AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Padmaja Venugopal: ‘ആ മോഹൻലാൽ ചിത്രത്തിലെ പൊന്നമ്മ ബാബുവിന്റെ കഥാപാത്രം എന്നെയാണ് ഉദ്ദേശിച്ചതെന്ന് തോന്നിയിട്ടുണ്ട്’: പത്മജ വേണുഗോപാൽ

Padmaja Venugopal About Praja Film Character: എന്നാൽ ആ സിനിമ തന്നെ ഒരു തരത്തിലും അലോസരപ്പെടുത്തിയിട്ടില്ലെന്നും ആ സിനിമ ഇനി വന്നാലും അലോസരപ്പെടുത്തില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.

Padmaja Venugopal: ‘ആ മോഹൻലാൽ ചിത്രത്തിലെ പൊന്നമ്മ ബാബുവിന്റെ കഥാപാത്രം എന്നെയാണ് ഉദ്ദേശിച്ചതെന്ന് തോന്നിയിട്ടുണ്ട്’: പത്മജ വേണുഗോപാൽ
Padmaja Venugopal
Sarika KP
Sarika KP | Published: 15 May 2025 | 12:42 PM

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയാണ് പത്മജ വേണുഗോപാൽ. മുൻ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ് പത്മജ. ഇപ്പോഴിതാ മോഹൻലാൽ ചിത്രത്തിൽ പൊന്നമ്മ ബാബു അവതരിപ്പിച്ച കഥാപാത്രം തന്നെ ഉദ്ദേശിച്ച് ചെയ്തതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് പത്മജ പറയുന്നത്.

മോഹൻലാൽ നായകനായി എത്തി ജോഷിയുടെ സംവിധാനം ചെയ്ത ചിത്രം പ്രജയിലെ പൊന്നമ്മ ബാബു ചെയ്ത ​ഗിരിജ എന്ന കഥാപാത്രം തന്നെയാണ് ഉദ്ദേശിച്ചതെന്നും അത് താൻ ആണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെന്നും പത്മജ പറയുന്നു. ചിത്രത്തിന്റെ തിരകഥ എഴുതിയ രഞ്ജി പണിക്കർ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും പത്മജ പറയുന്നു.സുഹൃത്തുക്കളായതിനു ശേഷം രഞ്ജി പണിക്കർക്ക് വല്ലാത്ത കുറ്റബോ​ധം തോന്നിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ മനസ് തുറന്ന് സംസാരിക്കുന്ന സുഹൃത്താണെന്നും പത്മജ വ്യക്തമാക്കി.

എന്നാൽ ആ സിനിമ തന്നെ ഒരു തരത്തിലും അലോസരപ്പെടുത്തിയിട്ടില്ലെന്നും ആ സിനിമ ഇനി വന്നാലും അലോസരപ്പെടുത്തില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.

Also Read:രാജ് നിഡിമോരുവിൻ്റെ തോളിൽ തല ചായ്ച്ച് സാമന്ത;പോസ്റ്റിന് ലൈക്ക് അടിച്ച് നാ​ഗചൈതന്യ?

മോഹൻലാലിനു പുറമെ ബിജു മേനോൻ, മനോജ്‌ കെ. ജയൻ, ഐശ്വര്യ എന്നിവർ ഒരുമിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രഞ്ജി പണിക്കരാണ്. ഒരു ആക്ഷൻ എന്റർടെയ്നറായിരുന്നു സിനിമ. ഇറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ വന്ന മലയാളം സിനിമയായിരുന്നു പ്രജ. നായകനും വില്ലന്മാരുമെല്ലാം മത്സരിച്ച് അഭിനയിച്ച സിനിമ എന്ന് പറയാം. എന്നാൽ വലിയൊരു സ്റ്റാർ കാസ്റ്റിൽ മനോഹരമായ ​ഗാനങ്ങളുമായി എത്തിയ ചിത്രം അക്കാലത്ത് പരാജയമായിരുന്നു.