Bigg Boss Malayalam Season 8: ജയിൽ നോമിനേഷനിടയിലും നാടകീയ രംഗങ്ങൾ, ഹൗസിലെ അടി തുടരുന്നു
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരങ്ങൾ സംഭവബഹുലമായി തുടരുകയാണ്. ഈയാഴ്ചയിലെ ജയിൽ നോമിനേഷൻ ഹൗസിൽ പുതിയ സംഭവവികാസങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. ജയിൽ നോമിനേഷൻ നടക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് ഹൗസിൽ അരങ്ങേറിയത് എന്ന് വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തു വന്നിരിക്കുന്നത്. മത്സരാർത്ഥികൾ തമ്മിൽ ശക്തമായ വാഗ്വാദം ജയിൽ നോമിനേഷന് തുടർന്ന് ഉണ്ടായി എന്നാണ് പ്രമോ വീഡിയോ വ്യക്തമാക്കുന്നത്.

Bigg Boss Malayalam
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരങ്ങൾ സംഭവബഹുലമായി തുടരുകയാണ്. ഈയാഴ്ചയിലെ ജയിൽ നോമിനേഷൻ ഹൗസിൽ പുതിയ സംഭവവികാസങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. ജയിൽ നോമിനേഷൻ നടക്കുന്നതിനിടെ നാടകീയ രംഗങ്ങളാണ് ഹൗസിൽ അരങ്ങേറിയത് എന്ന് വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തു വന്നിരിക്കുന്നത്. മത്സരാർത്ഥികൾ തമ്മിൽ ശക്തമായ വാഗ്വാദം ജയിൽ നോമിനേഷന് തുടർന്ന് ഉണ്ടായി എന്നാണ് പ്രമോ വീഡിയോ വ്യക്തമാക്കുന്നത്.
പ്രമോയിൽ ആദ്യം താഷി രാഹുൽ ഈശ്വറിനെ നോമിനേറ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. ഗെയിം കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, താൻ ഇതുവരെ രാഹുൽ ഈശ്വർ ഗെയിം കളിക്കുന്നതായി കണ്ടിട്ടില്ല എന്ന് പറഞ്ഞാണ് താഷി നോമിനേഷൻ നടത്തുന്നത്. പിന്നീട് കാണിക്കുന്നത് ഷിജിനെയാണ്. ഷിജിൻ കടൽക്കൊമ്പനയാണ് നോമിനേറ്റ് ചെയ്തത് എന്ന് പ്രമോയിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. താൻ തന്റെ അനുജനായ കടൽ കൊമ്പനെയാണ് പറയുന്നത് എന്ന ഷിജിന്റെ ക്ലിപ്പ് പ്രമോയിൽ കാണാം. അതുപോലെതന്നെ ഐശ്വര്യയും കടൽ കൊമ്പനെ തന്നെയാണ് ഈയാഴ്ചയിലെ ജയിലിലേക്ക് നോമിനിറ്റ് ചെയ്തിരിക്കുന്നത് എന്ന് പ്രമോ, സൂചന നൽകുന്നു.
Also Read: എടാ, പോടാ വിളിയിൽ ഐശ്വര്യയും കൊമ്പനും ഏറ്റുമുട്ടൽ തുടരുന്നു
ഐശ്വര്യയും കൊമ്പനും തമ്മിൽ പലതവണ ഈ ആഴ്ച ഏറ്റുമുട്ടിയിരുന്നു. കൊമ്പൻ ബഹുമാനമില്ലാതെ എടി, പോടി തുടങ്ങിയ പദപ്രയോഗങ്ങൾ തനിക്കെതിരെ നടത്തുന്നു എന്നാണ് ഐശ്വര്യ പ്രധാനമായും വഴക്കിനിടയിൽ പറഞ്ഞിരുന്നത്. അതേ കാര്യം തന്നെ നോമിനേഷനിലും ആവർത്തിക്കുന്നുണ്ട്. മൃദുല താഷിയുടെ പേരാണ് പറഞ്ഞിരിക്കുന്നത്. താഷി വളരെ കമാൻഡിങ് ആയിട്ടാണ് പെരുമാറുന്നത്, അത് തങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല എന്നാണ് മൃദുല നോമിനേഷനിൽ പറഞ്ഞിരിക്കുന്നത്.
പിന്നീട് ഗൗതം ശശി സംസാരിക്കുന്ന സമയത്ത് താൻ അഭിപ്രായം പറയുമ്പോൾ തന്റെ തലയിൽ കയറാൻ വരണ്ട എന്ന് പറയുന്നുണ്ട്. ഇതിനെതിരെ എന്നോണം താഷി നീ നിന്നെ തന്നെ ചെറുതായി കാണുന്നതുകൊണ്ടാണ് നിനക്കത് തോന്നുന്നത് എന്ന് പറയുന്നതും നിങ്ങളെല്ലാവരും എന്നെ തെറിവിളിച്ചാൽ ഞാൻ പറയും എന്ന് വിപിൻ രോഷത്തോടെ സംസാരിക്കുന്നതും പ്രമോയിൽ കാണാം. ഹൗസിലെ ഓരോ ആഴ്ചയിലെയും മത്സരാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ജയിലിലേക്ക് ആരെ അയക്കണം എന്നുള്ള തീരുമാനം മത്സരാർത്ഥികൾ തന്നെ എടുക്കുന്നത്. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിക്കുന്ന രണ്ടുപേർ വീതമാണ് ഓരോ ആഴ്ചയിലും ജയിലിൽ പോവുക.
English Summary
The competition in Bigg Boss Malayalam Season 8 continues to be action-packed. This week’s jail nomination process has paved the way for new developments within the house. A newly released promo reveals that dramatic scenes unfolded inside the house during the jail nomination.