Dileep Kalabhavan Mani: മണിക്ക് പകരം ദിലിപോ മറ്റോ ആയിരുന്നെങ്കിൽ ആ സിനിമ വിജയിച്ചേനേ..; സംവിധായകൻ സുന്ദർദാസിന്റെ വാക്കുകൾ ചർച്ചയാകുന്നു
Dileep Kalabhavan Mani: ഭൂമിയിൽ നിന്ന് മടങ്ങിയിട്ടും ആരാധകർക്ക് എന്നും ഓർക്കാൻ കുന്നോളം അഭിനയിച്ചാണ് കലാഭവൻ മണി ഈ ലോകത്തോട് വിട പറഞ്ഞത്. ഇതിനിടയിൽ സംവിധായകൻ സുന്ദർ ദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്...

Kalabhavan Dileep (1)
മലയാളികൾക്ക് മറക്കാനാകാത്ത ഒരു നടനും ഗായകനുമാണ് കലാഭവൻ മണി. കലാഭവനിലൂടെയാണ് മണി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വിജയകാന്ത് ക്യാപ്റ്റൻ പ്രഭാകരൻ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ദിലീപ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.
പിന്നീടങ്ങോട്ട് ദില്ലിവാലാ രാജകുമാരൻ, ഗജരാജ മന്ത്രം, കഥാനായകൻ, മായപ്പൊന്മാൻ എന്നീ സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളുമായി മണിയെത്തി. എന്നാൽ നടൻ എന്ന രീതിയിൽ മണിയുടെ കരിയറിൽ വഴിത്തിരിവായത് വിനയൻ സംവിധാനം ചെയ്തു ജെ പള്ളശേരി സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയാണ്.
ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡുകളിലും കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിലും പ്രത്യേക ജൂറി അവാർഡ് നേടി. പിന്നീട് നിരവധി വ്യത്യസ്ത കഥാപാത്രങ്ങളുമായി മണി സിനിമാലോകത്ത് സജീവമായി. വാൽക്കണ്ണാടി താരത്തിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ഗീതു മോഹൻദാസ് നായികയായ ചിത്രത്തിൽ ഒരു ഭ്രാന്തന്റെ കഥാപാത്രത്തെ ആയിരുന്നു മണി അവതരിപ്പിച്ചത്.. അദ്ദേഹത്തിന് പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും സാധിക്കില്ല.
കാരണം ആ രീതിയിൽ പൂർണ്ണതയോടെയാണ് ഓരോ കഥാപാത്രങ്ങളും മണി ചെയ്തു വച്ചിരിക്കുന്നത്. അത്തരത്തിൽ ഭൂമിയിൽ നിന്ന് മടങ്ങിയിട്ടും ആരാധകർക്ക് എന്നും ഓർക്കാൻ കുന്നോളം അഭിനയിച്ചാണ് കലാഭവൻ മണി ഈ ലോകത്തോട് വിട പറഞ്ഞത്. ഇതിനിടയിൽ സംവിധായകൻ സുന്ദർ ദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കലാഭവൻ മണി അഭിനയിച്ച കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.
2002 റിലീസ് ചെയ്ത ചിത്രം വൻ വിജയമാകും എന്നാണ് കരുതിയിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.. എന്നാൽ അത് വിജയമായിരുന്നില്ല. ഞാൻ സിനിമ എഴുതുമ്പോൾ മനസ്സിൽ കണ്ടു എന്നത് കലാഭവൻ മണിയെ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മണിയാ സിനിമയിൽ അഭിനയിപ്പിച്ചത്. പക്ഷേ എന്തുകൊണ്ട് സിനിമ വിജയിച്ചില്ല. ഒരുപക്ഷേ ദിലീപോ മറ്റോ കുറച്ചുകൂടി പോപ്പുലർ ആയ ആളുകളെക്കൊണ്ട് അഭിനയിച്ചിരുന്നെങ്കിൽ സിനിമ വിജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.