AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dharmajan Bolgatty: ‘ഞാന്‍ തട്ടുതട്ടായിട്ട് കോണ്‍ഗ്രസിലുണ്ട്‌. അടുത്തകാലത്താണ് പിഷാരടി വരുന്നത്; പക്ഷേ, പുള്ളി കളം പിടിച്ചു’

Dharmajan Bolgatty about Congress: വേഷം കുറയുന്നതിന്റെ കാരണം വിലയിരുത്തി നോക്കിയിട്ട് കാര്യമില്ല. ഒരു ഓട്ടത്തിന് കിതപ്പ് ഉണ്ടാകുമെന്ന് പറയുന്നതുപോലെയാണ്. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ വേറെ ജോണറിലുള്ള സിനിമകളാണ് വരുന്നത്. പുതിയ പിള്ളേര് ഇഷ്ടം പോലെ സിനിമയില്‍ വന്ന് ക്ലിക്കായെന്നും ധര്‍മജന്‍

Dharmajan Bolgatty: ‘ഞാന്‍ തട്ടുതട്ടായിട്ട് കോണ്‍ഗ്രസിലുണ്ട്‌. അടുത്തകാലത്താണ് പിഷാരടി വരുന്നത്; പക്ഷേ, പുള്ളി കളം പിടിച്ചു’
ധർമ്മജൻ ബോൾഗാട്ടിImage Credit source: facebook.com/Darmajanbolgattyofficial
Jayadevan AM
Jayadevan AM | Published: 09 Jul 2025 | 02:02 PM

മയത്ത് തമ്മിലടിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഒരുയൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം പറഞ്ഞത്. സമയത്ത് തമ്മിലടിക്കുന്നത്‌ സംഘടനയെ ബാധിക്കും. ആ ഒരു കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും പ്രശ്‌നമാണ്. നിര്‍ണായക സമയത്ത് ആരെങ്കിലും ഈഗോ വര്‍ക്ക് ഔട്ട് ചെയ്തുകൊണ്ടുവരും. നിരവധി പ്രതിഭാധനര്‍ കോണ്‍ഗ്രസിലുണ്ട്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാന്‍ പറ്റിയ പാര്‍ട്ടിയാണ്. അത്രയും നല്ല നേതാക്കളുണ്ട്. സമയത്ത് തല്ലുപിടിക്കുന്നതാണ് പ്രശ്‌നം. വേറെ കുഴപ്പമൊന്നും കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

”എറണാകുളത്ത് മത്സരിക്കാന്‍ അവസരം കിട്ടിയതായിരുന്നു. അത് എങ്ങനെയോ പോയി ബാലുശേരിയിലെത്തിയതാണ്. വര്‍ഷങ്ങളായി ഇടതുപക്ഷം അമ്മാനമാടുന്ന മണ്ഡലമാണ്. അവിടെ ചെന്ന് ജയിക്കുക ദുഷ്‌കരമാണ്. വെറുതെ ഒന്ന് പേടിപ്പിച്ചിട്ട് വന്നു. അത്രയേ ഉള്ളൂ”-ധര്‍മജന്റെ വാക്കുകള്‍.

കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയുമൊക്കെ ഇഷ്ടപ്പെട്ട നേതാക്കളാണ്. അവരെയൊക്കെ ആരാധനയോടെയാണ് കാണുന്നത്. കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, യുവതലമുറയിലെ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് അങ്ങനെ കുറേ പേരുമായി സൗഹൃദമുണ്ട്. താന്‍ ഇലക്ഷനില്‍ നിന്ന സമയത്താണ് രമേശ് പിഷാരടി വരുന്നത്. താന്‍ തട്ടുതട്ടായിട്ട് കോണ്‍ഗ്രസിലുള്ളതാണ്. സ്‌കൂള്‍ കാലം മുതലുണ്ട്. അടുത്തകാലത്താണ് പിഷാരടി വരുന്നത്. പക്ഷേ, പുള്ളി കളം പിടിച്ചു. പരിപാടികളൊക്കെ അദ്ദേഹത്തിനറിയാം. എല്ലാവര്‍ക്കും ഇഷ്ടമാണ്. അവനോട് പ്രത്യേക താല്‍പര്യവുമുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.

Read Also: Janaki vs State of Kerala: കട്ട് വേണ്ട, മ്യൂട്ട് വേണം! സെന്‍സര്‍ ബോര്‍ഡ് അടങ്ങി? ജാനകിക്ക്‌ ‘ഇനിഷ്യല്‍’ മതി

വേഷം കുറയുന്നതിന്റെ കാരണം

വേഷം കുറയുന്നതിന്റെ കാരണം വിലയിരുത്തി നോക്കിയിട്ട് കാര്യമില്ല. ഒരു ഓട്ടത്തിന് കിതപ്പ് ഉണ്ടാകുമെന്ന് പറയുന്നതുപോലെയാണ്. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ വേറെ ജോണറിലുള്ള സിനിമകളാണ് വരുന്നത്. പുതിയ പിള്ളേര് ഇഷ്ടം പോലെ സിനിമയില്‍ വന്ന് ക്ലിക്കായി. സിനിമകള്‍ പുതിയ ജോണറിലായതുകൊണ്ട് കുറഞ്ഞെന്നേയുള്ളൂ. എന്നാലും നമ്മളെ ഒഴിവാക്കിയിട്ടൊന്നുമില്ല. നാലഞ്ച് പടങ്ങള്‍ ഇറങ്ങാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആരോടും ചാന്‍സ് ചോദിക്കാറില്ല. ആകെ ചാന്‍സ് ചോദിച്ചത് സത്യന്‍ അന്തിക്കാട് സാറിനോട് മാത്രമാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ത്രൂഔട്ട് വേഷം തന്നു. പുതിയ തീരങ്ങള്‍ എന്ന സിനിമയായിരുന്നു അത്. സിനിമയിലെ സൗഹൃദങ്ങളില്‍ ആത്മാര്‍ത്ഥയുള്ളതും ഇല്ലാത്തതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.