AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Deeno Dennis: ‘മലൈക്കോട്ടൈ വാലിബനെതിരെയുള്ള പോസ്റ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണ്, ലിജോ ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു’

Deeno Dennis on the ongoing degrading against Bazooka: സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍, അത് തീരുന്നതിന് മുമ്പ് 'പടം പൊട്ടി'യെന്ന് പറഞ്ഞ് മെസേജ് വന്നുകൊണ്ടിരുന്നു. അത് കണ്ടപ്പോള്‍ ടെന്‍ഷനായി. ഇനി വേറെ എവിടെയെങ്കിലും ഷോ കഴിഞ്ഞോയെന്ന് ചിന്തിച്ചു. നമുക്ക് പോയാലോയെന്ന് കസിനോട് ചോദിച്ചു. പടം കഴിഞ്ഞിലല്ലോയെന്നും, ഇവിടെ ഇരിക്കാനുമായിരുന്നു കസിന്റെ മറുപടി

Deeno Dennis: ‘മലൈക്കോട്ടൈ വാലിബനെതിരെയുള്ള പോസ്റ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണ്, ലിജോ ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു’
ഡീനോ ഡെന്നീസ്‌ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Updated On: 15 Apr 2025 | 04:19 PM

താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘ബസൂക്ക’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും, പണ്ട് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇപ്പോഴും സൈബര്‍ അറ്റാക്ക് നേരിടുകയാണ് ഡീനോ ഡെന്നിസ്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഡീനോ ഷെയര്‍ ചെയ്തത്. ലിജോ ജോസ് പെല്ലിശേരിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. എന്നാല്‍ അധികം വൈകാതെ അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണെന്ന് വ്യക്തമാക്കി ഡിനോ മറ്റൊരു കുറിപ്പും പങ്കുവച്ചിരുന്നു. അബദ്ധത്തില്‍ ഷെയര്‍ ചെയ്ത പോസ്റ്റിന്റെ പേരില്‍ താന്‍ സൈബര്‍ അറ്റാക്ക് നേരിട്ടെന്ന് ഡിനോ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”കഴിഞ്ഞ വര്‍ഷമാണ് സംഭവം. വീട്ടില്‍ ഒരു തര്‍ക്കം നടക്കുന്ന സമയമായിരുന്നു. ഫോണും പിടിച്ച് ദേഷ്യത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെ കൈ തട്ടി ഒരു പോസ്റ്റ് ഷെയറായി. ഷെയര്‍ ചെയ്തതല്ല. ഏതോ ഒരാളുടെ പോസ്റ്റ് ഷെയറായി പോയതാണ്. ഞാനിത് അറിഞ്ഞില്ല. പെട്ടെന്ന് കസിന്റെ കോള്‍ വന്നു. കസിന്‍ പറഞ്ഞപ്പോഴാണ് ആ പോസ്റ്റിന്റെ കാര്യം അറിയുന്നത്. പോസ്റ്റ് ഷെയറായി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അത് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണെന് വ്യക്തമാക്കി മറ്റൊരു പോസ്റ്റിടുകയും ചെയ്തു. വൈകുന്നേരമായപ്പോഴേക്കും ഫുള്‍ തെറിവിളിയായി. ഭയങ്കരമായി സൈബര്‍ അറ്റാക്ക് നടന്നു. പാനിക്ക് ആയി”-ഡീനോ പറഞ്ഞു.

”അക്കൗണ്ട് ലോക്ക് ചെയ്തു. അക്കൗണ്ട് ലോക്കായപ്പോള്‍ പപ്പയുടെ അക്കൗണ്ടിലായി തെറിവിളി. പിന്നെ മമ്മിയെയും ചീത്ത വിളിച്ചു. മൂന്നു നാല് ദിവസം അത് തുടര്‍ന്നു. ലാലേട്ടനും, ലിജോ ചേട്ടനുമൊക്കെ ഫേവറിറ്റുകളാണ്. സംഭവത്തെക്കുറിച്ച് ലിജോ ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു. ‘അതൊന്നും നീ മൈന്‍ഡ്’ ചെയ്യണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്നത്തെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്”-ഡീനോയുടെ വാക്കുകള്‍.

Read Also : Thudarum Movie: ‘നല്ലൊരു പടമാണ്, കൈയിൽ പൈസയുണ്ടെങ്കിൽ നിങ്ങൾക്ക് മനസ് ഉണ്ടെങ്കിൽ മാത്രം വന്നു കാണുക’; തുടരും സിനിമയെ കുറിച്ച് എംജി ശ്രീകുമാർ

‘പടം പൊട്ടി’യെന്ന് പറഞ്ഞ് മെസേജ്

ഫസ്റ്റ് ഡേ സിനിമ (ബസൂക്ക) കണ്ടുകൊണ്ടിരുന്നപ്പോള്‍, അത് തീരുന്നതിന് മുമ്പ് ‘പടം പൊട്ടി’യെന്ന് പറഞ്ഞ് മെസേജ് വന്നുകൊണ്ടിരുന്നു. അത് കണ്ടപ്പോള്‍ ടെന്‍ഷനായി. ഇനി വേറെ എവിടെയെങ്കിലും ഷോ കഴിഞ്ഞോയെന്ന് ചിന്തിച്ചു. നമുക്ക് പോയാലോയെന്ന് കസിനോട് ചോദിച്ചു. പടം കഴിഞ്ഞിലല്ലോയെന്നും, ഇവിടെ ഇരിക്കാനുമായിരുന്നു കസിന്റെ മറുപടി. ‘മേലാല്‍, സിനിമ എടുത്തുപോകരുത്’ എന്നൊക്കെ പറഞ്ഞായിരുന്നു മെസേജുകള്‍. തിയേറ്ററില്‍ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോഴാണ് റെസ്‌പോണ്‍സ് ലഭിച്ചത്. ഫസ്റ്റ് ഡേ നല്ല റെസ്‌പോണ്‍സാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.