Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Mohanlal Slams Jaseela Parveen on Gayathri's Eviction : ഇത്തവണത്തെ ബിഗ് ബോസിന്റെ തുടക്കം തന്നെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഒരു മത്സരാർത്ഥിയെ എവിക്റ്റ് ചെയ്യുന്നത്. നടി ഗായത്രി സുരേഷിനെ ആണ് അപ്രതീക്ഷിതമായി ഹൗസിൽ നിന്ന് പുറത്താക്കിയത്. അത് ബിഗ് ബോസിന്റെ തീരുമാനപ്രകാരം ആയിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Mohanlal , Jaseela Parveen
ഇത്തവണത്തെ ബിഗ് ബോസിന്റെ തുടക്കം തന്നെ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഒരു മത്സരാർത്ഥിയെ എവിക്റ്റ് ചെയ്യുന്നത്. നടി ഗായത്രി സുരേഷിനെ ആണ് അപ്രതീക്ഷിതമായി ഹൗസിൽ നിന്ന് പുറത്താക്കിയത്. അത് ബിഗ് ബോസിന്റെ തീരുമാനപ്രകാരം ആയിരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബിഗ് ബോസ് മലയാളത്തിന്റെ എട്ടാമത് സീസണിലെ ആദ്യ ക്യാപ്റ്റനായ ജസീല പർവീണിന്റെയും തീരുമാനപ്രകാരമാണ് ഒരു അംഗത്തെ ഹൗസിൽ നിന്ന് പുറത്താക്കുന്നത്.
ബിഗ് ബോസ് ചോദിച്ച ഒരു ചോദ്യമാണ് അധികാരം കയ്യിൽ വച്ചിരുന്ന ജസീലയെയും കൂട്ടരെയും ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. നിങ്ങൾക്ക് ഈ സീസൺ മുഴുവൻ കഞ്ഞിയും പയറും മാത്രം മതിയോ, അതോ ഹൗസിൽ നിന്ന് ഒരാളെ പുറത്താക്കി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകണമോ എന്നതായിരുന്നു ചോദ്യം. ഇത് കേട്ട ജസീലയും അനുയായികളും ആരെ പുറത്താക്കണമെന്ന് ഒരു ചെറിയ ചർച്ചയൊക്കെ നടത്തി. ബിഗ് ബോസ് ഹൗസിലെ മറ്റ് സഹതാരങ്ങളുടെ അഭിപ്രായവും ഇതിൽ തേടി. റിനി ആൻ ജോർജിനെ പുറത്താക്കണമെന്ന് അഭിപ്രായമാണ് ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് ജസീല ഗായത്രി സുരേഷിന്റെ പേരു പറയുന്നതും തുടർന്ന് ബിഗ് ബോസ് അവരെ വീടിനു പുറത്തേക്ക് വിളിക്കുന്നതും.
Also Read : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
ഈ സംഭവത്തിലാണ് ഇപ്പോൾ ഷോയുടെ ഹോസ്സ് ആയ മോഹൻലാൽ ജസീല ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. തുടക്കം മുതലേ ഈ സീസണിൽ ജനാധിപത്യം എന്ന വാക്ക് ഉയർന്ന് കേട്ടിരുന്നു. ജനാധിപത്യം എന്ന ജനങ്ങളെ കേൾക്കുക, ഭൂരിഭാഗത്തിന്റെ അഭിപ്രായം മാനിക്കുക എന്ന തത്വത്തിൽ ഊന്നിയാണ് ബിഗ് ബോസ് ഹൗസ് പോകേണ്ടത് എന്ന് ഷോയുടെ പ്രമോയിൽ ഉൾപ്പെടെ വ്യക്തമായിരുന്നു. ഇതേ ജനാധിപത്യ മര്യാദ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മോഹൻലാൽ ജസീലയെ വീക്കെൻഡ് എപ്പിസോഡിൽ നിർത്തിപ്പൊരിച്ചിരിക്കുന്നത്.
ഗായത്രി സുരേഷ് എത്ര പ്രതീക്ഷയോടെയാണ് ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയത് എന്നും അത്തരത്തിലുള്ള ഒരാളെ നിങ്ങൾ എല്ലാവരുടെയും മുമ്പിൽ വച്ച് ഇറക്കി വിടുകയാണ് ചെയ്ത് എന്നും മോഹൻലാൽ പറയുന്നു. ജസീല ഇതിൽ എവിടെയാണ് ജനാധിപത്യം എന്ന് രൂക്ഷമായ ഭാഷയിലാണ് മോഹൻലാൽ ചോദ്യം ഉന്നയിച്ചത്. ഒരു സ്ട്രോങ്ങ് ആയ മത്സരാർത്ഥി ആയതുകൊണ്ടാണ് അവസരം കിട്ടിയപ്പോൾ പുറത്താക്കാൻ തീരുമാനിച്ചത് എന്നാണ് ജസീല ഇതിനു മറുപടിയായി പറയുന്നത്. ഇതിന് മറു ചോദ്യമായി മോഹൻലാൽ ഉന്നയിക്കുന്നത് അത്തരത്തിൽ മികച്ചൊരു മത്സരാർത്ഥിയെ ആണോ പുറത്താക്കേണ്ടത്, എന്ത് ന്യായമാണ് ഇതിൽ ഉള്ളത്, നിങ്ങൾക്ക് എന്താ ഭയമാണോ എന്നും മോഹൻലാൽ ചോദിക്കുന്നു. ഇതേ ചോദ്യം മൃദുലയോടും സുമേഷിനോടും ചോദിച്ചപ്പോൾ തെറ്റായ തീരുമാനമായി പോയി എന്നാണ് അവർ മറുപടി നൽകിയത്.
English Summary
Mohanlal pointed out how eagerly Gayathri Suresh had arrived to compete in Bigg Boss, only to be evicted in front of everyone. He sharply questioned Jaseela, asking where the democracy was in such an action.