AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salman Khan: ‘എല്ലുകൾ നുറുങ്ങുന്നു, കഷ്ടപ്പെട്ടിട്ടാണ് ജോലിചെയ്യുന്നത്’; ഗുരുതര രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി സൽമാൻ ഖാൻ

Salman Khan Reveals Brain Aneurysm: ട്രൈജെമിനൽ ന്യൂറൽജിയയും ബ്രെയിൻ അന്യൂറിസവും തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. കപിൽ ശർമ അവതരിപ്പിക്കുന്ന ദ ​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Salman Khan: ‘എല്ലുകൾ നുറുങ്ങുന്നു, കഷ്ടപ്പെട്ടിട്ടാണ് ജോലിചെയ്യുന്നത്’; ഗുരുതര രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി സൽമാൻ ഖാൻ
Salman KhanImage Credit source: facebook
sarika-kp
Sarika KP | Updated On: 23 Jun 2025 08:35 AM

തന്റെ ഗുരുതര രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറൽജിയയും ബ്രെയിൻ അന്യൂറിസവും തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. കപിൽ ശർമ അവതരിപ്പിക്കുന്ന ദ ​ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

​ഗുരുതരമായ വിഷയമാണെങ്കിലും വളരെ ലാഘവത്തോടേയാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. ഓരോ ദിവസവും വളരെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത് .വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ട്രൈജെമിനൽ ന്യൂറാൾജിയ ഉണ്ടായിട്ടും ജോലി ചെയ്യുകയാണ്. ബ്രെയിന്‍ അന്യൂറിസവും എവി മാൽഫോർമേഷനും ബാധിച്ചിട്ടുണ്ട്. എന്നിട്ടും താൻ ജോലി തുടരുകയാണ് എന്നാണ് താരം പറയുന്നത്.

വിവാഹത്തെക്കുറിച്ചുള്ള കപിൽ ശർമയുടെ ചോദ്യത്തിന് സംസാരിക്കുന്നതിനിടെയിലാണ് തന്റെ രോ​ഗങ്ങളെക്കുറിച്ച് സൽമാൻ മനസ് തുറന്നത്. സ്വത്ത് സമ്പാദിക്കാൻ വളരെ പ്രയാസമാണെന്നാണ് സൽമാൻ പറയുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഒരു സ്ത്രീക്ക് അത് എത്ര എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സൽമാൻ പറഞ്ഞു. ഭാര്യ പകുതി പണം കൊണ്ടുപോയാൽ ഇനി ഒന്നിൽ നിന്ന് ആരംഭിക്കാൻ തനിക്കാവില്ലെന്നും താരം കൂട്ടിച്ചേർത്തു.

Also Read:ആദിവാസികളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്

എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ?

ഏറ്റവും വേദനാജനകമായ രോ​ഗങ്ങളിൽ ഒന്നാണ് ട്രെെജെമിനൽ ന്യൂറാൾജിയ. മുഖത്തിന്റെ നാഡിയെയാണ് ഈ രോ​ഗം ബാധിക്കുക. അതിനാൽ തീവ്രമായ മുഖവേദനയാണ് അനുഭവപ്പെടുന്നത്. ആർക്കും ഈ രോ​ഗം ബാധിക്കും. എന്നാൽ അമ്പത് കഴിഞ്ഞവരിലാണ് ഇത് കൂടുതലായും കാണുന്നത്. സ്ത്രീകളിലാണ് രോ​ഗസാധ്യത കൂടുതൽ.തലച്ചോറിൽ‌‌ നിന്ന് ആരംഭിക്കുന്ന ഭാ​ഗത്ത് ഭാ​ഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന പരിക്കാണ് ഇതിനു പ്രധാന കാരണം.