AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: ‘ആറ് മണിക്ക് ഷൂട്ടിന് എത്തണമെന്ന് പറഞ്ഞപ്പോൾ എന്റെ പട്ടി വരുമെന്നായിരുന്നു നിവിന്റെ മറുപടി’; ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan About Nivin Pauly: 'വർഷങ്ങൾക്ക് ശേഷം' സിനിമയിൽ നടൻ നിവിൻ പോളിയും അതിഥി വേഷത്തിൽ എത്തിയിരുന്നു. 20 മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ, നിവിനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

Dhyan Sreenivasan: ‘ആറ് മണിക്ക് ഷൂട്ടിന് എത്തണമെന്ന് പറഞ്ഞപ്പോൾ എന്റെ പട്ടി വരുമെന്നായിരുന്നു നിവിന്റെ മറുപടി’; ധ്യാൻ ശ്രീനിവാസൻ
നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ Image Credit source: Facebook
nandha-das
Nandha Das | Updated On: 04 Jun 2025 20:06 PM

2024ലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 80 കോടിയോളം കളക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ, ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നു.

‘വർഷങ്ങൾക്ക് ശേഷം’ സിനിമയിൽ നടൻ നിവിൻ പോളിയും അതിഥി വേഷത്തിൽ എത്തിയിരുന്നു. 20 മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു. ചിത്രത്തിലെ താരത്തിന്റെ സെൽഫ് ട്രോൾ ഡയലോഗുകൾ തിയേറ്ററുകളെ ഇളക്കിമറിച്ചു. തുടർപരാചയങ്ങൾക്ക് ശേഷം നിവിന് നല്ലൊരു തിരിച്ചുവരവാണ് ചിത്രത്തിലൂടെ ലഭിച്ചത്.

ഇപ്പോഴിതാ, നിവിനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വാഗമണ്ണിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും ബേസിൽ ജോസഫ്, പ്രണവ് തുടങ്ങി സിനിമയിലെ എല്ലാ താരങ്ങളും അവിടെ ഉണ്ടായിരുന്നെന്നും ധ്യാൻ പറയുന്നു. ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം, അടുത്ത ദിവസം എപ്പോഴാണ് വരേണ്ടതെന്ന് നിവിൻ തന്നോട് ചോദിച്ചതായി താരം പറയുന്നു.

ആറ് മണിക്ക് വരണമെന്ന് പറഞ്ഞപ്പോൾ ആ സമയത്ത് തന്റെ പട്ടി വരുമെന്നും പത്ത് മണിയാകാതെ വരില്ലെന്നുമായിരുന്നു നിവിന്റെ മറുപടിയെന്ന് ധ്യാൻ പറഞ്ഞു. എന്നാൽ, പിറ്റേ ദിവസം ആറേ കാലായപ്പോഴേക്കും നിവിൻ സെറ്റിൽ എത്തിയെന്നും, എല്ലാവരെയും വരച്ചവരയിൽ നിർത്താൻ കഴിവുള്ള ഒരു സംവിധായകന്റെ മിടുക്കാണ് അതെന്നും താരം കൂട്ടിച്ചേർത്തു. ഡിറ്റക്ടീവ് ഉജ്ജ്വലൻ സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

ALSO READ: ഇത് ഒന്നൊന്നര തിരിച്ചുവരവാകും; ലോകേഷിന്റെ ‘എൽസിയു’വിൽ നിവിൻ പോളി, ഔദ്യോഗിക പ്രഖ്യാപനം എത്തി

“വർഷങ്ങൾക്ക് ശേഷത്തിന്റെ ലാസ്റ്റ് ഷെഡ്യൂൾ വാഗമണ്ണിൽ ആയിരുന്നു. ഞാൻ, പ്രണവ്, ബേസിൽ, അജു അങ്ങനെ എല്ലാവരുടെയും പോർഷൻസ് ഷൂട്ട് ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് നിവിൻ സെറ്റിലേക്കെത്തിയത്. ആദ്യത്തെ ദിവസം കുറച്ച് മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ നിവിൻ എന്റെയടുത്ത് വന്നിട്ട് ‘നാളെ ഞാൻ എപ്പോൾ വരണം’ എന്ന് ചോദിച്ചു.

ആറരക്കാണ് ഷൂട്ട്, ആറ് മണിക്ക് എത്തേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു. ആറ് മണിക്കൊക്കെ എന്റെ പട്ടി വരും, പത്ത് മണിയാകാതെ ഞാൻ വരില്ല എന്നായിരുന്നു പുള്ളിക്കാരന്റെ മറുപടി. പക്ഷെ പിറ്റേന്ന് ഞാൻ നോക്കിയപ്പോൾ ആറേ കാലിന് നിവിൻ സെറ്റിൽ എത്തിയിട്ടുണ്ട്. എല്ലാവരെയും വരച്ചവരയിൽ നിർത്താൻ കഴിവുള്ള ഒരു സംവിധായകന്റെ മിടുക്കാണത്” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.