BTS: കെ പോപ്പിലെ പെൺപടക്കൊപ്പം ജെ ഹോപ്പും; ആവേശത്തിൽ ആരാധകർ

BTS J Hope rap in LE SSERAFIM's New Single Spaghetti: റാപ്പ് ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ലോകമെമ്പാടും ട്രെൻഡിംഗ് ആയി. ഗേൾ ഗ്രൂപ്പിലെ സാക്കുറ, കിം ചേവോൺ, ഹു യുൻ-ജിൻ, കാസുഹ, ഹോങ് യൂൻചെ എന്നീ അഞ്ച് താരങ്ങൾക്കൊപ്പമാണ് ജെ-ഹോപ്പും ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്.

BTS: കെ പോപ്പിലെ പെൺപടക്കൊപ്പം ജെ ഹോപ്പും; ആവേശത്തിൽ ആരാധകർ

J Hope

Updated On: 

24 Oct 2025 23:05 PM

കെ പോപ്പിലെ ഏറ്റവും മികച്ച റാപ്പർമാരുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബിടിഎസ് അം​ഗമായ ജെ ഹോപ്പ്. മികച്ച ഡാൻസറെന്ന പദവിയും സ്വന്തമാക്കിയ താരം ഇപ്പോഴിതാ, ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രശസ്ത കെ-പോപ്പ് ഗേൾ ബാൻഡ് ആയ LE SSERAFIM-ൻ്റെ പുതിയ സിംഗിൾ ‘SPAGHETTI’-യിൽ ജെ ഹോപ്പും പ്രത്യക്ഷപ്പെടുന്നുണ്ട്.

SPAGHETTI-ലെ താരത്തിന്റെ റാപ്പ് ആരാധകരെ ആവേശത്തിലാക്കി. ഗേൾ ഗ്രൂപ്പിലെ സാക്കുറ, കിം ചേവോൺ, ഹു യുൻ-ജിൻ, കാസുഹ, ഹോങ് യൂൻചെ എന്നീ അഞ്ച് താരങ്ങൾക്കൊപ്പമാണ് ജെ-ഹോപ്പും ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒക്ടോബർ 24-ന് പുറത്തിറങ്ങിയ ഈ ഗാനത്തിൽ തൻ്റെ തനത് റോക്ക്സ്റ്റാർ മോഡിലാണ് താരമെത്തിയത്.

ALSO READ: ബിടിഎസ് ഇന്ത്യയിലെത്തും? വേൾഡ് ടൂറിന് ഇനി മാസങ്ങൾ

റാപ്പ് ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ലോകമെമ്പാടും ട്രെൻഡിംഗ് ആവുകയും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. ജെ-ഹോപ്പിൻ്റെ പ്രത്യേക ആൽബമായ ‘HOPE ON THE STREET VOL.1’-ലെ ‘I Don’t Know’ എന്ന ഗാനത്തിൽ LE SSERAFIM-ലെ ഹു യുൻ-ജിൻ പാടിയിരുന്നു. ഇതിന് പിന്നാലെയാണ് ജെ-ഹോപ്പ് ഇപ്പോൾ LE SSERAFIM-ൻ്റെ പുതിയ ​ഗാനത്തിൽ ജെ ഹോപ്പും എത്തിയത്.

അതേസമയം ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബിടിഎസ് താരങ്ങൾ. 2026 മാർച്ചിൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് വിവരം. ആൽബത്തിന് മുന്നോടിയായി വേൾഡ് ടൂറും ക്രമീകരിച്ചിട്ടുണ്ട്. വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലും താരങ്ങൾ വരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അതുകൊണ്ട് തന്നെ ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ