Dharmajan Bolgatty: ‘ഞങ്ങള്‍ 16 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ക്കാരാണ്’; ഭാര്യയെ വീണ്ടും വിവാഹം ചെയ്ത് ധര്‍മ്മജന്‍

Dharmajan Bolgatty Married His Wife: ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനൂജയും മക്കളെ സാക്ഷിയാക്കിയാണ് വീണ്ടും വിവാഹിതരായിരിക്കുന്നത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് താരം നിയമപ്രകാരം വീണ്ടും വിവാഹം കഴിച്ചത്.

Dharmajan Bolgatty: ഞങ്ങള്‍ 16 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ക്കാരാണ്; ഭാര്യയെ വീണ്ടും വിവാഹം ചെയ്ത് ധര്‍മ്മജന്‍

Dharmajan Bolgatty

Updated On: 

24 Jun 2024 15:31 PM

മലയാളികളെ കുടുകുട ചിരിപ്പിക്കുന്ന ഹാസ്യ നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി (Dharmajan Bolgatty). താരത്തിന്റെ സിനിമകളും അതോടൊപ്പം കോമഡി ഷോകളും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇതിനോടകം നിരവധി കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ താരത്തിനായിട്ടുണ്ട്. ധര്‍മജനെ പോലെ തന്നെ ധര്‍മജന്റെ കുടുംബും ആരാധകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തില്‍ ഒരു വിശേഷം നടന്നിരിക്കുകയാണ്. മറ്റൊന്നുമല്ല ധര്‍മജന്റെ വിവാഹമാണത്. ധര്‍മജന്‍ വീണ്ടും വിവാഹം കഴിച്ചോ എന്ന് അതിശയിക്കേണ്ട. വധു താരത്തിന്റെ ഭാര്യ തന്നെയാണ്.

ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനൂജയും മക്കളെ സാക്ഷിയാക്കിയാണ് വീണ്ടും വിവാഹിതരായിരിക്കുന്നത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് താരം നിയമപ്രകാരം വീണ്ടും വിവാഹം കഴിച്ചത്. മുമ്പ് വിവാഹം നടന്നത് ഒളിച്ചോട്ടമായിരുന്നുവെന്നും ഒരു ക്ഷേത്രത്തില്‍ നിന്നാണ് വിവാഹം നടത്തിയിരുന്നത് എന്നും താരം പറഞ്ഞു.

Also Read: Ullozhukku Movie : ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക്; പുരുഷകേന്ദ്രീകൃത സമൂഹത്തിൻ്റെ സ്ത്രീപക്ഷ വായന

‘ ഞങ്ങള്‍ 16 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടത്തിയത്. രജിസ്‌ട്രേഷന്‍ ചെയ്തിരുന്നില്ല. കുട്ടികള്‍ ഒരാള്‍ ഒന്‍പതിലും മറ്റേയാള്‍ പത്തിലുമായി. അവരുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി. പലകാര്യങ്ങള്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് ഒരു പ്രശ്‌നമായി വന്നിരുന്നു. അതുകൊണ്ട് കൂടിയാണ് വീണ്ടും വിവാഹം കഴിച്ചത്. അല്ലാതെ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്തതാണ്. മക്കളൊക്കെ വലിയ സന്തോഷത്തിലാണ്. ആരെയും അറിയിക്കാതെ, സാക്ഷികളെ മാത്രം വിളിച്ച് വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് പലരും അറിഞ്ഞുവന്നതാണ്.

Also Read: Turbo OTT Updates: ഒടിടി ആയി, ഇനി ടർബോ എവിടെ കാണാം?

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം എന്ന് മാത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതില്‍ രമേഷ് പിഷാരടി അടക്കം വഴക്ക് പറഞ്ഞിട്ടുണ്ട്,” ധര്‍മ്മജന്‍ പറഞ്ഞു.

അന്ന് തന്റെ വീട്ടുകാര്‍ വിവാഹത്തിന് പങ്കെടുത്തിരുന്നില്ല. ഇന്ന് എല്ലാവരുടെയും സാന്നിധ്യത്തില്‍ വിവാഹം കഴിക്കാന്‍ സാധിച്ചൂവെന്ന് അനൂജ പറഞ്ഞു.

രണ്ട് പെണ്‍മക്കളായ ധര്‍മജനുള്ളത്. അവരെ സാക്ഷിയാക്കിയാണ് ഇപ്പോള്‍ വീണ്ടും വിവാഹം നടന്നത്. വേദയും വൈഗയുമാണ് മക്കള്‍. വിവാഹകാര്യം ധര്‍മ്മജന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതോടെ നിരവധി ആളുകളാണ് താരത്തിനും ഭാര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

മിമിക്രിയിലൂടെയാണ് ധര്‍മ്മജന്‍ സിനിമയിലേക്കെത്തുന്നത്. പിന്നീട് പല മുന്‍നിര താരങ്ങളോടൊപ്പവും ധര്‍മ്മജന്‍ വേഷമിട്ടിട്ടുണ്ട്. പാപ്പി, അപ്പച്ച എന്ന സിനിമയിലൂടെ ദിലീപിനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് ധര്‍മ്മജന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്‌റ്റേഴ്‌സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കാട്ടുമാക്കാന്‍, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ട്രാന്‍സ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടന്‍ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ്, പവി കെയര്‍ ടേക്കര്‍ എന്നീ സിനിമകളിലും ധര്‍മ്മജന്‍ വേഷമിട്ടിട്ടുണ്ട്.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്