Kamal: വല്ലാതെ കണ്ണുചിമ്മുന്നതാണ് അസിന്റെ കുഴപ്പം, അത് സിനിമയെ ബാധിക്കുമെന്ന് തോന്നിയപ്പോള്‍ ഒഴിവാക്കി: കമല്‍

Kamal Says about Asin Thottumkal: നിറം എന്ന ചിത്രം ശാലിനി റിജക്ട് ചെയ്തതായും കമല്‍ വെളിപ്പെടുത്തി. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് നിറത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് ശാലിനിയുടെ അച്ഛന്‍ ബാബു പറഞ്ഞത്. ഇതോടെയാണ് പുതുമുഖങ്ങള്‍ക്ക് വേണ്ടി പരസ്യം നല്‍കി ഓഡിഷന്‍ നടത്തിയത്.

Kamal: വല്ലാതെ കണ്ണുചിമ്മുന്നതാണ് അസിന്റെ കുഴപ്പം, അത് സിനിമയെ ബാധിക്കുമെന്ന് തോന്നിയപ്പോള്‍ ഒഴിവാക്കി: കമല്‍

സംവിധായകന്‍ കമലും നടി അസിനും (Image Credits: Social Media)

Published: 

27 Oct 2024 | 09:15 AM

ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍ പൂക്കള്‍ എന്ന ചിത്രമാണ് കമല്‍ ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയുമായി നിരവധി ചിത്രങ്ങള്‍ കമല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നിരവധി പുതുമുഖ താരങ്ങളും കമലിന്റെ സംവിധാനത്തിലൂടെ വിവിധ ഭാഷകളില്‍ അരങ്ങേറ്റം കുറിച്ചു.

കമല്‍ തന്നെ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിറം. ആണ്‍-പെണ്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രധാന വേഷത്തിലെത്തിയത്. നിറത്തിന്റെ ഓഡിഷനെത്തി പിന്നീട് സൂപ്പര്‍ താരമായി വളര്‍ന്ന ഒരു താരത്തെ കുറിച്ച് സംസാരിക്കുകയാണ് കമല്‍. അസിനെ കുറിച്ചാണ് കമല്‍ പറയുന്നത്, അസിനെ എന്തുകൊണ്ട് നിറത്തില്‍ അഭിനയിപ്പിച്ചില്ല എന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: Director Chidambaram: ഡബ്യുസിസിയെ കുറിച്ച് അഭിമാനം; മറ്റ് സിനിമകളിലെ സ്ത്രീകൾ അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തുന്നില്ല: ചിദംബരം

‘നിറത്തില്‍ നായികയെ തേടിയുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ വന്നതില്‍ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കുട്ടി ഉണ്ടായിരുന്നു. അവര്‍ പിന്നീട് കമല്‍ ഹാസന്റെയും ആമിര്‍ ഖാന്റെയുമെല്ലാം നായികയായി വളര്‍ന്ന് വലിയ താരമായി. അസിന്‍ തോട്ടുങ്കലാണത്. ഓഡിഷന്‍ സമയത്ത് വല്ലാതെ കണ്ണുചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം. ക്ലോസപ്പ് ഷോട്ടുകള്‍ എടുക്കുമ്പോള്‍ അത് ബാധിക്കുമെന്ന് തോന്നിയത് കൊണ്ടാണ് അസിനെ അന്ന് ഒഴിവാക്കിയത്. പിന്നീട് എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടപ്പോള്‍ അസിനോട് ഞാന്‍ ഈ കാര്യം പറഞ്ഞു. അപ്പോഴേക്കും അവര്‍ ബോളിവുഡിലെ തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞിരുന്നു. അന്ന് ഈ കണ്ണുചിമ്മുന്നത് ഞാന്‍ പറഞ്ഞ് കൊടുത്തത് മനസിലായെന്നും പിന്നീട് പങ്കെടുത്ത ഓഡിഷനുകളില്‍ അത് പരിഹരിക്കാന്‍ സാധിച്ചതായും അസിന്‍ പറഞ്ഞു,’ കമല്‍ പറയുന്നു

എന്നാല്‍ നിറം എന്ന ചിത്രം ശാലിനി റിജക്ട് ചെയ്തതായും കമല്‍ വെളിപ്പെടുത്തി. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് നിറത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് ശാലിനിയുടെ അച്ഛന്‍ ബാബു പറഞ്ഞത്. ഇതോടെയാണ് പുതുമുഖങ്ങള്‍ക്ക് വേണ്ടി പരസ്യം നല്‍കി ഓഡിഷന്‍ നടത്തിയത്. അവരില്‍ ആരും തന്നെ കുഞ്ചാക്കോ ബോബനോടൊപ്പം പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നവരായിരുന്നില്ല. എന്നാല്‍ അവിടെ ഭാഗ്യം ശാലിനിയുടെ രൂപത്തിലെത്തി. അവരുടെ തമിഴ് സിനിമ മാറ്റിവെച്ചു. ഫോണിലൂടെ കഥ പറഞ്ഞു, ശാലിനിക്ക് ഇഷ്ടപ്പെടുകയും ചെയ്തുവെന്നും കമല്‍ പറഞ്ഞു.

Also Read: Vidhya Balan: ‘ഉർവശി എക്കാലത്തെയും പ്രിയപ്പെട്ട നടി’; മലയാള സിനിമയിൽ ശക്തമായ കഥാപാത്രം ചെയ്യാൻ ആ​ഗ്രഹം: വിദ്യാ ബാലൻ

അതേസമയം, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബന്റെ തന്നെ നായികയായിട്ടാണ് അസിന്റെ രംഗപ്രവേശം. എന്നാല്‍ അസിന്റെ ആദ്യ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗ് സിനിമയാണ്. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്