Vipin Mohan: ‘മോഹൻലാലിന് ഒരു പെണ്ണിനെ എടുത്ത് പൊക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം, പ്രത്യേകിച്ച് ശോഭനയാകുമ്പോൾ’; വിപിൻ മോഹൻ

Mohanlal shobhana combo in Movie Nadodikkattu: ശോഭനയാണെങ്കിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണല്ലോ. ആ സമയത്ത് മോഹൻലാൽ അദ്ദേഹത്തിന്റെ നടുവേദനയൊക്കെ മറന്നുകാണുമെന്നും അതിപ്പോൾ താനായാലും മറക്കുമെന്നാണ് വിപിൻ പറയുന്നത്.

Vipin Mohan: മോഹൻലാലിന് ഒരു പെണ്ണിനെ എടുത്ത് പൊക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം, പ്രത്യേകിച്ച് ശോഭനയാകുമ്പോൾ; വിപിൻ മോഹൻ

Mohanlal

Published: 

12 Mar 2025 | 11:35 AM

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. ഇന്നും മലയാളികളുടെ മനസ്സിൽ ചിത്രത്തിന്റെ ഓരോ രംഗങ്ങളും ഡയലോഗുകളുമെല്ലാം മനപ്പാഠമാണ്. മോഹൻലാൽ-ശോഭന കോമ്പോ പ്രക്ഷേകരെ കൈയിലെടുത്തുവെന്ന് തന്നെ പറയാം. അങ്ങനെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഇന്നും മലയാളികൾക്ക് മോഹൻലാൽ ശോഭന കൂട്ടുകെട്ട് ഹരം തന്നെയാണ്. അതിനു ഉദാ​​ഹരണമാണ് ഉരുവരുടെയും പുതിയ ചിത്രം തുടരും.

ഇപ്പോഴിതാ ഇരുവരുടെയും ആ കോമ്പോയെ കുറിച്ച് തുറന്നുപറയുകയാണ് ഛായാഗ്രഹകൻ വിപിൻ മോഹൻ. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മോഹൻലാലിനെ കുറിച്ചും മോഹൻലാലിന്റെയും ശ്രീനിവാസന്റെയും പ്രകടനത്തെ കുറിച്ചും വിപിൻ പറയുന്നുണ്ട്.

Also Read:ഉര്‍വശിയുടെ ആ സിനിമ കാണാന്‍ സ്ത്രീകള്‍ കവിത തിയേറ്ററിന്റെ ഗ്ലാസ് പൊട്ടിച്ചു: അനില്‍ കുമാര്‍

നാടോടിക്കാറ്റ് ക്ലൈമാക്സ് രം​ഗത്തിൽ ശോഭനയെ എടുത്തതിനെ കുറിച്ച് വിപിൻ പറഞ്ഞത് ഇങ്ങനെ: മോഹൻലാലിനെ സംബന്ധിച്ച് ഒരു പെണ്ണിനെ പൊക്കിയെടുക്കുകയെന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭനയാകുമ്പോൾ. ശോഭനയാണെങ്കിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണല്ലോ. ആ സമയത്ത് മോഹൻലാൽ അദ്ദേഹത്തിന്റെ നടുവേദനയൊക്കെ മറന്നുകാണുമെന്നും അതിപ്പോൾ താനായാലും മറക്കുമെന്നാണ് വിപിൻ പറയുന്നത്.

മോഹൻലാലിന് തുല്യനായൊരാൾ മലയാള സിനിമയിൽ ഇല്ലെന്നാണ് താൻ വിശ്വാസിക്കുന്നത് എന്നാണ് വിപിൻ പറയുന്നത്. ലാൽ ലാൽ ആണ്. സീരിയസ് ആയാലുമൊക്കെ ഒരു പ്രത്യേക തരത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ദൈവം നൽകിയ ഒരു അനു​ഗ്രഹമാണ് അതെന്നാണ് വിപിൻ പറയുന്നത്. അദ്ദേഹം അഭിനയിക്കുകയല്ല ,ബിഹേവ് ചെയ്യുകയാണെന്നും വിപിൻ പറയുന്നു. ആ അനു​ഗ്രഹം ഇപ്പോഴുള്ള നടന്മാർക്ക് കിട്ടിയോ എന്ന് തനിക്ക് അറിയില്ലെന്നും ഇല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിപിൻ പറഞ്ഞു. ഇപ്പോഴത്തെ സിനിമയിൽ ഇമോഷൻസ് കുറവാണ്. അതുകൊണ്ട് തന്നെ അഭിനയം കണ്ട് ഇപ്പോൾ ഏതെങ്കിലും ക്യാമറാമാൻ കരഞ്ഞതായി തനിക്ക് അറിയില്ലെന്നും വിപിൻ കൂട്ടിച്ചേർത്തു. തന്നെ എക്കാലത്തും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തത് മോഹൻലാൽ എന്നാണ് വിപിൻ പറയുന്നത്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ