Bigg Boss Malayalam Season 8: എടാ നാണമില്ലാത്തവനെ പോടാ… ഏറ്റുമുട്ടി എൽദോയും ഷിജിനും

Furious Clash Between Eldho and Shijin: ഇത് അവിടുത്തെ ബിഗ് ബോസ് മലയാളം സീസണിൽ കോമണേഴ്സ് ആയി എത്തിയ രണ്ട് താരങ്ങളാണ് ഷിജിനും എൽദോയും. കഴിഞ്ഞദിവസം ഹൗസിൽ നടന്ന ടാസ്കിന് ഇടയിൽ തിരുവനന്തപുരം തമ്മിൽ വലിയ വാഗ്വാദമാണ് നടന്നത്. ഹൗസിനുള്ളിൽ നിന്ന് പുറത്താക്കപ്പെട്ട വിഭാഗത്തിൽ ആയിരുന്നു ഷിജിനും എൽദോയും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഷിജിൻ ഹൗസിനുള്ളിലേക്ക് പ്രവേശം കിട്ടുകയും ചെയ്തു.

Bigg Boss Malayalam Season 8: എടാ നാണമില്ലാത്തവനെ പോടാ... ഏറ്റുമുട്ടി എൽദോയും ഷിജിനും

Eldho, Shijin

Updated On: 

24 Sep 2026 | 01:15 AM

ഇത് അവിടുത്തെ ബിഗ് ബോസ് മലയാളം സീസണിൽ കോമണേഴ്സ് ആയി എത്തിയ രണ്ട് താരങ്ങളാണ് ഷിജിനും എൽദോയും. കഴിഞ്ഞദിവസം ഹൗസിൽ നടന്ന ടാസ്കിന് ഇടയിൽ ഇരുവരും തമ്മിൽ വലിയ വാഗ്വാദമാണ് നടന്നത്. ഹൗസിനുള്ളിൽ നിന്ന് പുറത്താക്കപ്പെട്ട വിഭാഗത്തിൽ ആയിരുന്നു ഷിജിനും എൽദോയും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഷിജിൻ ഹൗസിനുള്ളിലേക്ക് പ്രവേശം കിട്ടുകയും ചെയ്തു. എന്നാൽ ഇതിനു മുൻപ് എൽദോയും ഷിജിനും തമ്മിൽ വലിയ തർക്കമാണ് നടന്നത്.

ഷിജിനെ എൽദോ എടാ നാണമില്ലാത്തവനെ, നിലപാടില്ലാത്തവനെ, നട്ടെല്ലില്ലാത്ത, നിലപാടില്ലാത്ത എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് ചീത്ത വിളിച്ചത്. നമുക്ക് ഫുഡ് മതി അടിമയായി ഇരിക്കാം എന്നുള്ള മൈൻഡ് ഉണ്ടല്ലോ അത് വല്ലാത്ത ഇതാണ്. എന്റെ ശെരികളാണ് ഞാൻ ചെയ്യുന്നത് എന്നാണ് ഷിജിൻ തിരിച്ചു വാദിക്കുന്നത്. അടിമകളും യജമാനനും പോലെയുള്ള ടാസ്കിന് ഇടയിലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത്. ലീഡറും അനുയായികളും പിന്നെ ഹൗസിനകത്തേക്ക് പ്രവേശിക്കാനുള്ള ടാസ്ക് വിജയിച്ചവരും എല്ലാവിധ സൗകര്യങ്ങളോടുകൂടി അകത്തും അടിമകളായി ഉള്ളവർ ഹൗസിന് വെളിയിൽ കഞ്ഞിയും പയറും മാത്രം കഴിച്ചും തുടരുകയായിരുന്നു. ഈ ടാസ്കിനിടയിലാണ് ഷിജിന്റെ നിലപാട് വ്യത്യാസത്തെ എൽദോ ചോദ്യം ചെയ്യുകയും അത് വലിയ സംഘർഷമായി മാറുകയും ചെയ്തത്. ഷിജിന്റെ ഭാഗം പിടിക്കാൻ കടൽ കൊമ്പനും എത്തിയതോടെ രംഗം ഒന്നുകൂടെ കലുഷിതമാവുകയായിരുന്നു.

Also Read: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ

ഇത്തവണത്തെ സീസണിൽ ഏറ്റവും ആക്ടീവായി ഗെയിം കളിക്കുന്ന രണ്ട് മത്സരാർത്ഥികൾ കൂടിയാണ് ഷിജിനും എൽദോയും. കോമണേഴ്സിനെ ബിഗ് ബോസ് ഹൗസിലേക്ക് തിരഞ്ഞെടുക്കുന്നതിനായി നടത്തിയ അഗ്നി പരീക്ഷ എന്ന ഷോയിൽ നിന്ന് ഏറ്റുവും ആദ്യം ഹൗസിലേക്ക് എത്തിയത് എൽദോ ആയിരുന്നു. എന്നാൽ ആദ്യ ദിവസങ്ങളിൽ എൽദോ കാര്യമായി ഹൗസിലെ വിഷയങ്ങളിൽ ഒന്നും ഇടപെട്ടിരുന്നില്ല, പിന്നീട് സജീവമായി. പക്ഷേ ഷിജിൻ ഹൗസിൽ പ്രവേശിച്ചത് മുതൽ തന്റേതായ സ്ട്രാറ്റജിയിൽ മുന്നോട്ടു പോവുകയാണ്.

എൽദോയ്ക്ക് കഴിഞ്ഞാഴ്ചയിലെ ലീഡർ സ്ഥാനം ലഭിച്ചിരുന്നു എങ്കിലും അത് വേണ്ടെന്നുവച്ച് ഗായത്രി സുരേഷിനെ ഹൗസിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ആ പദവി വേണ്ടെന്നു വയ്ക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ഇത് എൽദോയ്ക്ക് കയ്യടി നേടിക്കൊടുത്ത സംഭവമായിരുന്നു.

English Summary

Shijin and Eldo are two contestants who entered the Bigg Boss Malayalam season as commoners. A heated argument broke out between the two during a task held in the house recently.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്