AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sheelu Abraham: ‘വീടും ഹോട്ടലുമൊക്കെ വിറ്റു, വാടക വീട്ടിലേക്ക് മാറി’; ആ സിനിമ ഇറങ്ങിയതോടെ കടക്കെണിയിലായെന്ന് ഷീലു എബ്രഹാം

Sheelu Abraham Sold Her House: 'ബാഡ് ബോയ്സ്' എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ ഒരു വാടക വീട്ടിലാണ് താമസമെന്നും, കടക്കെണിയിൽ പെടുന്നതിന് മുമ്പ് എടുത്ത് വെച്ച പടമാണ് 'രവീന്ദ്രാ നീ എവിടെ?' എന്നും ഷീലു എബ്രഹാം പറയുന്നു.

Sheelu Abraham: ‘വീടും ഹോട്ടലുമൊക്കെ വിറ്റു, വാടക വീട്ടിലേക്ക് മാറി’; ആ സിനിമ ഇറങ്ങിയതോടെ കടക്കെണിയിലായെന്ന് ഷീലു എബ്രഹാം
ഷീലു എബ്രഹാംImage Credit source: Sheelu Abraham/ Facebook
nandha-das
Nandha Das | Updated On: 08 Jul 2025 19:08 PM

അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമും ഭർത്താവും തന്നെയാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ ഷീലു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഹോം ടൂർ വീഡിയോയിൽ എല്ലാവരും കണ്ട  തന്റെ വീടൊക്കെ വിറ്റുവെന്നും മൊത്തം കടക്കെണിയിൽ ആണെന്നും അഭിമുഖത്തിൽ ഷീലു എബ്രഹാം പറയുന്നു. ‘ബാഡ് ബോയ്സ്’ എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ ഒരു വാടക വീട്ടിലാണ് താമസമെന്നും, കടക്കെണിയിൽ പെടുന്നതിന് മുമ്പ് എടുത്ത് വെച്ച പടമാണ് ‘രവീന്ദ്രാ നീ എവിടെ?’ എന്നും അവർ കൂട്ടിച്ചേർത്തു. ഹോട്ടലുകൾ എല്ലാം പണയത്തിലാണെന്നും, പട്ടുസാരിയുടെ പകിട്ട് മാത്രമേ ഉള്ളൂവെന്നും, കഞ്ഞി കുടിച്ചു കിടക്കുന്ന പാട് തങ്ങൾക്ക് അറിയാമെന്നും ഷീലു എബ്രഹാം കൂട്ടിച്ചേർത്തു. ജിൻജർ മീഡിയ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.

“എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. ഷീലു എബ്രഹാം കടക്കെണിയിലോ എന്ന് പറഞ്ഞുകൊണ്ട് ശോകമൂകമായ പാട്ടുവച്ച് കൊടുത്താൽ മതി. അങ്ങനെയെങ്കിലും നൂറ് രൂപ മുടക്കി കുറച്ചുപേരെങ്കിലും സിനിമ കാണുമല്ലോ. ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. രണ്ട് ഹോട്ടൽ കൂടി ഇനി പണയം വയ്ക്കാൻ ഉണ്ട്. ഇഡിക്കൊക്കെ ഇത് അറിയാം. മുമ്പ് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ അന്നം കൊടുക്കാൻ കാശില്ലാതായി.

ALSO READ: ‘സുരേഷ് എന്ന് വിളിക്കാമോ?, ഇപ്പോൾ കേന്ദ്രമന്ത്രിയൊക്കെ അല്ലേ?’; വൈറലായി ഉർവശിയുടെ ചോദ്യം

രണ്ട് സിനിമ പൊട്ടി. ഇപ്പോൾ നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിന് വേണ്ടിയാണ് ഈ പടം എടുത്തത്. ഇതും പൊട്ടിയാൽ അന്നമെല്ലാം മുട്ടും. ബാഡ് ബോയ്സ് ഇറങ്ങിയതോടെ വീടൊക്കെ വിറ്റ് വാടക വീട്ടിലേക്ക് മാറി. അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു ഇത്. ഇപ്പോൾ മൊത്തം ദാരിദ്ര്യമാണെന്നേ” ഷീലു എബ്രഹാം പറഞ്ഞു.