Dileep: കാവ്യയെ അമ്മയായി കാണാനാകില്ല, അച്ഛന് മതിയായില്ലേ; ദിലീപിനോട് മീനാക്ഷി
Dileep Reveals Meenakshi Reaction to His Marriage With Kavya Madhavan: ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോള്‍ എല്ലാവരും അന്വേഷിച്ചതും അറിയാന്‍ ആഗ്രഹിച്ചതും മീനാക്ഷിയെ കുറിച്ചാണ്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം മീനാക്ഷിക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം ആരാധകര്‍ക്കുണ്ടായിരുന്നു. ഇരുവരും വിവാഹിതരാകുമ്പോള്‍ വെറും 15 വയസായിരുന്നു മീനാക്ഷിയുടെ പ്രായം.
കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയുടെ 26ാം ജന്മദിനം ആഘോഷിച്ചത്. മകളുടെ എല്ലാ പിറന്നാളിനും ഹൃദയഭേദകമായ കുറിപ്പുമായാണ് ദിലീപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കിടാറുള്ളത്. അമ്മയായ മഞ്ജു വാര്യരെ വേണ്ടെന്ന് വെച്ച് അച്ഛനോടൊപ്പം തുടരുന്ന മീനാക്ഷിയെ കാവ്യ മാധവനും വലിയ കാര്യമാണ്. രണ്ടാനമ്മ-മകള്‍ എന്നതിലുപരി കാവ്യയും മീനാക്ഷിയും നല്ല സുഹൃത്തുക്കളാണ്.
ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോള്‍ എല്ലാവരും അന്വേഷിച്ചതും അറിയാന്‍ ആഗ്രഹിച്ചതും മീനാക്ഷിയെ കുറിച്ചാണ്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം മീനാക്ഷിക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം ആരാധകര്‍ക്കുണ്ടായിരുന്നു. ഇരുവരും വിവാഹിതരാകുമ്പോള്‍ വെറും 15 വയസായിരുന്നു മീനാക്ഷിയുടെ പ്രായം. വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മകള്‍ പറഞ്ഞ കാര്യങ്ങള്‍ ദിലീപ് നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
“മീനാക്ഷിയ്ക്ക് അമ്മയുടെ സ്ഥാനത്തല്ല കാവ്യ. മകള്‍ക്ക് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മുന്‍ഗണനയുള്ളതും. അവളെ നോക്കുന്ന അല്ലെങ്കില്‍ ഉള്‍ക്കൊള്ളുന്ന, നന്നായി അറിയാവുന്ന ആള്‍ക്കല്ലാതെ കമ്മ്യൂണിക്കേഷന്‍ ശരിയാകില്ല. അതെങ്ങാനും മോശമായാല്‍ അതെനിക്ക് വലിയ തലവേദനയാകും.
നാളെ മുതല്‍ മീനാക്ഷിയുടെ അമ്മയാകണമെന്ന് ഞാന്‍ കാവ്യയോട് പറഞ്ഞിട്ടില്ല. കാവ്യയ്ക്ക് അതിന് ഒരിക്കലും കഴിയില്ല, ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാനും അവള്‍ക്കാകില്ല. മീനുട്ടിക്ക് ഇനിയൊരു അമ്മയെ ഉള്‍ക്കൊള്ളാനും കഴിയില്ല എന്നെനിക്ക് ബോധ്യമുണ്ട്. അവര്‍ രണ്ട് സുഹൃത്തുക്കള്‍ എന്ന നിലയ്ക്ക് പോകട്ടെ എന്ന് കരുതി.
കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ അച്ഛന് മതിയായില്ലേ എന്നാണ് മീനൂട്ടി ആദ്യം ചോദിച്ചത്. എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്ക് ഇഷ്ടമാണ് അച്ഛാ എന്ന് അവള്‍ പറഞ്ഞു,” എന്നും ദിലീപ്.