Kal Ho Na Ho Re-release: എക്കാലത്തെയും ത്രീകോണ പ്രണയകഥ…; കൽ ഹോ ന ഹോ വീണ്ടുമെത്തുന്നു, റീ റിലീസ് തീയതി പുറത്ത്
Kal Ho Na Ho Re-release Date: നിഖിൽ അദ്വാനി സംവിധാനം ചെയ്ത ഈ റൊമാന്റിക് ഡ്രാമ 2003-ലെ ഷാരൂഖ് ഖാൻ്റെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമിച്ചത്. ധർമ പ്രൊഡക്ഷൻസ് തന്നെയാണ് സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

(Image Credits: Social Media)
റീ റിലീസുകളുടെ ട്രെൻഡാണ് ഇപ്പോൾ. ബോളിവുഡ്ഡിലും റീറിലീസുകൾ പതിവായി വരുന്നുണ്ട്. രെഹനാ ഹേ തേരെ ദിൽ മേം, വീർ സാറ, മേംനെ പ്യാർ കിയ, തുഝേ മേരി കസം തുടങ്ങിയ ചിത്രങ്ങൾക്കു പിന്നാലെ വീണ്ടും തീയേറ്റർ റിലീസിനൊരുങ്ങുകയാണ് ഷാരൂഖ് ഖാൻ-പ്രീതി സിന്റ-സെയ്ഫ് അലി ഖാൻ ചിത്രം ‘കൽ ഹോ ന ഹോ’. എക്കാലത്തെയും ത്രികോണ പ്രണയകഥ പറഞ്ഞ സൂപ്പര്ഹിറ്റ് ചിത്രമാണ് കൽ ഹോ ന ഹോ. സിനിമ ഈ നവംബർ 15-ന് വീണ്ടും തീയേറ്ററുകളിലെത്തുകയാണ്.
നിഖിൽ അദ്വാനി സംവിധാനം ചെയ്ത ഈ റൊമാന്റിക് ഡ്രാമ 2003-ലെ ഷാരൂഖ് ഖാൻ്റെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസായിരുന്നു ചിത്രം നിർമിച്ചത്. ധർമ പ്രൊഡക്ഷൻസ് തന്നെയാണ് സിനിമ റീ-റിലീസിന് ഒരുങ്ങുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ചിത്രത്തിലെ രംഗങ്ങൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററിൽ, ഹർ പൽ യഹാൻ ജീ ഭർ ജിയോ.. എന്നും എഴുതി ചേർത്തിട്ടുണ്ട്. ചിത്രത്തിലെ സോനു നിഗം പാടിയ ഹർ ഘടി ബദൽ രഹീ ഹേ.. എന്ന സൂപ്പർഹിറ്റ് പാട്ടിലെ വരികളാണിവ. ഇന്നും ഈ ഗാനത്തിനും വരികൾക്കും ആരാധകരേറെയാണ്.
അമൻ മാധുറായി ഷാരൂഖ് ഖാനും നെയ്‌ന കാതറിൻ കപുറായി പ്രീതി സിന്റയും രോഹിത് പട്ടേലായി സെയ്ഫ് അലി ഖാനും എത്തിയ ചിത്രത്തിൽ കജോളും സഞ്ജയ് കപുറും സൊണാലി ബേന്ദ്രയും അതിഥിവേഷത്തിൽ എത്തുന്നുണ്ട്.
മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി ചിത്രമാണ് കൽ ഹോ ന ഹോ. മികച്ച നടി, മികച്ച സഹനടൻ, സഹനടി, സംഗീത സംവിധാനം തുടങ്ങി എട്ട് ഫിലിം ഫെയർ പുരസ്‌കാരങ്ങളും കൽ ഹോ ന ഹോ സ്വന്തമാക്കിയിരുന്നു.