Devan: ‘അന്ന് ഞാൻ മമ്മൂട്ടിയെ കണ്ടപ്പോൾ അവശനിലയിലായിരുന്നു അദ്ദേഹം’; ദേവൻ

Devan about Mammootty: മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് താരം. ന്യൂഡൽഹി സിനിമയുടെ സെറ്റിൽ വച്ചാണ് താൻ ആ​ദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും അപ്പോൾ അദ്ദേ​ഹം വളരെ പ്രായം ചെന്ന അവശനിലയിലായിരുന്നുവെന്നും ദേവൻ പറയുന്നു.

Devan: അന്ന് ഞാൻ മമ്മൂട്ടിയെ കണ്ടപ്പോൾ അവശനിലയിലായിരുന്നു അദ്ദേഹം; ദേവൻ

Devan, Mammootty

Published: 

01 Aug 2025 | 12:05 PM

മലയാള സിനിമാ പ്രേമികൾക്ക് പരിചിതമായ താരമാണ് ദേവൻ. എം.ടി- ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിൽ നടനായും സഹനടനായും തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ, മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് താരം. ന്യൂഡൽഹി സിനിമയുടെ സെറ്റിൽ വച്ചാണ് താൻ ആ​ദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും അപ്പോൾ അദ്ദേ​ഹം വളരെ പ്രായം ചെന്ന അവശനിലയിലായിരുന്നുവെന്നും ദേവൻ പറയുന്നു. അമൃത ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കേരളത്തിൽ ഒരു തെലുഗ് ചിത്രത്തിൻ്റെ ബിഗ് സ്റ്റാർട്ട്; ആദ്യദിനമിത്

‘ഞാൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് ന്യൂഡൽ​ഹിയുടെ സെറ്റിൽ വച്ചാണ്. കഥയൊന്നും വലിയതായി അറിയാതെയാണ് ഞാൻ പോയത്. ജയിലിൽ വച്ചുള്ള സീനായിരുന്നു അപ്പോൾ എടുത്ത് കൊണ്ടിരുന്നത്. ആദ്യമായി മമ്മൂട്ടിയെ കാണുമ്പോൾ അയാൾ മേക്കപ്പൊക്കെയിട്ട് വരികയായിരുന്നു. പ്രായമായി അവശനിലയിലായിരുന്നു പുള്ളിയുടെ കോലം.

ആ കഥാപാത്രം അങ്ങനെയാണ്. എങ്ങനെയാണ് അയാൾ അങ്ങനെയായത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. അത് മാത്രമല്ല, ആ സമയത്ത് സംവിധാനത്തിൽ എനിക്ക് ചെറിയൊരു പ്രാന്തുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഓരോ ചലനവും ഞാൻ നിരീക്ഷിച്ച് കൊണ്ടിരിക്കുമായിരുന്നു. മമ്മൂട്ടിയുടെ ഇൻട്രോ സീൻ ജോഷി ചിത്രീകരിച്ചതും ഞാൻ ശ്രദ്ധിച്ചു. മമ്മൂട്ടി ക്യാമറയ്ക്ക് പുറംതിരിഞ്ഞിരുന്ന് ചുമരിൽ എന്തോ വരക്കുകയായിരുന്നു, ആക്ഷൻ പറഞ്ഞപ്പോൾ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് കൊണ്ടാണ് മമ്മൂട്ടി തിരിഞ്ഞ് നോക്കിയത്’, ദേവൻ പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്