Vaishnavi Ajith Kumar: ‘എന്റെ അപ്പയുടെയും അമ്മയുടെയും കറുത്ത മകളായി ജനിച്ചതിൽ അഭിമാനം’; സൈബർ അറ്റാക്കിന് വൈഷ്ണവിയുടെ മറുപടി
Vaishnavi Ajithkumar Speaks Out Against Cyberbullying: സമീപകാലത്ത് വൈഷ്ണവി പോസ്റ്റ് ചെയ്ത പല വീഡിയോകൾക്ക് താഴെയും നിറത്തിന്റെ പേരിൽ അവരെ അപമാനിക്കുന്ന തരത്തിൽ ചില കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾക്കും സൈബർ ആക്രമണത്തിനും തക്കതായ മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ.

നർത്തകി വൈഷ്ണവി അജിത് കുമാർ
നിറത്തിന്റെ പേരിൽ തന്നെ അപമാനിച്ചു കൊണ്ടുള്ള കമന്റുകൾക്കെതിരെ പ്രതികരിച്ച് നർത്തകി വൈഷ്ണവി അജിത് കുമാർ. ഈ സമൂഹത്തിൽ ജീവിക്കാൻ നിറമോ മതമോ ജാതിയോ അല്ല ആവശ്യം, മറിച്ച് നല്ല വ്യക്തിത്വവും മനസ്സും മാത്രമാണെന്ന് വൈഷ്ണവി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
സമീപകാലത്ത് വൈഷ്ണവി പോസ്റ്റ് ചെയ്ത പല വീഡിയോകൾക്ക് താഴെയും നിറത്തിന്റെ പേരിൽ അവരെ അപമാനിക്കുന്ന തരത്തിൽ ചില കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾക്കും സൈബർ ആക്രമണത്തിനും തക്കതായ മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. നെഗറ്റീവ് കമന്റുകളുടെ സ്ക്രീൻഷോട്ടുകളും കുറിപ്പിനൊപ്പം വൈഷ്ണവി പങ്കുവെച്ചിട്ടുണ്ട്.
വൈഷ്ണവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: രക്ഷാബന്ധൻ ആഘോഷമാക്കി അല്ലു അർജുന്റെ മക്കൾ; ചിത്രങ്ങൾ വൈറൽ
പ്രസീത ചാലക്കുടി, വാവ സുരേഷ്, മോളി, രേണു സുധി എന്നിവരുമായി വൈഷ്ണവിയെ താരതമ്യം ചെയ്തുകൊണ്ടും കമന്റുകൾ വന്നിരുന്നു. ഇതും പോസ്റ്റിൽ താരം പരാമർശിക്കുന്നുണ്ട്. പ്രസീദ ചേച്ചിയെയും സുരേഷ് ഏട്ടനേയും മോളിയമ്മയെയും രേണു സുധിയേയും പോലുള്ള ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്ന കലാകാരന്മാരുമായി തന്നെ താരതമ്യം ചെയ്തത് നിറം കണ്ടിട്ടാണെന്ന് തോന്നുവെന്ന് വൈഷ്ണവി പറഞ്ഞു. ഈ സമൂഹത്തിൽ ജീവിക്കാൻ നിറമോ മതമോ ജാതിയോ ആവശ്യമില്ലെന്നും നല്ല വ്യക്തിത്വവും മനസ്സും ഉണ്ടായാൽ മതിയെന്നും വൈഷ്ണവി വ്യക്തമാക്കി.
കമന്റ്റ് ഇട്ടവരോട് തനിക്ക് പറയാനുള്ളത് താൻ കറുപ്പ് നിറം ആയതിൽ നിങ്ങൾ വിഷമിക്കേണ്ട എന്നാണെന്നും വൈഷ്ണവി പറയുന്നു. “ഈ ജന്മം എൻ്റെ അപ്പയുടെയും അമ്മയുടെയും കറുത്ത മകളായും അനിയൻ്റെ ചേച്ചിയായും അച്ച്യേട്ടൻ്റെ ഭാര്യയായും ഈ കൊച്ചു കേരളത്തിൽ ജനിച്ചതിൽ അഭിമാനം” എന്ന് പറഞ്ഞു കൊണ്ടാണ് വൈഷ്ണവി അജിത് കുമാറിന്റെ കുറിപ്പ് അവസാനിക്കുന്നത്.