Dhyan Sreenivasan: ‘ലാലേട്ടനെ വച്ചൊരു സിനിമ ചെയ്യണം, ഒരുപാട് മുന്നേ ആലോചിച്ചൊരു കഥ ഉണ്ടായിരുന്നു’; ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan: ചിത്രത്തിന്റെ ആലോചന മാത്രമേ നടക്കുന്നുവെന്നും ഛോട്ടാ മുംബൈ പോലൊരു സെലിബ്രേഷൻ സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും ധ്യാൻ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

Dhyan Sreenivasan: ലാലേട്ടനെ വച്ചൊരു സിനിമ ചെയ്യണം, ഒരുപാട് മുന്നേ ആലോചിച്ചൊരു കഥ ഉണ്ടായിരുന്നു; ധ്യാൻ ശ്രീനിവാസൻ

മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ

Updated On: 

25 Jun 2025 12:48 PM

മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ധ്യാൻ ശ്രീനിവാസൻ. പ്രത്യേകിച്ച് ഇന്റർവ്യൂകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് തുറന്ന് പറയുകയാണ് ധ്യാൻ.

ചിത്രത്തിന്റെ ആലോചന മാത്രമേ നടക്കുന്നുവെന്നും ഛോട്ടാ മുംബൈ പോലൊരു സെലിബ്രേഷൻ സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും ധ്യാൻ പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ഞങ്ങൾ ലാലേട്ടനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. സത്യത്തിൽ ആലോചന മാത്രമേ നടക്കുന്നുള്ളു. ഞാൻ ആലോചിക്കുന്നത് ഛോട്ടാ മുംബൈ പോലൊരു സിനിമയാണ്. ഒരുപാട് മുന്നെ ആലോചിച്ചൊരു കഥ ഉണ്ടായിരുന്നു. എല്ലാം ആ​ഗ്രഹങ്ങൾ ആണല്ലോ, ലാലേട്ടനെയോ മമ്മൂക്കയെയോ വച്ച് ആ സിനിമ ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം. എല്ലാം എന്റെ ആ​ഗ്രഹം മാത്രമാണേ.

പക്ഷേ ഛോട്ടാ മുംബൈ വരുമ്പോൾ ഇവിടെ ആളുകൾക്കിടയിൽ സെലിബ്രേഷനാണ്. മോഹൻലാൽ എന്ന നടനെ എല്ലാവരും ആഘോഷിക്കുകയാണ്. ഔട്ട് ആന്റ് ഔട്ട് സെലിബ്രേഷനുള്ള ഛോട്ടോ മുംബൈ പോലൊരു സിനിമ വരണം. ആ സിനിമ കാണണം എന്ന് എനിക്കും നിഷാദിനും ആലോചനയുണ്ട്. എന്റെ ടൈപ്പ് ഓഫ് വേൾഡിലുള്ള തമാശയിൽ പുള്ളിയെ കാണാൻ ആ​ഗ്രഹം ഉണ്ട്’, ധ്യാൻ ശ്രീനിവാസൻ പറയുന്നു.

 

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ