Dhanush: പ്രണയം തകർന്നയാളുടെ മുഖമാണ് എനിക്കെന്ന് അദ്ദേഹം പറഞ്ഞു, അതിനൊരു അർത്ഥമുണ്ട് ; മനസ്സു തുറന്ന് ധനുഷ്

Dhanush:അതിലൊരു സൂക്ഷ്മമായ അർത്ഥം ഉണ്ടെന്നാണ് ധനുഷ് പറയുന്നത്. അന്ന് വീട്ടിൽ പോയപ്പോൾ കണ്ണാടിയിൽ തന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. കാരണം...

Dhanush: പ്രണയം തകർന്നയാളുടെ മുഖമാണ് എനിക്കെന്ന് അദ്ദേഹം പറഞ്ഞു, അതിനൊരു അർത്ഥമുണ്ട് ; മനസ്സു തുറന്ന് ധനുഷ്

Dhanush

Published: 

24 Nov 2025 | 01:26 PM

നടൻ ധനുഷി(Dhanush)നെ കുറിച്ച് സംവിധായകൻ ആനന്ദ് എൽ റായ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. തന്നെ എന്തിനാണ് എപ്പോഴും ഇത്തരത്തിലുള്ള പ്രണയം പരാജയപ്പെട്ട സിനിമകളിലേക്ക് തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ ധനുഷിന് സംവിധായകൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയായത്.

നടൻ ധനുഷിന് ഒരു പ്രണയം പരാജയപ്പെട്ട ആളുടെ മുഖമാണ് അതുകൊണ്ടാണ് താൻ എപ്പോഴും അത്തരം സിനിമകളിലേക്ക് തിരഞ്ഞെടുക്കുന്നത് എന്നാണ് ധനുഷി(Dhanush)ന് സംവിധായകൻ നൽകിയ മറുപടി. അദ്ദേഹത്തിന്റെ മറുപടി താൻ തമാശയായാണ് എടുത്തതെങ്കിലും അതിലൊരു സൂക്ഷ്മമായ അർത്ഥം ഉണ്ടെന്നാണ് ധനുഷ് പറയുന്നത്. അന്ന് വീട്ടിൽ പോയപ്പോൾ കണ്ണാടിയിൽ തന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി. കാരണം അത്തരം കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നത് എളുപ്പമല്ലെന്നും ധനുഷ് പറഞ്ഞു.

പുതിയ ചിത്രമായ തേരേ ഇഷ്ഖ് മേം റിലീസുമായി ബന്ധപ്പെട്ട പ്രമോൃഷൻ പരിപാടിയിലാണ് ധനുഷ് ഇതേക്കുറിച്ച് സംസാരിച്ചത്. ആനന്ദ് എൽ റായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. സംവിധായകൻ ആനന്ദ് എൽ. റായ് തന്നേക്കുറിച്ച് പറഞ്ഞ ഒരു കാര്യത്തേക്കുറിച്ച് ധനുഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്ക് ലഭിക്കുന്ന പ്രണയപരാജിതരായ കഥാപാത്രങ്ങളെ അഭിനയത്തിലൂടെ ശക്തമാക്കി മാറ്റുന്നതിലാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്നും ധനുഷ് പറഞ്ഞു. നടനെന്ന നിലയിൽ ധനുഷിന്റെ തിരക്കുപിടിച്ച ഒരു വർഷമായിരുന്നു ഈ കഴിഞ്ഞത്. നടൻ മാത്രമല്ല ഇഡ്ഡലി കടൈ എന്ന ചിത്രത്തിലൂടെ രചനാ സംവിധാനം നിർമ്മാണം എന്നിവയും നിർവ്വഹിച്ച ധനുഷ് ആ കഥാപാത്രത്തെ മനോ​ഹരമാക്കുകയും ചെയ്തു.

Related Stories
AMMA Memory Card Controversy: ‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം ഏൽപ്പിച്ചു’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ്
Renu Sudhi: ‘ഞാനും അമ്മയും തെറ്റണം, അതാണ് വേണ്ടത്; നട്ടെല്ലിന് കുറവില്ല’; രോഷത്തോടെ കിച്ചു
Guruvayoor Jnanappana : മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ
Cinema Strike: ‘പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി’; നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു
‘പൈസയാണ് ലക്ഷ്യം, മിണ്ടാതിരുന്ന് കാശുണ്ടാക്കാമല്ലോ: എനിക്കും ഒരു മോൻ വളർന്ന് വരുന്നുണ്ട്’ :നടി പ്രിയങ്ക അനൂപ്
Manju Warrier: ‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം’: മഞ്ജു വാര്യർ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു