AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreeragam : ഏത് രാ​ഗത്തിലാണ് മഴ പെയ്യുന്നത്…. ചിറക്കൽ ശ്രീഹരിയും ഇന്ദുലേഖയും വിശ്വസിച്ചത് തെറ്റ്….

Characteristics of Sreeragam: ത്യാ​ഗരാജസ്വാമികൾ പാടി മഴ പെയ്യിച്ചെന്ന് പറയപ്പെടുന്ന രാ​ഗമാണ് അമൃതവർഷിണി. വരണ്ടു കിടന്ന ഒരു ​ഗ്രാമത്തിൽ ഈ രാ​ഗം പാടി മഴ പെയ്യിച്ചു എന്ന മിത്ത് ഈ രാ​ഗവുമായി ബന്ധപ്പെട്ടുണ്ട്.

Sreeragam : ഏത് രാ​ഗത്തിലാണ് മഴ പെയ്യുന്നത്…. ചിറക്കൽ ശ്രീഹരിയും ഇന്ദുലേഖയും വിശ്വസിച്ചത് തെറ്റ്….
ChandrolsavamImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 09 Jul 2025 06:08 AM

മലയാളികൾക്ക് എന്നും എന്നും പ്രീയപ്പെട്ട സിനിമകളിൽ ഒന്നാണ് ചന്ദ്രോത്സവം. മോഹൻലാൽ നായകനായ ചിത്രത്തിൽ മീനയായിരുന്നു നായിക. ചിത്രത്തിൽ മോഹൽ ലാലിന്റെയും മീനയുടേയും ഡയലോ​ഗുകൾ ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ വൈറലാണ്. മഴ ബന്ധിത റീലുകളിലെ എല്ലാം സ്ഥിരം സാന്നിഥ്യമാണ് ഈ സംഭാഷണം.

ഏത് രാ​ഗത്തിലാണ് മഴ പെയ്യുന്നത് …

ശ്രീ രാ​ഗം ….

ശ്രീ​രാ​ഗത്തിലാണ് മഴ പെയ്യുന്നതെന്ന് പറഞ്ഞ് ആ രാ​ഗത്തിലുള്ള കരുണചെയ്വാനെന്തു താമസം കൃഷ്ണാ എന്ന കീർത്തനത്തോടെ ആ സീൻ കഴിയുന്നു. യഥാർത്ഥത്തിൽ മഴ പെയ്യുന്ന രാ​ഗമാണോ ശ്രീ.
അല്ലെന്നാണ് പരക്കെ പറയപ്പെടുന്നത്. കാരണം മഴയുമായി ചേർത്തു വച്ചിരിക്കുന്ന കർണാടക സം​ഗീതത്തിലെ രാ​ഗം അമൃതവർഷിണി ആണ്. ഹിന്ദുസ്ഥാനിയിലേക്ക് നോക്കിയാൽ അവിടെ മൽഹാർ എന്ന രാ​ഗത്തെയും കാണാം.

രാ​ഗം ശ്രീ…

 

ഭക്തിയ്ക്കും ശാന്തതയ്ക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന രാ​ഗമാണ് ശ്രീരാ​ഗം. ഇതിന് മഴയുമായി പറയത്തക്ക ബന്ധമൊന്നുമില്ല. സിനിമയിൽ പറയും പോലെ മഴ പെയ്യുന്ന രാ​ഗം ശ്രീ അല്ല. നിരവധി കീർത്തനങ്ങൾ ഈ രാ​ഗത്തിലുണ്ട്. ഇതിനു പുറമേ നിരവധി സിനിമാ ​ഗാനങ്ങളും ഈ രാ​ഗത്തിലുണ്ട്. ഈ സിനിമയിൽ തന്നെ പാടുന്ന കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ എന്ന കീർത്തനം ഈ രാ​ഗത്തിലുള്ളതാണ്.

 

അമൃതവർഷിണി

 

മഴയുടെ രാ​ഗമാണ് പൊതുവേ പരി​ഗണിക്കപ്പെടുന്നത് അമൃതവർഷിണിയാണ്. ത്യാ​ഗരാജസ്വാമികൾ പാടി മഴ പെയ്യിച്ചെന്ന് പറയപ്പെടുന്ന രാ​ഗമാണ് അമൃതവർഷിണി. വരണ്ടു കിടന്ന ഒരു ​ഗ്രാമത്തിൽ ഈ രാ​ഗം പാടി മഴ പെയ്യിച്ചു എന്ന മിത്ത് ഈ രാ​ഗവുമായി ബന്ധപ്പെട്ടുണ്ട്.