5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jani Master: സഹപ്രവർത്തകയുടെ പീഡന പരാതി; നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ

Choreographer Jani Master Arrested in Goa Over POCSO Complaint: ദേശീയ പുരസ്കാരമുൾപ്പടെ നേടിയിട്ടുള്ള നൃത്തസംവിധായകനായ ജാനി മാസ്റ്ററെയാണ് പോക്‌സോ കേസ് പ്രകാരം സൈബരാബാദ് സ്പെഷ്യൽ ഒപ്പേറഷൻസ് ടീം അറസ്റ്റ് ചെയ്തത്.

Jani Master: സഹപ്രവർത്തകയുടെ പീഡന പരാതി; നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
നൃത്തസംവിധായകൻ ജാനി മാസ്റ്റർ (Image Courtesy: Jani Master Facebook)
Follow Us
nandha-das
Nandha Das | Updated On: 19 Sep 2024 16:53 PM

തെലുങ്ക് നൃത്തസംവിധായകൻ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ. ഗോവയിൽവെച്ച് വ്യാഴാഴ്ചയാണ് സൈബരാബാദ് സ്പെഷ്യൽ ഒപ്പേറഷൻസ് ടീം ജാനിയെ അറസ്റ്റ് ചെയ്തത്. 21-കാരിയായ സഹപ്രവർത്തക ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിനെ തുടർന്ന് ജാനി മാസ്റ്റർ ഒളിവിലായിരുന്നു. അദ്ദേഹത്തെ ഉടൻ ഹൈദരാബാദ് കോടതിയിൽ ഹാജരാക്കും.

യുവതിയെ നൃത്തസംവിധായകൻ പല സെറ്റുകളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരെ പീഡനാരോപണവുമായി യുവതി രംഗത്തെത്തിയത്. ജാനി മാസ്റ്ററുടെ നൃത്തവിദ്യായത്തിലെ വിദ്യാർത്ഥിയായിരുന്നു പരാതി നൽകിയ യുവതി. 2019ലാണ് തന്നെ ആദ്യമായി ജാനി മാസ്റ്റർ ബലാത്സംഗം ചെയ്‌തതെന്ന് ഇരയായ പെൺകുട്ടി ആരോപിച്ചു. ഈ സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം.

നൃത്ത സംവിധായകൻ തന്നെ പലതവണ ബലാത്സംഗം ചെയ്തതായി യുവതി പോലീസിനോട് പറഞ്ഞു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജാനി മാസ്റ്റർക്കെതിരെ പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, താൻ പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ ജാനി മാസ്റ്റർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നടി വെളിപ്പെടുത്തിയതോടെ ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ജാനി മാസ്റ്റർ ഭീഷണിപ്പെടുത്തിയതിനാലാണ് താൻ ആദ്യം മൗനം പാലിച്ചതെന്നും യുവതി പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജാനി മാസ്റ്ററെ വസതിയിൽ നിന്നും കാണാതാവുന്നത്. ഫോണിലും ലഭ്യമാകാത്തതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി നെല്ലൂരിലേക്കും ലഡാക്കിലേക്കും പോലീസ് സംഘത്തെ അയച്ചിരുന്നു. ഒടുവിൽ ഗോവയിൽ വെച്ചാണ് ജാനി മാസ്റ്ററെ  കണ്ടെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Latest News