ ഇനി ഒന്നും സംസാരിക്കില്ലയെന്ന പറഞ്ഞ റിയാസ് മാറി നിന്നു.

റിയാസും ഷാനവാസും തമ്മിലുള്ള വാക്കേറ്റത്തിൻ്റെ പ്രൊമോ സീൻ