BTS’ RM, V Are Back: കാത്തിരിപ്പിന് അവസാനം, ‘ആർമി’ക്ക് ഇന്ന് ഡബിൾ ഹാപ്പി, തിരിച്ചെത്തി ആർഎമ്മും വിയും
BTS' RM, V Are Back: ജൂൺ അവസാനത്തോടെ ബിടിഎസിലെ മുഴുവൻ അംഗങ്ങളും മടങ്ങിയെത്തുമെന്ന സന്തോഷത്തിലാണ് ആരാധകവൃന്ദമായ ആർമി. നാളെ, ജൂൺ 11ന് ബിടിഎസിലെ ഇളയ അംഗങ്ങളായ ജിമിൻ, ജംഗ്കുക്ക് എന്നിവർ തിരികെ എത്തും. അതേസമയം സുഗ ജൂൺ 21നാണ് സൈനിക സേവനം പൂർത്തിയാക്കുന്നത്.

രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസിന്റെ ആർഎമ്മും ( കിം നാം-ജൂൻ ) വിയും ( കിം തെയ്-ഹ്യുങ് ). ജിന്നിനും ജെ-ഹോപ്പിനും ശേഷം തിരിച്ചെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും ബാൻഡ് അംഗങ്ങളാണ് ഇരുവരും. സാക്സോഫോൺ വായിച്ച് കൊണ്ട് പുറത്തെത്തിയ ആർഎമ്മിന്റെയും കൂടെയെത്തിയ വിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2023 നവംബർ 22-നായിരുന്നു ബിടിഎസ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് BIGHIT മ്യൂസിക്, ആർഎമ്മും വിയും നിർബന്ധിത സൈനിക സേവനം നിർവഹിക്കുന്നതിനുള്ള എൻറൈൽമെന്റ് പ്രക്രിയ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. തുടർന്ന് ഡിസംബർ 11-ന് ഇരുവരും സൈനിക സേവനം ആരംഭിച്ചു. ആർഎം ആക്ടീവ് ഡ്യൂട്ടി സൈനികനായി സേവനമനുഷ്ഠിച്ചപ്പോൾ, വി മിലിട്ടറി പോലീസ് കോർപ്സിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കീഴിലാണ് സേവനമനുഷ്ഠിച്ചത്.
TAEJOON ARE HERE.. THEY ARE BACK HOME pic.twitter.com/g6cyBPgT1D
— vmin bubble (@vminnightsky) June 10, 2025
ജൂൺ അവസാനത്തോടെ ബിടിഎസിലെ മുഴുവൻ അംഗങ്ങളും മടങ്ങിയെത്തുമെന്ന സന്തോഷത്തിലാണ് ആരാധകവൃന്ദമായ ആർമി. നാളെ, ജൂൺ 11ന് ബിടിഎസിലെ ഇളയ അംഗങ്ങളായ ജിമിൻ, ജംഗ്കുക്ക് എന്നിവർ തിരികെ എത്തും. അതേസമയം സുഗ ജൂൺ 21നാണ് സൈനിക സേവനം പൂർത്തിയാക്കുന്നത്.
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരുംനിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരമാണ് ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങിയത്.