Devika Nambiar- Vijay Madhav: ‘ആത്മജയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി, സന്തോഷം മൂടിവെച്ചതിന്റെ കാരണം ഇതായിരുന്നു’; വിജയ് മാധവ്
Devika Nambiar Delivery: ജൂൺ മാസത്തിലായിരുന്നു ദേവിക രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ജനുവരി അവസാനം കുഞ്ഞ് എത്തുമെന്നാണ് വിജയ് നേരത്തെ പറഞ്ഞിരുന്നത്.

വീണ്ടും അച്ഛനും അമ്മയുമായ സന്തോഷം പങ്കുവച്ച് ഗായകൻ വിജയ് മാധവും മിനിസ്‌ക്രീന്‍ താരം ദേവിക നമ്പ്യാരും. തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലീലൂടെയാണ് ഇരുവരും സന്തോഷവാർത്ത പങ്കിട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ കുഞ്ഞ് ജനിച്ച വിവരം കുറച്ച് വൈകിയാണ് ഇവർ പങ്കുവച്ചത്. ഇതിനു കാരണവും വിജയ് വ്ലോഗിലൂടെ പറയുന്നുണ്ട്. കഴിഞ്ഞ മാസം മൂപ്പതിനായിരുന്നു മകന്‍ ആത്മജിന് അനിയത്തിയെ ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു വിവരം ഇരുവരും അറിയിച്ചത്.
ജൂൺ മാസത്തിലായിരുന്നു ദേവിക രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ജനുവരി അവസാനം കുഞ്ഞ് എത്തുമെന്നാണ് വിജയ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കാര്യങ്ങൾ ഒന്നും വിചാരിച്ചത് പോലെ നടന്നിരുന്നില്ലെന്നും അപ്രതീക്ഷിതമായി വാട്ടർ ബ്രേക്കായി ദേവികയെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നുവെന്നും താരം പറയുന്നു. ഇതിനു പിന്നാലെ ദേവിക പ്രസവിച്ചു. മൂപ്പതാം തീയതി പെൺകുഞ്ഞ് ജനിച്ചെന്നും വിജയ് പറയുന്നു. ഇത്രയും ദിവസം ഇക്കാര്യം പറയാത്തതിനു കാരണവും ഇരുവരും പുതിയ വ്ലോഗിൽ പറയുന്നുണ്ട്.
Also Read:ആക്രമണത്തിന് ശേഷം ആദ്യമായി പൊതു പരിപാടിയിലെത്തി സെയ്ഫ്; കഴുത്തിലും കൈയിലും ബാൻഡേജ്
സങ്കീര്‍ണമായ പ്രസവമാണ് ദേവികയ്ക്കുണ്ടായത്. അതുകൊണ്ട് സന്തോഷ വാർത്ത പങ്കുവയ്ക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ലെന്നും വിജയ് മാധവ് പറഞ്ഞു. തങ്ങൾ ഭയങ്കര പ്ലാനിങ്ങൊക്കെയായിരുന്നു. പെട്ടി പാക്കിങ്, അൺബോക്സിങ്, ഹോസ്പിറ്റൽ വ്ലോഗ് എല്ലാം പ്ലാൻ ചെയ്തിരുന്നുവെന്നും പക്ഷേ എല്ലാം ചീറ്റിപോയെന്നും വിജയ് പറയുന്നു. രണ്ടാം തീയതി അഡ്മിറ്റ് ആകാനായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. ആറിനോ ഏഴിനോ പ്രസവം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വാട്ടര്‍ ബ്രേക്ക് ആയതിനെത്തുടര്‍ന്ന് മുപ്പതാം തീയതി പെട്ടെന്ന് ദേവികയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് വിജയ് പറയുന്നത്.
ദേവികയ്ക്ക് ഇത്തവണ നോര്‍മല്‍ ഡെലിവറി അല്ലെന്നും അതിനാൽ വല്ലാതെ പേടിച്ചുപോയെന്നും താരം പറയുന്നു. ഇപ്പോൾ യാതൊരു കുഴപ്പവുമില്ലാതെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും വിജയ് മാധവ് വീഡിയോയില്‍ പറഞ്ഞു. ജീവിതത്തിൽ ഇങ്ങനെ ചില അനുഭവങ്ങൾ വേണം അപ്പോഴാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിക്കുന്നതെന്നായിരുന്നു ദേവിക പറഞ്ഞത്. അതേസമയം 2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും ഒരു ആൺ കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നൽകിയത്.