5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saif Ali Khan: ആക്രമണത്തിന് ശേഷം ആദ്യമായി പൊതു പരിപാടിയിലെത്തി സെയ്ഫ്; കഴുത്തിലും കൈയിലും ബാൻഡേജ്

Saif Ali Khan Makes First Public Appearance: പുതിയ ചിത്രമായ ജുവല്‍ തീഫ്- ദി ഹെയ്സ്റ്റ് ബിഗിന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഇവിടെയെത്തിയ താരത്തിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകൾ ഒട്ടിച്ചത് കാണാം.

Saif Ali Khan: ആക്രമണത്തിന് ശേഷം ആദ്യമായി പൊതു പരിപാടിയിലെത്തി സെയ്ഫ്; കഴുത്തിലും കൈയിലും ബാൻഡേജ്
Saif Ali KhanImage Credit source: PTI
sarika-kp
Sarika KP | Published: 04 Feb 2025 07:13 AM

കഴിഞ്ഞ മാസം മോഷ്ടാക്കളുടെ കുത്തേറ്റ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ​ഗുരുതര പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള ട്വിസ്റ്റായിരുന്നു ഉണ്ടായത്. ഇപ്പോഴിതാ ഇതിനൊക്കെ ഒടുവിൽ പൊതുപരിപാടിയിൽ ആദ്യമായി പങ്കെടുത്ത താരത്തിന്റെ വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുംബൈയില്‍ നെറ്റ്ഫ്‌ളികിസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സെയ്ഫ് എത്തിയത്. പുതിയ ചിത്രമായ ജുവല്‍ തീഫ്- ദി ഹെയ്സ്റ്റ് ബിഗിന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഇവിടെയെത്തിയ താരത്തിന്റെ കഴുത്തിലും കൈയിലും ബാന്‍ഡേജുകൾ ഒട്ടിച്ചത് കാണാം.

ഡെനിം ഷര്‍ട്ടും പാന്റും ധരിച്ചാണ് പരിപാടിയിൽ താരം പങ്കെടുത്തത്. കുറച്ച് നാളായി പുറത്തിറങ്ങാത്ത താരത്തെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ വരവേറ്റത്. അതേസമയം കൂക്കി ഗുലാട്ടിയും റോബി ഗ്രെവാളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫിനെ കൂടാതെ ജയ്ദീപ് അഹ്ലാവത്, കുണാല്‍ കപൂര്‍, നികിത ദത്ത എന്നിവരും എത്തുന്നുണ്ട്. പരിപാടിയിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു.

Also Read:‘വിവാഹാലോചന മുടങ്ങി; ജോലി നഷ്ടമായി’; നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ചകേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

 

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

കഴിഞ്ഞ മാസം 16-നായിരുന്നു സെയ്ഫിനെ ആക്രമി കുത്തി പരിക്കേൽപ്പിക്കുന്നത്. അപകടത്തിൽ ആറ് മുറിവുകളായിരുന്നു ഉണ്ടായത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. ഉടൻ തന്നെ സമീപത്തെ ലീലാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇവിടെ നിന്ന് അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുകയായിരുന്നു. സംഭവത്തിൽ ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാമിനെ പിടികൂടുകയിരുന്നു. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

ഇയാൾക്കെതിരെ തെളിവുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ച് വിരലടയാളങ്ങളും ഷെരീഫുളിന്റേതുമായി സാമ്യമില്ല എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇക്കാര്യ അറിയിച്ച് രം​ഗത്ത് എത്തിയത്. സംഭവദിവസം താരത്തിന്റെ വീട്ടിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത് ഇയാൾ തന്നെയാണെന്ന് ഉറപ്പിക്കാൻ ഫെയ്സ് റെക്ക​ഗ്നീഷ്യൻ ടെസ്റ്റ് നടത്തിയിരുന്നു.