Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്

Rini Ann George Evicted From Bigg Boss Malayalam Season 8 : ബി​ഗ് ബോസ് മലയാളം എട്ടാം സീസണിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്ത്. നടിയും അവതാരകയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്ജാണ് ഞായറഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ പുറത്തായത്. കേവലം ഒരാഴ്ച മാത്രമാണ് റിനിയ്ക്ക് ഹൗസിൽ തുടരാനായത്. ഈ സീസണിലെ മൂന്നാമത് എവിക്ഷനാണ് റിനിയുടേത്. ഇന്നെ ഫൈറ്റ് മാസ്റ്റർ കാളിയും ഷോയിൽ നിന്ന് പുറത്തായിരുന്നു.

Bigg Boss Malayalam Season 8 :  എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്

Rini Ann George Evicted

Updated On: 

13 Sep 2026 | 11:04 PM

ബി​ഗ് ബോസ് മലയാളം എട്ടാം സീസണിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്ത്. നടിയും അവതാരകയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്ജാണ് ഞായറഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ പുറത്തായത്. കേവലം ഒരാഴ്ച മാത്രമാണ് റിനിയ്ക്ക് ഹൗസിൽ തുടരാനായത്. ഈ സീസണിലെ മൂന്നാമത് എവിക്ഷനാണ് റിനിയുടേത്. ഇന്നെ ഫൈറ്റ് മാസ്റ്റർ കാളിയും ഷോയിൽ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനിൽ ആകെ 9 പേരാണ് ഉൾപ്പെട്ടിരുന്നത്. അതിൽ നിന്ന് രണ്ട് പേരെയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. നേരത്തെ ഡയറക്ട് എവിഷൻ വഴി നടി ​ഗായത്രി സുരേഷും ഷോയിൽ നിന്ന് പുറത്തയാരിയുന്നു.

എവിക്ഷൻ അനൗൺസ്മെന്റ് ചെയ്യുന്നതിന് മുമ്പ് തന്നെ മോഹൻലാൽ റിനിയ്ക്ക് എന്താണ് തോന്നുന്നത് എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. തനിക്ക് പബ്ലിക് സപ്പോർട്ട് എത്രത്തോളം ഉണ്ട് എന്നുള്ളതിനെപ്പറ്റി വലിയ സംശയമുണ്ട് എന്ന് റിനി മറുപടി പറഞ്ഞപ്പോൾ, അങ്ങനെയാണ് എങ്കിൽ നിങ്ങൾ എന്തിനാണ് ഈ ഷോയിലേക്ക് വന്നത് എന്ന് ചോദിക്കേണ്ടി വരില്ലേ എന്ന് മോഹൻലാൽ മറുചോദ്യം ഉന്നയിച്ചു.

Also Read : കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ

എനിക്ക് തോന്നുത് ഞാൻ വിജയിച്ചിട്ടാണ് ഇവിടെ നിന്ന് പോകുന്നത് എന്നാണ്. താൻ തന്നെക്കുറിച്ച് തന്നെ വിചാരിച്ചിരുന്ന ഒരു കാര്യമുണ്ട്, താനൊരു ഗൂഢാലോചനക്കാരിയാണ് എന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് എന്നുള്ള ഇമേജ് പൊതുസമൂഹത്തിൽ ഉണ്ട് എന്ന്. പക്ഷേ അതിന് കാരണക്കാരനായ വ്യക്തി തന്നെ അത് അങ്ങനെയല്ല എന്ന് തന്നെ മനസ്സിലാക്കി പറഞ്ഞിട്ടുണ്ടായിരുന്നു – രാഹുൽ ഈശ്വറിനെ ഉദ്ദേശിച്ചുകൊണ്ട് റിനി പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ കൂടുതൽ ആളുകളും ഫെയ്ക്ക് ആണെന്നാണ് തനിക്ക് തോന്നുന്നത്. പക്ഷേ താനൊരു റിയൽ പേഴ്സൺ ആണ് , ഫേക്ക് ഗെയിം കളിക്കാൻ പറ്റുന്ന ഒരാൾ അല്ല. അതാണ് താൻ അവിടെ നേരിട്ട പ്രധാന പ്രശ്നം എന്നും റിനി ഹൗസിന് പുറത്തുവന്ന ശേഷം മോഹൻലാലിനോട് പറഞ്ഞു.

വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാവരോടുമായി റിനി പറയുന്നത് എനിക്ക് ഇവിടെ നിൽക്കണമെന്ന് വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. പക്ഷേ രാഹുൽ ഈശ്വർ റിനിയെ തിരുത്തുന്നുണ്ട്. അങ്ങനെ പറയരുത് അത് ബിഗ് ബോസിനോടുള്ള അനാദരവല്ലേ , അങ്ങനെ ചെയ്യരുത്, ഒരു താങ്ക്സ് പറഞ്ഞിട്ട് പോകൂ എന്നാണ് രാഹുൽ പറഞ്ഞത്.ആദ്യ ഓപ്പണ്‍ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് റിനിക്ക് ആയിരുന്നു.

English Summary

Another contestant has been evicted from Bigg Boss Malayalam Season 8. Rini Ann George an actress, presenter, and journalist was eliminated during Sunday’s weekend episode. She managed to stay in the house for only one week.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്