Bollywood Actor Mushtaq Khan kidnapped : നടന്‍മാര്‍ക്കും രക്ഷയില്ല, തട്ടിക്കൊണ്ടുപോകലുകള്‍ തുടര്‍ക്കഥ ! ആദ്യം സുനില്‍ പാല്‍, ഇപ്പോള്‍ മുഷ്താഖ് ഖാന്‍

Bollywood Actor Mushtaq Khan kidnapped police investigating : നേരത്തെ നടന്‍ സുനില്‍ പാലിനെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹാസ്യതാരമായ സുനില്‍ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി. താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Bollywood Actor Mushtaq Khan kidnapped : നടന്‍മാര്‍ക്കും രക്ഷയില്ല, തട്ടിക്കൊണ്ടുപോകലുകള്‍ തുടര്‍ക്കഥ ! ആദ്യം സുനില്‍ പാല്‍, ഇപ്പോള്‍ മുഷ്താഖ് ഖാന്‍

മുഷ്താഖ് ഖാന്‍ (image credits: social media)

Updated On: 

11 Dec 2024 | 10:21 AM

നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ‘വെല്‍ക്കം, ‘സ്ത്രീ 2’ എന്ന സിനിമകളിലൂടെ ശ്രദ്ധേയനാണ് മുഷ്താഖ്.

നവംബര്‍ 20ന് ഡല്‍ഹി-മീററ്റ് ഹൈവേയില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മീററ്റില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.

മുഷ്താഖ് ഖാന്റെ ഇവന്റ് മാനേജരാണ് പരാതി നല്‍കിയത്. മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങിലാണ് മുഷ്താഖ് ഖാന്‍ പങ്കെടുക്കാന്‍ എത്തിയത്. രാഹുല്‍ സൈനി എന്ന വ്യക്തിയാണ് താരത്തെ ക്ഷണിച്ചത്. അഡ്വാന്‍സ് ആയി 50,000 രൂപ നല്‍കുകയും ചെയ്തിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ താരത്തെ ഒരു കാറില്‍ കയറ്റി. പിന്നീട് ബിജ്‌നോറിന് സമീപമുള്ള പ്രദേശത്ത് എത്തിക്കുകയായിരുന്നു. 12 മണിക്കൂറോളം താരത്തെ അജ്ഞാതര്‍ ഉപദ്രവിച്ചു. ഒരു കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

തട്ടിക്കൊണ്ടുപോയവർ നടനിൽ നിന്നും മകൻ്റെ അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. പിന്നീട്‌ താരം അജ്ഞാതരുടെ അടുത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്റെയും, നാട്ടുകാരുടെയും സഹായത്തോടെയാണ് വീട്ടിലെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തട്ടിക്കൊട്ടുപോകല്‍ തുടര്‍ക്കഥ

നേരത്തെ നടന്‍ സുനില്‍ പാലിനെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹാസ്യതാരമായ സുനില്‍ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി. താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഡിസംബര്‍ രണ്ടിന് ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എന്നാല്‍ അതിനായി എത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു.

കണ്ണ് കെട്ടിയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. തുടക്കത്തില്‍ അവര്‍ മാന്യമായി പെരുമാറി. പണം തന്നാല്‍ വിട്ടയക്കാമെന്ന് അവര്‍ പറഞ്ഞതായും താരം വ്യക്തമാക്കിയിരുന്നു.

Read Also : പീഡിപ്പിച്ചത് 2012ല്‍ പക്ഷെ ഹോട്ടല്‍ തുടങ്ങിയത് 2016ല്‍; രഞ്ജിത്തിനെതിരായ കേസ് കോടതി തടഞ്ഞു

തട്ടിക്കൊണ്ടുപോയ സംഘം ആദ്യം ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയാണ്. അവര്‍ അപകടകാരികളാണെന്നും, തന്നെ വിടില്ലെന്നും തിരിച്ചറിഞ്ഞു. പിന്നീട് അവര്‍ 10 ലക്ഷം മതിയെന്ന് പറഞ്ഞു. പണമിടപാടിനായി അവര്‍ സുഹൃത്തുക്കളുടെ നമ്പറും ശേഖരിച്ചു. ഒടുവില്‍ 7.50 ലക്ഷം രൂപ കൊടുത്തു. വൈകിട്ട് 6.30-ഓടെ തന്നെ വിട്ടയച്ചെന്നും സുനില്‍ പറഞ്ഞു.

അവര്‍ തന്റെ കണ്ണ് കെട്ടിയിരുന്നെന്നും, അവശ്യഘട്ടങ്ങളില്‍ മാത്രമാണ് അത് നീക്കം ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. അവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. 24 മണിക്കൂറിനുള്ളില്‍ എല്ലാം സംഭവിച്ചു. ഏറെ സമ്മര്‍ദ്ദമുണ്ടായി. വ്യക്തമായി ചിന്തിക്കാന്‍ പോലും സാധിച്ചില്ല. വൈകുന്നേരത്തോടെ മീററ്റിനടുത്തുള്ള ഹൈവേയിലാണ് തന്നെ ഉപേക്ഷിച്ചതെന്നും സുനില്‍ പറഞ്ഞിരുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്