Siddique – Lal: അഞ്ഞൂറാൻ, ഗർവാസീസ് ആശാൻ, സന്ധ്യാവ്; സവിശേഷപ്പേരുകൾ കണ്ടെത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തി ലാൽ

Director Lal Interview: തങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങൾക്ക് സവിശേഷകരമായ പേരുകൾ നൽകിയതെങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകൻ ലാൽ. ഒറ്റത്തവണ കേട്ടാൽ തന്നെ ആളുകൾ ആ പേരുകൾ ഓർത്തിരിക്കണമെന്നതാണ് ഇത്തരം പേരുകളുടെ പിന്നിലുള്ള ലക്ഷ്യമെന്നും ലാൽ പറഞ്ഞു.

Siddique - Lal: അഞ്ഞൂറാൻ, ഗർവാസീസ് ആശാൻ, സന്ധ്യാവ്; സവിശേഷപ്പേരുകൾ കണ്ടെത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തി ലാൽ

സിദ്ദിഖ് - ലാൽ

Published: 

19 Apr 2025 | 09:30 AM

മലയാളത്തിലെ ഹിറ്റ് സംവിധാന ജോഡികളാരായിരുന്നു സിദ്ദിഖ് – ലാൽ. റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയ ഇരുവരും പിന്നീട് നിരവധി മികച്ച സിനിമകൾ അണിയിച്ചൊരുക്കി. ഇവരുടെ സിനിമകളിലെ പ്രത്യേകതയായിരുന്നു കഥാപാത്രങ്ങളുടെ സവിശേഷകരമായ പേരുകൾ. അഞ്ഞൂറാൻ, ഗർവാസീസ് ആശാൻ, സന്ധ്യാവ്, ജോൺ ഹോനായ്, മായിൻ കുട്ടി, ഉറുമീസ് തമ്പാൻ ഇങ്ങനെ ഇതുവരെ കേട്ടിട്ടില്ലാത്ത പല പേരുകളും ഇവർ അവതരിപ്പിച്ചു. ഈ പേരുകൾ വന്നതെങ്ങനെയെന്ന് കൂട്ടുകെട്ടിലെ സംവിധായകൻ ലാൽ വെളിപ്പെടുത്തിയിരിക്കുകയാണ്. അമൃത ടിവിയുടെ ഓർമയിൽ എന്നും എന്ന പരിപാടിയിലാണ് ലാലിൻ്റെ വെളിപ്പെടുത്തൽ.

“ഹൃദയഭാനു എങ്ങനെ വന്നു എന്നോർമയില്ല. മായിൻ കുട്ടി എന്ന പേര് ഞാനാണ് പറഞ്ഞത്. പക്ഷേ, സിദ്ദിഖിൻ്റെ ഫ്രണ്ടായിരുന്നു. മഹാരാജാസ് കോളജിൽ പഠിച്ചിരുന്ന സമയത്ത് സിദ്ദിഖിൻ്റെ ഫ്രണ്ടായിരുന്നു മായിൻ കുട്ടി. അവർക്ക് ആ പേരിന് പ്രത്യേകതയൊന്നും ഇല്ല. കുറേ നാളായിട്ട് വിളിച്ചോണ്ടിരിക്കുന്നതല്ലേ. ഞാൻ ഒരു ദിവസം അത് കേട്ടപ്പോൾ അത് പ്രത്യേകതയുള്ള പേരായിട്ട് എനിക്ക് തോന്നി. അന്നുവരെ ഞാൻ ആ പേര് കേട്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് മായിൻ കുട്ടി വരുന്നത്. അഞ്ഞൂറാൻ ശബ്ദതാരാവലിയിൽ നിന്നോ മറ്റോ സിദ്ദിഖ് കണ്ടുപിടിച്ചതാണ്. അത്തരം പേരുകൾ കണ്ടെത്താൻ ബോധപൂർവമായ ശ്രമം നടത്താറില്ല. എന്തെങ്കിലും പ്രത്യേകതകൾ വേണമെന്ന് തോന്നാറുണ്ട്. ഒരു ക്യാരക്ടറിനെ ഒരു തവണ പറഞ്ഞ് പോകുന്നതേ ഉണ്ടാവൂ. പക്ഷേ, പിന്നീട് അയാളെ മായിൻ കുട്ടി എന്ന് വിളിക്കുമ്പോൽ ആളുകൾക്ക് മനസിലാവണം. അതിന് പ്രത്യേകതയുള്ള പേരുകളാണെങ്കിൽ സഹായിക്കും.”- ലാൽ പ്രതികരിച്ചു.

Also Read: Tharun Moorthy: ‘ആ സീനിൽ തോള് കുറച്ച് ചെരിക്കാമോ എന്ന് ചോദിച്ചു; അത് കേട്ട ലാലേട്ടന്റ മറുപടി ഇങ്ങനെയായിരുന്നു’; തരുൺ മൂർത്തി

1989ലാണ് സിദ്ദിഖ്– ലാൽ ആദ്യമായി സംവിധാനം ചെയ്ത റാംജി റാവ് സ്പീക്കിംഗ് റിലീസായത്. സിനിമ തീയറ്ററുകൾ നിറഞ്ഞോടി. പല ഭാഷകളിലും സിനിമ റീമേക്ക് ചെയ്തു. പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളും ഇവർ എഴുതി സംവിധാനം ചെയ്തു. ഈ സിനിമകളൊക്കെ ബോക്സോഫീസിൽ വമ്പൻ ഹിറ്റുകളായി. ഇതല്ലാതെ മറ്റ് പല സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളുമൊക്കെ ഇവർ എഴുതി. 1993ൽ സഖ്യം വേർപിരിഞ്ഞു. 2016ൽ കിംഗ് ലയർ എന്ന സിനിമയിലൂടെ വീണ്ടും ഇവർ ഒരുമിച്ചു.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി