Akhil Marar: അച്ഛനും അമ്മയും നിന്നെ വളർത്തിയത് നീ എന്തെങ്കിലും തിരിച്ചു കൊടുക്കും എന്ന് പ്രതീക്ഷിച്ചിട്ടാണോ?; അഖിൽ മാരാർ
BJP Candidate Akhil Marar Statement: എംഎൽഎ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പിനായി ഇറക്കുന്ന തുക തിരിച്ചുകിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് അഖിൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അഴിമതി നടത്തിയാണേലും ആ തുക തിരിച്ചുകിട്ടും എന്ന പ്രതീക്ഷയുണ്ടോ എന്നുള്ള ചോദ്യത്തിനാണ് മാസ് മറുപടി നൽകിയത്.
ബിഗ് ബോസ് മലയാളത്തിലൂടെ മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ വ്യക്തിയാണ് അഖിൽ മാരാർ. തൻ്റെ കഴിവും അവിസ്മരണീയമായ മികവും കൊണ്ട് ബിഗ് ബോസ് ജേതാവായ അഖിൽ ഇന്ന് ബിജെപിയുടെ സ്ഥാനാർത്ഥിയാണ്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി ആയതിന് പിന്നാലെ അഖിൽ മാരാരുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും കാര്യങ്ങളും പുറത്തുവരുന്നുണ്ട്.
അത്തരത്തിൽ ഇന്നലെ മാധ്യമങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. എംഎൽഎ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പിനായി ഇറക്കുന്ന തുക തിരിച്ചുകിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് അഖിൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അഴിമതി നടത്തിയാണേലും ആ തുക തിരിച്ചുകിട്ടും എന്ന പ്രതീക്ഷയുണ്ടോ എന്നുള്ള ചോദ്യത്തിനാണ് മാസ് മറുപടി നൽകിയത്.
ALSO READ: ജനനായകൻ തിരഞ്ഞെടുപ്പിന് മുമ്പോ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
അഖിലിൻ്റെ വാക്കുകൾ ഇങ്ങനെ
ഞാൻ ഒരു പാവങ്ങളെ സഹായിക്കാൻ ഇറങ്ങുന്നത് അത് എനിക്ക് തിരിച്ചുകിട്ടാൻ വേണ്ടിയല്ല. അതെൻ്റെ ഇഷ്ടമാണ്. നിൻ്റെ അച്ഛനും അമ്മയും നിന്നെ വളർത്തുന്നത് നിൻ്റെ കൈയ്യിൽ നിന്ന് അത് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടാണോ. അല്ലല്ലോ. അപ്പോ നിസ്വാർത്ഥമായിട്ടാണോ പണം ഇറക്കുന്നതെന്ന ചോദ്യത്തിന് അതെ എന്നാണ് അഖിൽ മറുപടി നൽകിയത്.
അഖിൽ ജയിക്കുമെന്ന് അത്രയും ഉറപ്പുണ്ടെങ്കിൽ ആ കാശ് തനിക്ക് തരൂ എന്ന ചോദ്യത്തിന്, അതേതെങ്കിൽ ഒരു പാവപ്പെട്ടവൻ കൊടുക്കുന്നത് അല്ലേ നല്ലത്. നിനക്ക് തരണ്ട കാര്യമില്ല എന്നാണ് അഖിൽ പറഞ്ഞ മറുപടി. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ തനിക്ക് വെളിപ്പെടുത്താനാകില്ലെന്നും. വാഗ്ദാനങ്ങളോ പ്രചാരണത്തിന് ഇറക്കുന്ന പണത്തെപ്പറ്റിയോ ഇവിടെ വെളിപ്പെടുത്താനാകില്ലെന്നും അഖിൽ മാരാർ പറഞ്ഞു.