Khalid Rahman Hybrid Ganja Case : ‘എരിതീയിൽ എണ്ണ പകർന്നതിന് നന്ദി’ ഖാലിദ് റഹ്മാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജിംഷി ഖാലിദ്; ഹാർട്ട് സ്മൈലിയുമായി നസ്ലൻ
Naslen On Khalid Rahman Hybrid Ganja Case : നസ്ലെനും ലുക്മാനും പുറമെ മറ്റൊരു ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് ചോദ്യം ചെയ്ത ശ്രീനാഥ് ഭാസിയും സംവിധായകൻ പിന്തുണയുമായി രംഗത്തെത്തി.

Khalid Rahman, Jimishi Khalid
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി ഛായാഗ്രാഹകനും സഹോദരനുമായ ജിംഷി ഖാലിദ്. സംവിധായകനൊപ്പമ ചിത്രം പങ്കുവെച്ചുകൊണ്ട് ഖാലിദ് റഹ്മാൻ ഒരുക്കിയ ആലപ്പുഴ ജിംഖാനയുടെ ഛായാഗ്രാഹകനും കൂടിയായ ജിംഷി പിന്തുണ അറിയിച്ചിരിക്കുന്നത്. താമശ, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകൻ അഷറഫ് ഹംസയ്ക്കൊപ്പമാണ് ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ ഖാലിദ് പിടിയിലാകുന്നത്. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.
“എരിതീയിലേക്കുള്ള നിങ്ങളുടെ എണ്ണയ്ക്ക് നന്ദി, ഇനി ഇത് മുമ്പെങ്ങുമില്ലാത്തത് പോലെ കത്തും” എന്ന അടിക്കുറിപ്പോടെയാണ് ജിംഷി ഖാലിദ് സഹോദരനായ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജിംഷിയുടെ പോസ്റ്റന് പിന്തുണയുമായി നടന്‍മാരായ നസ്ലെൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, അനഘ രവി ഗായകൻ ഡബ്സി തുടങ്ങിയവർ രംഗത്തെത്തി. പോസ്റ്റിന് താഴെ കമൻ്റ് ബോക്സിൽ ഹാർട്ട് ചിഹ്നം രേഖപ്പെടുത്തുകൊണ്ടായിരുന്നു താരങ്ങൾ ജിംഷി ഖാലിദിൻ്റെ പോസ്റ്റിന് പിന്തുണ നൽകിയിരിക്കുന്നത്.
ജിംഷി ഖാലിദിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
അതേസമയം ചിത്രത്തിന് ഹാർട്ട് ചിഹ്നം നൽകിയതിന് നസ്ലനും അനഘയ്ക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തുടർന്ന് ജിംഷി ഖാലിദ് തൻ്റെ പോസ്റ്റിൻ്റെ കമൻ്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് പിന്തുണ നൽകി കഞ്ചാവ് നോർമലൈസ് ചെയ്യാനുള്ള ശ്രമമാണോ എന്നാണ് നിരവധി പേർ ചോദ്യമുയർത്തുന്നത്.
കഴിഞ്ഞ ദിവസം സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിൻ്റെ ഫ്ളാറ്റിൽ നിന്നും എക്സൈസ് സംഘം സംവിധായകരായ ഖാലിദും അഷ്റഫ് ഹംസയും ഉൾപ്പെടെ മൂന്ന് പേരെ പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് എക്സൈസ് പിടികൂടിയത്. ഒന്നര ഗ്രാം കഞ്ചാവായിരുന്നു ഇവരിൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയത്. തുടർന്ന് മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.