5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Devadoothan: ചരിത്രവിജയം കൊയ്ത് ദേവദൂതന്‍; സര്‍വ്വകാല റെക്കോര്‍ഡിടുമോ ചിത്രം

Devadoothan Re-Release: കേരളത്തിന് പുറേമേ ജിസിസി, തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സര്‍ ആയി മാറിയിരിക്കുകയാണ് ദേവദൂതന്‍. അന്ന് പരാജയപ്പെട്ടുപോയതിന്റെ വിഷമമെല്ലാം മറന്നിരിക്കുകയാണ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും.

Devadoothan: ചരിത്രവിജയം കൊയ്ത് ദേവദൂതന്‍; സര്‍വ്വകാല റെക്കോര്‍ഡിടുമോ ചിത്രം
Follow Us
shiji-mk
SHIJI M K | Published: 06 Sep 2024 14:07 PM

ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്ര വിജയവുമായി മുന്നേറുകയാണ് ദേവദൂതന്‍. ചിത്രം അന്‍പതാം ദിവസം പിന്നിട്ടിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകള്‍ പിന്നിടുമ്പോള്‍ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ചിത്രം പ്രദര്‍ശനം തുടരുന്നത്. പ്രദര്‍ശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറേമേ ജിസിസി, തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സര്‍ ആയി മാറിയിരിക്കുകയാണ് ദേവദൂതന്‍. അന്ന് പരാജയപ്പെട്ടുപോയതിന്റെ വിഷമമെല്ലാം മറന്നിരിക്കുകയാണ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും. ലോക സിനിമകളോട് കിടപിടിക്കുന്ന കണ്ടന്റ് മികവോടെയാണ്‌ 2000ല്‍ ദേവദൂതന്‍ റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രം പരാജയപ്പെട്ടു. ആ ചിത്രമാണ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നതും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിച്ചതും.

Also Read: Mammootty Kampany : റോർഷാക്കിൽ തുടങ്ങി ടർബോ വരെ നീളുന്ന യുണിക്ക് ഫിലിമോഗ്രാഫി; മമ്മൂട്ടിക്കമ്പനി മലയാള സിനിമയ്ക്ക് നൽകുന്നത്

നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുന്ന ദേവദൂതന്‍ ഒരു വിസ്മയമായി കൂടി മാറിയിരിക്കുകയാണ്. കോവിഡ് കാലത്താണ് പ്രേക്ഷകര്‍ ദേവദൂതനെ മറനീക്കി പുറത്തെത്തിച്ചത്. ചിത്രത്തിന്റെ സാങ്കേതികതയും പാട്ടുകളും സീനുകളുമെല്ലാം ചര്‍ച്ചയായതോടെ റീ റിലീസ് എന്ന ചിന്തയിലേക്ക് അണിയറ പ്രവര്‍ത്തകരും സിനിമ പ്രേമികളും ഒരുപോലെയെത്തി.

ദേവദൂതന്‍ വീണ്ടും തീയറ്ററില്‍ എത്തിക്കാനുള്ള അവസരം ഹൈ സ്റ്റുഡിയോസ് എന്ന സ്ഥാപനത്തിന്റെയും അതിന്റെ ടീമിന്റേയും കൈകളിലെത്തി. ദേവദൂതനെ 4കെ ഡോള്‍ബി അറ്റ്‌മോസ്ലേക്ക് റിമാസ്റ്റര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചതും അതിഗംഭീരമായി തന്നെ. സിബി മലയില്‍ സംവിധാനം ചെയ്ത ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്.

സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസനാര്‍, കലാസംവിധാനം മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ് എസതീശന്‍ എസ്ബി, മുരളി, മേക്കപ്പ് സിവി സുദേവന്‍, സലീം, കൊറിയോഗ്രാഫി കുമാര്‍ശാന്തി, സഹസംവിധാനം ജോയ് കെ മാത്യു, തോമസ് കെ സെബാസ്റ്റ്യന്‍, ഗിരീഷ് കെ മാരാര്‍, അറ്റ്‌മോസ് മിക്‌സ് ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ്സ്റ്റുഡിയോ സപ്താ റെക്കോര്‍ഡ്‌സ്.

Also Read: 4 Seasons Shooting Completed: വേറിട്ട മ്യൂസിക്കൽ കോമ്പോയുമായി “4 സീസൺസ് ” ചിത്രീകരണം പൂർത്തിയായി

വിഎഫ്എക്‌സ് മാഗസിന്‍ മീഡിയ, കളറിസ്റ്റ് സെല്‍വിന്‍ വര്‍ഗീസ്, 4കെ റീ മാസ്റ്ററിങ് ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍ കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാര്‍ക്കറ്റിംഗ് ഹൈപ്പ്, പിആര്‍ഒ പി ശിവപ്രസാദ് സ്റ്റില്‍സ്: എംകെ മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ് മാജിക് മോമെന്റ്‌സ്, റീഗെയ്ല്‍, ലൈനോജ് റെഡ്ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Latest News