AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meera Anil: ‘മലയാളത്തിലെ ആ നടൻ കാരണം മനസിനേറ്റ മുറിവ് ഇന്നും ഉണങ്ങാതെ കിടപ്പുണ്ട്’; മീര അനിൽ

Meera Anil About Childhood Trauma: കുട്ടിക്കാലത്തെ ഒരു ട്രോമായെ കുറിച്ച് സംസാരിക്കുകയാണ് മീര. സിനിമാനടൻ ജഗന്നാഥ വർമയുടെ കീഴിൽ പാട്ട് പഠിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ് മീര പങ്കുവെച്ചത്.

Meera Anil: ‘മലയാളത്തിലെ ആ നടൻ കാരണം മനസിനേറ്റ മുറിവ് ഇന്നും ഉണങ്ങാതെ കിടപ്പുണ്ട്’; മീര അനിൽ
മീര അനിൽImage Credit source: Facebook
nandha-das
Nandha Das | Updated On: 07 Jun 2025 12:48 PM

കോമ‍ഡി സ്റ്റാർസ് എന്ന ഷോയിലൂടെ അവതാരികയായെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് മീര അനിൽ. ഇപ്പോഴിതാ, കുട്ടിക്കാലത്തെ ഒരു ട്രോമായെ കുറിച്ച് സംസാരിക്കുകയാണ് മീര. സിനിമാനടൻ ജഗന്നാഥ വർമയുടെ കീഴിൽ പാട്ട് പഠിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ് മീര പങ്കുവെച്ചത്.

പാട്ട് പഠിപ്പിക്കാനായി തന്നെ സിനിമാനടൻ ജഗന്നാഥ വർമയുടെ അടുത്തേക്ക് അച്ഛൻ കൊണ്ടുപോയെന്നും, അന്ന് പാടിയ പാട്ടിൽ അമ്പത് വെള്ളിയായിരുന്നെന്നും മീര പറയുന്നു. എന്നാൽ, പാട്ട് പാടി തീരുന്നതിന് മുമ്പ് തന്നെ അദ്ദേഹം പാട്ട് നിർത്താൻ ആവശ്യപ്പെട്ടെന്നും തന്നെ കൊണ്ട് പാടാൻ സാധിക്കില്ലെന്ന് പറഞ്ഞതായും മീര പറഞ്ഞു. ഒരുപാടു വേദിയിൽ താൻ നിന്നിട്ടുണ്ടെങ്കിലും ഇന്നുവരെ ഒരു പാട്ടുപോലും പാടിയിട്ടില്ലെന്നും അന്ന് മനസിനേറ്റ മുറിവ് ഇപ്പോഴും അതുപോലെ തന്നെയുണ്ടെന്നും മീര കൂട്ടിച്ചേർത്തു. പിങ്ക് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.

“എന്റെ അച്ഛൻ എന്നെ പാട്ട് പഠിപ്പിക്കാനായിട്ട് മലയാള സിനിമയിലെ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ജഗന്നാഥ വർമയുടെ മുന്നിൽ കൊണ്ടിരുത്തി. ഒരു പാട്ട് പാടിയതിൽ അമ്പത് വെള്ളിയായിരുന്നു. ആ വെള്ളിയെല്ലാം കൂടി തൂക്കിവിറ്റിരുന്നെങ്കിൽ എനിക്കൊരു വെള്ളിക്കട തുടങ്ങാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ പാട്ട് കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം കൈ കാണിച്ച് എന്നോട് നിർത്തിക്കൊള്ളാൻ പറഞ്ഞു.

ALSO READ: ‘മരുന്ന് ഒരാഴ്ച നിർത്തിയാൽ ജീവിക്കാൻ തോന്നില്ല, ഫുൾ മെഡിസിന്റെ കൺട്രോളിലാണ്’: ലക്ഷ്മി മേനോന്‍

എന്റെ മുന്നിലിരുന്ന് തന്നെ പുള്ളി ‘ഈ കുട്ടിയെക്കൊണ്ട് പാടാൻ പറ്റത്തില്ല. ഈ കുട്ടിയുടെ സൗണ്ട് വളരെ മോശമാണ്. പാട്ടിന് വേണ്ടിയൊന്നും സാറ് കൊണ്ടു നടക്കേണ്ട. നിങ്ങളുടെ സമയം പോകും എന്നേയുള്ളു’ എന്ന് പറഞ്ഞു. അച്ഛനും ഞാനും തിരിച്ച് വീട് എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല. ഇന്ന് ഇതുവരെ ഇത്രയും വലിയ സ്റ്റേജ് ഒക്കെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഞാനൊരു പാട്ട് പാടിയിട്ടില്ല. കാരണം അന്ന് എവിടെയോ കുഞ്ഞുമനസിനേറ്റ ആ മുറിവ് ഉണങ്ങാതെ കിടപ്പുണ്ട്. അദ്ദേഹത്തിന് എന്റെ അച്ഛനെ മാ​റ്റി നിർത്തി അക്കാര്യം പറയാമായിരുന്നു” മീര പറഞ്ഞു.