Nikita Nayyar: എട്ടാം വയസിൽ രോ​ഗം പിടിപ്പെട്ടു; അവസാന നിമിഷം ആവശ്യപ്പെട്ടത് ഒരേ ഒരു ആ​ഗ്രഹം; നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

Child Artist Nikita Nayyar :എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സ‌ൻ കൂടിയായ നികിത തന്റെ അവസാന ആ​ഗ്രഹം നിറവേറ്റിയാണ് മടകം.

Nikita Nayyar: എട്ടാം വയസിൽ രോ​ഗം പിടിപ്പെട്ടു; അവസാന നിമിഷം ആവശ്യപ്പെട്ടത് ഒരേ ഒരു ആ​ഗ്രഹം;  നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

Nikita Nayyar

Updated On: 

28 Jan 2025 10:40 AM

കൊച്ചി: കരളിനെ ബാധിച്ച ​ഗുരുതരരോഗത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച‌യാണ് ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ബാല താരമായി വേഷമിട്ട നികിതാ നയ്യാര്‍ (21) അന്തരിച്ചത്. അസുഖബാധിതയായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സ‌ൻ കൂടിയായ നികിത തന്റെ അവസാന ആ​ഗ്രഹം നിറവേറ്റിയാണ് മടകം.

രോ​ഗത്തെ തുടർന്ന് രണ്ടാം വട്ടം കരൾ മാറ്റിവ‌യക്കൽ ശസ്ത്രക്രിയ്ക്ക് നികിത വിധേയായിരുന്നു. ഒരാഴ്ചയ്ക്ക് മുൻപായിരുന്നു ശസ്ത്രക്രിയ. എന്നാൽ അതിനോട് പൊരുത്തപെടാൻ നടത്തുന്ന യുദ്ധത്തിനിടയിലാണ് നികിത മരണത്തിന് കീഴടങ്ങിയത്. ഇനി താൻ അധികം ഉണ്ടാകില്ലെന്ന് സംശയം തോന്നിയ നിമിഷത്തിൽ നികിത ഡോക്ടറോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രമായിരുന്നു. “എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ പറ്റാവുന്ന ഓർഗൻസ് എല്ലാം ഡൊണേറ്റ് ചെയ്യണം” എന്ന്. നികിതയുടെ അവസാന ആ​ഗ്രഹം പോലെ അവളുടെ കണ്ണുകൾ രണ്ടുപേർക്ക് നൽകി.​ഗുരുതര രോ​ഗത്തെ തുടർന്ന് കരളിലും തലച്ചോറിലും വലിയ അളവിൽ ചെമ്പ് അടിഞ്ഞുകൂടുന്നതിനാൽ തന്നെ കണ്ണ് മാത്രമാണ് നികിതയ്ക്ക് ദാനം നൽകാൻ സാധിച്ചത്.

Also Read: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?

എറണാകുളം സെന്റ് തെരേസാസ് കോളേജ് അവസാന വർഷ ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗം നികിതയെ പിടികൂടുന്നത്.

എന്താണ് വില്‍സണ്‍സ് ഡിസീസ്

തലച്ചോറിലും കരളിലും വലിയ രീതിയിൽ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. അപൂര്‍വ ജനിതക വൈകല്യമായ ഇത് അധികവും കുട്ടികളിലാണ് കാണപ്പെടുക. ഈ അവസ്ഥ കരളിന്റെ പ്രവര്‍ത്തനം മോശമാക്കുന്നു. . രോഗനിര്‍ണയത്തിന് വൈകുന്നതാണ് മരണം സംഭവിക്കുന്നതിലേക്ക് നയിക്കുന്നത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും